പിതൃ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുകയാണ്. ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പുലർച്ചയോടെ ബലി തർപ്പണം ആരംഭിച്ചു.ആലുവ മണപ്പുറത്ത് ഇന്നലെ രാത്രി മുതൽ തന്നെ വാവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിച്ചിരുന്നു. കടലാക്രമണം കണക്കിലെടുത്ത് ശംഖുമുഖത്ത് ഇക്കുറി അനുമതി ഇല്ല.വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തി കൊണ്ടിരിക്കുന്നത്.
ഇന്ന് കർക്കിടവാവ്
