Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ പാർട്ടികളുടെ യോഗം ബെംഗളൂരുവിൽ ഇന്നു തുടങ്ങും

വൈകിട്ട് ആറ് മണി മുതൽ എട്ട് മണി വരെ ആദ്യയോഗം നടക്കും. ദില്ലി ഓർഡിനൻസിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ആം ആദ്മി പാർട്ടിയും യോഗത്തിനെത്തും. നാളെ രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം പട്‍നയിലായിരുന്നു ആദ്യയോഗം. ഏക സിവിൽ കോഡ്, എൻസിപിയിലെ പിളർപ്പ് എന്നീ വിഷയങ്ങളിൽ എടുക്കേണ്ട നിലപാടിൽ യോഗത്തിൽ ചർച്ചയുണ്ടാകും. നാല് മണിക്ക് ശേഷം പ്രതിപക്ഷനേതൃനിരയിലെ നേതാക്കൾ സംയുക്തമായി വാർത്താസമ്മേളനം നടത്തും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തമിഴ്‌നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്

തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒൻപത് ഇടങ്ങളിൽ രാവിലെ ഏഴ് മണി മുതലാണ് ഇഡിയുടെ പരിശോധന തുടങ്ങിയത്.പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും , വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്.നേരത്തെ മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയും, അറസ്റ്റുമെല്ലാം സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു. അത് നിലനിൽക്കെയാണ് വീണ്ടും എൻഫോഴ്സ്മെന്റിന്റെ പരിശോധന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് കർക്കിടവാവ്

പിതൃ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുകയാണ്. ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പുലർച്ചയോടെ ബലി തർപ്പണം ആരംഭിച്ചു.ആലുവ മണപ്പുറത്ത് ഇന്നലെ രാത്രി മുതൽ തന്നെ വാവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിച്ചിരുന്നു. കടലാക്രമണം കണക്കിലെടുത്ത് ശംഖുമുഖത്ത് ഇക്കുറി അനുമതി ഇല്ല.വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തി കൊണ്ടിരിക്കുന്നത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 17

◾പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ഇന്നു ബംഗളൂരുവില്‍. ആം ആദ്മി പാര്‍ട്ടി അടക്കമുള്ള കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ഒന്നിച്ചു മല്‍സരിക്കുന്നതും വ്യാഴാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട അടവു നയങ്ങളും ചര്‍ച്ചയാകും. ഇതേ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ കക്ഷി നേതാക്കളുടെ യോഗം നാളെ ഡല്‍ഹിയില്‍ നടക്കും. ◾പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ 21 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും. വന സംരക്ഷണം, സഹകരണം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട ബില്ലുകളുണ്ട്. വ്യാഴാഴ്ച […]

Posted inബിസിനസ്സ്

യുപിഐ ലൈറ്റ് എത്തി, ഇനി ഒറ്റ ക്ലിക്കിലൂടെ പേയ്‌മെന്റ് നടത്താം!

ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ യുപിഐ സേവന ദാതാക്കളായ ഗൂഗിള്‍ പേ. ഇടപാടുകള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിന്റെ ഭാഗമായി യുപിഐ ലൈറ്റ് സേവനങ്ങളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, നിശ്ചിത തുകയ്ക്ക് താഴെ വരെയുള്ള ഇടപാടുകള്‍ക്ക് യുപിഐ പിന്‍ എന്റര്‍ ചെയ്യാതെ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഒറ്റ ക്ലിക്കിലൂടെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുമെന്നതാണ് യുപിഐ ലൈറ്റ് സേവനങ്ങളുടെ പ്രധാന പ്രത്യേകത. ഇതിലൂടെ ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ട്രാന്‍സാക്ഷനുകള്‍ മാത്രമാണ് […]

Posted inവിനോദം

‘വാലാട്ടി’യുടെ ട്രെയിലര്‍ എത്തി

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘വാലാട്ടി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. നായകളുടെ പ്രണയവും അവയ്ക്ക് മനുഷ്യരോടും തിരിച്ചുമുള്ള സ്‌നേഹവും എല്ലാം വെളിവാക്കുന്നൊരു ചിത്രമാകും വാലാട്ടി എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ടോമി- അമാലു എന്നീ നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വാലാട്ടിക്ക് സാധിക്കുമെന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. നായ്ക്കള്‍ക്ക് ശബ്ദസാന്നിധ്യമായി മലയാള സിനിമയിലെ താരങ്ങളും ഉണ്ട്. ഇന്ദ്രന്‍സ്, അജു വര്‍?ഗീസ്, സൈജു കുറുപ്പ്, സൗബിന്‍ ഷാഹിര്‍, […]

