രണ്ടാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാർ പൊളിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ബിജെപി ഏജന്റമാരാണ്.വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാനും കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു.ബി ജെ പി ക്ക് സംസ്ഥാനത്തു കളമൊരുക്കാനാണ് ഈ നേതാക്കളുടെ ശ്രമം.ഇത് മതേതരത്വത്തിൽ വിശ്വസിക്കുന്ന യുഡിഫ് അനുഭാവികൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സെമിനാർ പൊളിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്
