Posted inബിസിനസ്സ്

ചരക്കു കയറ്റുമതി മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ഇന്ത്യയുടെ ചരക്കു കയറ്റുമതി ജൂണില്‍ 22 ശതമാനം ഇടിഞ്ഞ് 32.97 ബില്യണ്‍ ഡോളറിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. കയറ്റുമതിക്കു പുറമേ ഇറക്കുമതിയിലും ഇടിവ് അനുഭവപ്പെട്ടു. വ്യാപാരക്കമ്മി കഴിഞ്ഞ വര്‍ഷം ജൂണിലെ 22.07 ബില്യണ്‍ ഡോളറില്‍ നിന്ന് 20.3 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇറക്കുമതി 17.48 ശതമാനം കുറഞ്ഞ് 53.10 ബില്യണ്‍ ഡോളറായി. 2020 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കയറ്റുമതിയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ […]

Posted inടെക്നോളജി

ഐഫോണുകള്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാകാന്‍ ടാറ്റ

അമേരിക്കന്‍ ടെക് ഭീമന്‍ ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മാറാന്‍ പോവുകയാണ് ടാറ്റ ഗ്രൂപ്പ്. ആപ്പിള്‍ ഉത്പന്നങ്ങള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മിച്ചു നല്‍കുന്ന തായ്വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ ഗ്രൂപ്പിന്റെ കീഴില്‍ കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണശാല വരുന്ന ആഗസ്‌തോടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. 4,920 കോടി രൂപയിലധികം മൂല്യം വരുന്ന ഫാക്ടറിയാണിത്. പതിനായിരത്തോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആഗസ്ത് ആദ്യം വിസ്‌ട്രോണും ടാറ്റയും കരാര്‍ ഒപ്പിട്ടേക്കും. ഏകദേശം 600 കോടി […]

Posted inവിനോദം

ഒരു മില്യണിലധികം കാഴ്ചക്കാരുമായി ‘കാര്‍ത്തി കല്യാണി’ സോംഗ്

ഗോവിന്ദ് പത്മസൂര്യയും അഞ്ജു കുര്യനും പ്രധാന വേഷങ്ങളില്‍ എത്തുന്ന മ്യൂസിക്കല്‍ മിനി ഫീച്ചര്‍ ആണ് ‘കാര്‍ത്തി കല്യാണി’. ചിത്രത്തിലെ ഒരു പ്രൊമോ സോംഗ് രണ്ട് ദിവസം മുന്‍പ് പുറത്തെത്തിയിരുന്നു. ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ജോയല്‍ ജോണ്‍സ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ്, സന മൊയ്തൂട്ടി, ജോയല്‍ ജോണ്‍സ് എന്നിവരും. വന്‍ പ്രതികരണമാണ് ഗാനത്തിന് യുട്യൂബില്‍ ലഭിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഒരു മില്യണിലധികം കാഴ്ചകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. മലയാളികളല്ലാത്തവരും ഗാനത്തെക്കുറിച്ച് […]

Posted inവിനോദം

‘പട്ടാപ്പകല്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കൃഷ്ണ ശങ്കര്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്റണി, രമേശ് പിഷാരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന ‘പട്ടാപ്പകല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നിവിന്‍ പോളി, ആന്റണി വര്‍ഗീസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, വേദിക, ഷൈന്‍ ടോം ചാക്കോ, അപ്പാനി ശരത് എന്നീ താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ശ്രീ നന്ദനം […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട ഫോര്‍ച്യൂണര്‍ സ്വന്തമാക്കി നടന്‍ ഷാജു ശ്രീധര്‍

ടൊയോട്ടയുടെ എസ്യുവി ഫോര്‍ച്യൂണര്‍ സ്വന്തമാക്കി നടന്‍ ഷാജു ശ്രീധര്‍. പുതിയ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും ഷാജു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ടൊയോട്ടയുടെ പ്രീമിയം സ്‌പോര്‍ട് എസ്യുവി ഫോര്‍ച്യൂണറിന്റെ പരിഷ്‌കരിച്ച പതിപ്പ് 2021ലാണ് വിപണിയിലെത്തിയത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി രണ്ടു വീല്‍, നാലു വീല്‍ ഡ്രൈവ് മോഡുകളില്‍ വാഹനം ലഭിക്കും. ഇതില്‍ ഏതുമോഡലാണ് ഷാജു സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 32.99 ലക്ഷം രൂപ മുതല്‍ 50.74 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില. 2.8 ലീറ്റര്‍, നാലു […]