Posted inവിനോദം

‘അഭ്യൂഹം’ ജൂലൈ 21ന് റിലീസ്

അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘അഭ്യൂഹം’. നവാഗതനായ അഖില്‍ ശ്രീനിവാസാണ് സംവിധാനം. അഖില്‍ ശ്രീനിവാസന്റേതാണ് ചിത്രത്തിന്റെ കഥയും. ജൂലൈ 21നാണ് ചിത്രത്തിന്റെ റിലീസ്. കുറ്റവാളിയായി ജയിലില്‍ കഴിയുന്ന പിതാവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരു മകനും ആ ശ്രമങ്ങള്‍ക്കിടയിലുണ്ടാകുന്ന പല കണ്ടത്തലുകളുമായി ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആയിട്ടുള്ള ചിത്രത്തിന്റെ തിരക്കഥ ആനന്ദ് രാധാകൃഷ്ണനും നൗഫല്‍ അബ്ദള്ളയും ചേര്‍ന്ന് എഴുതിയിരിക്കുന്നു. മിസ്റ്ററി ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന […]

Posted inഓട്ടോമോട്ടീവ്

ഗ്രാന്‍ഡ് വിറ്റാര ജൂണില്‍ വിറ്റത് 10,486 യൂണിറ്റുകള്‍!

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് ഇടത്തരം എസ്യുവിയായ ഗ്രാന്‍ഡ് വിറ്റാര പുറത്തിറക്കിയത്. ഇപ്പോള്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിഡ്-സൈസ് എസ്യുവിയായ ഗ്രാന്‍ഡ് വിറ്റാര 2023 ജൂണില്‍ 10,486 യൂണിറ്റുകളുടെ വില്‍പ്പന കണക്ക് രേഖപ്പെടുത്തി. ജനുവരിയില്‍ 8,662 യൂണിറ്റുകള്‍, ഫെബ്രുവരിയില്‍ 9,183 യൂണിറ്റുകള്‍, മാര്‍ച്ചില്‍ 10,045 യൂണിറ്റുകള്‍, ഏപ്രിലില്‍ 7,742 യൂണിറ്റുകള്‍, മേയില്‍ 8,877 യൂണിറ്റുകള്‍, ജൂണില്‍ 10,486 യൂണിറ്റുകള്‍. 2022ല്‍ ഗ്രാന്‍ഡ് വിറ്റാരയുടെ മൊത്തം […]

Posted inപുസ്തകങ്ങൾ

കള്ളന്റെ മകള്‍

കള്ളന്റെ മകളായ റോണ്യയ്ക്ക് കാടായിരുന്നു എല്ലാം. അവിടെ കറങ്ങി നടക്കാന്‍ ആയിരുന്നു അവള്‍ക്ക് ഏറ്റവും ഇഷ്ടം. അങ്ങനെ ഒരു ദിവസം അവളുടെ അച്ഛന്റെ ആജന്മശത്രുവായ ബോര്‍കയുടെ മകനായ ബീര്‍ക്കിനെ അവള്‍ പരിചയപ്പെടുന്നു. പെട്ടെന്ന് തന്നെ അവര്‍ അടുത്ത കൂട്ടുകാരായി. അവര്‍ ഒരുമിച്ച് കാടിനെ അറിഞ്ഞു. കാട് അവരെ എന്നും അത്ഭുതപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അവരുടെ അച്ഛന്മാര്‍ തമ്മിലുള്ള യുദ്ധം അപ്പോഴേക്കും മറ്റൊരു തലത്തിലേക്ക് കടന്നിരുന്നു. പോരടിക്കുന്ന രണ്ട് സംഘങ്ങള്‍ക്കിടയില്‍ കുട്ടികള്‍ വിഷമിച്ചു. എന്നാല്‍, കുസൃതിയോടെയും സാമര്‍ത്ഥ്യത്തോടെയും വിവേകത്തോടെയും […]

Posted inആരോഗ്യം

നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

നല്ല ഉറക്കം ലഭിക്കാതെ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നവര്‍ ഏറെയാണ്. സമ്മര്‍ദം മൂലവും ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം കൊണ്ടുമൊക്കെ ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്. എന്നാല്‍ ദീര്‍ഘകാല ഇന്‍സോമ്‌നിയ അത്ര നിസാരമായി കരുതരുത്. ആഴ്ചയില്‍ മൂന്നോ അതിലധികമോ രാത്രികളില്‍ ഉറങ്ങാന്‍ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നില്‍ക്കുകയോ ചെയ്യുന്നത് ഗുരുതരമായ ഉറക്കമില്ലായ്മയായി കരുതണം. മഗ്‌നീഷ്യം, കാല്‍സ്യം, സിങ്ക്, ചില ബി വൈറ്റമിനുകള്‍ തുടങ്ങിയ പോഷകങ്ങള്‍ ഉറക്കത്തിനു സഹായിക്കും. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നതും നല്ലതാണ്. പാലില്‍ […]