തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒൻപത് ഇടങ്ങളിൽ രാവിലെ ഏഴ് മണി മുതലാണ് ഇഡിയുടെ പരിശോധന തുടങ്ങിയത്.പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും , വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്.നേരത്തെ മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയും, അറസ്റ്റുമെല്ലാം സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു. അത് നിലനിൽക്കെയാണ് വീണ്ടും എൻഫോഴ്സ്മെന്റിന്റെ പരിശോധന.
തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്