Posted inപുസ്തകങ്ങൾ

കുടക്കല്ലുകള്‍ പണിയുന്നവര്‍

ജനനവും മരണവും ഇഴചേരുന്ന നിതാന്ത പ്രക്രിയയില്‍ ലയിച്ചുചേരാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യജന്മങ്ങള്‍. വീര്‍പ്പുമുട്ടിക്കുന്ന ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന കരുതലിന്റെയും കാരുണ്യത്തിന്റെയും ബന്ധനങ്ങളെ തകര്‍ത്ത് സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന കുറെ ആത്മാക്കള്‍. അനുവാചക ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഏതാനും കഥാപാത്രങ്ങള്‍. ആഖ്യാനചാരുത കൊണ്ടും കഥ പറയാനുള്ള സാമര്‍ത്ഥ്യം കൊണ്ടും കാലദേശങ്ങളില്‍ മറികടക്കുന്ന ധ്വനി മധുരങ്ങളായ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. കഥകളിലൂടെ വായനക്കാര്‍ സഞ്ചരിക്കുമ്പോള്‍ സഹയാത്രികരായി നമുക്ക് വേണ്ടപ്പെട്ടവര്‍ കൂടെയുണ്ടാകും എന്ന അനുഭവം. കണ്ണും ഹൃദയവും ആര്‍ദ്രമാക്കുന്ന ഒരു കഥാസമാഹാരം. ‘കുടക്കല്ലുകള്‍ പണിയുന്നവര്‍’. […]

Posted inആരോഗ്യം

ഫാറ്റി ലിവര്‍ ലക്ഷണങ്ങളില്‍ നീര്‍ക്കെട്ടും ദൃശ്യമാകും

കരളിന് വരുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫാറ്റി ലിവര്‍ രോഗം. കരളില്‍ അമിതമായി കൊഴുപ്പടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഈ രോഗം മോശം ഭക്ഷണക്രമം, അമിതഭാരം, വ്യായാമക്കുറവ് എന്നിവ മൂലം സംഭവിക്കാം. ആദ്യ ഘട്ടങ്ങളില്‍ ഇത് കാര്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ലെങ്കിലും കണ്ടു പിടിക്കാതെയും ചികിത്സിക്കാതെയും ഇരുന്നാല്‍ സ്ഥിരമായ കരള്‍ നാശത്തിലേക്കും കരള്‍ വീക്കത്തിലേക്കും ഫാറ്റി ലിവര്‍ രോഗം നയിക്കാം. അമേരിക്കയിലെ മയോ ക്ലിനിക്കിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഫാറ്റി ലിവര്‍ രോഗം കരള്‍വീക്കമായി മാറുമ്പോള്‍ ശരീരത്തില്‍ ഇനി പറയുന്ന ഇടങ്ങളില്‍ നീര്‍ക്കെട്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദങ്ങളില്‍ പ്രതികരിച്ച് ഇപി ജയരാജന്‍

കോഴിക്കോട് താൻ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ലെന്ന് ഇ പി.ജയരാജൻ. കൺവീനർ പങ്കെടുക്കേണ്ട ഒരു നിലയും ആ പരിപാടിക്ക് ഉണ്ടായിരുന്നില്ല.ഒരു പരിഭവവും തനിക്ക് ഇല്ല എന്നു പറയാന്‍ താനും മനുഷ്യനല്ലേയെന്ന് അദ്ദേഹം ചോദിച്ചു.താനും കൂടി ചേർന്നതാണ് നേതൃത്വം.വിമർശിക്കുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച് ഞാൻ ഉയർന്നിട്ടുണ്ടാവില്ല.മാധ്യമങ്ങളാണ് ഓരോ വിവാദവും ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സജീവമാകണം എന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമില്ല.തിരുവനന്തപുരത്ത് പോകുമ്പോൾ എല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  നാളെ ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടിയും പങ്കെടുക്കും. സുപ്രീം കോടതി വിധി മറികടന്ന് ഡല്‍ഹിയിലെ അധികാരം കേന്ദ്ര സര്‍ക്കാര്‍ കൈയടക്കിക്കൊണ്ട് പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരായ ആം ആദ്മി പാര്‍ട്ടിയുടെ നീക്കത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിറകേയാണ് ആം ആദ്മി പാര്‍ട്ടി പ്രതിപക്ഷ ഐക്യവേദിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം എന്‍ഡുഎ യോഗം ചൊവ്വാഴ്ച ചേരുന്നുണ്ട്. 20 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിനു കളമൊരുക്കാന്‍ കൂടിയാണു ഇരുപക്ഷവും യോഗം ചേരുന്നത്. കെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

രണ്ടാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്‍റും ബിജെപി ഏജന്‍റമാരാണ്.വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാനും കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചു.ബി ജെ പി ക്ക് സംസ്ഥാനത്തു കളമൊരുക്കാനാണ് ഈ നേതാക്കളുടെ ശ്രമം.ഇത് മതേതരത്വത്തിൽ വിശ്വസിക്കുന്ന യുഡിഫ് അനുഭാവികൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.