Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വരുമാനമുണ്ടായിട്ടും എന്താണ് കെഎസ്ആർടിസി നഷ്ടത്തിലെന്ന് പറയാൻ കാരണമെന്ന ചോദ്യവുമായി തൊഴിലാളികൾ

ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ. ഓരോ ദിവസവും ടിക്കറ്റിൽ നിന്ന് മാത്രം ലഭിച്ചത് ലക്ഷങ്ങളാണ്. 210 കോടി രൂപയുണ്ടെങ്കിൽ ശമ്പളം നൽകാമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.കെഎസ്ആർടിസിയിലെ പരസ്യവും കെട്ടിടങ്ങളുടെ വാടകയും സഹിതം മൊത്തവരുമാനം 230 കോടി രൂപ ലഭിച്ചെന്ന് സിഎംഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 210 കോടി രൂപയ്ക്ക് മുകളിൽ വരുമാനം ലഭിച്ചാൽ ധനവകുപ്പിൻ്റെ സഹായമില്ലാതെ ശമ്പളം നൽകാമെന്നായിരുന്നു ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞത്. ഇത്ര വരുമാനമുണ്ടായിട്ടും എന്താണ് കെഎസ്ആർടിസി നഷ്ടത്തിലെന്ന് […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  1,180 കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്താണെന്ന് സിഎംഡി ബിജു പ്രഭാകര്‍. 1243 ജീവനക്കാര്‍ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. ഫേസ്ബുക്ക് വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഈ വിവരം വെളിപെടുത്തിയത്. ഒരു വിഭാഗം ജീവനക്കാര്‍ കെഎസ്ആര്‍ടിസി അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. ബംഗളൂരു പോലുള്ള സ്ഥലങ്ങളില്‍നിന്ന് പതിനായിരം രൂപ ഫീസായി ഈടാക്കാവുന്ന സാധനങ്ങള്‍ ഡ്രൈവര്‍ രണ്ടായിരം രൂപ കൈപ്പറ്റി കടത്തിക്കൊണ്ടുപോകുന്നുണ്ട്. സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു. മണിപ്പൂരില്‍ വീണ്ടും കലാപം. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലയില്‍ വെടിവയ്പ്. താങ്ബുവില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഐഎം സെമിനാർ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ

ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാർ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. നടന്നത് പാർട്ടി സമ്മേളനമായിരുന്നു. ഏകപക്ഷീയ പരിപാടി ആയിപ്പോയി. അതിൽ മുസ്ലിം സ്ത്രീകളുടെ ശബ്ദം ഉയർന്നുകേട്ടില്ല. വ്യക്തിനിയമങ്ങളുടെ പേരിൽ മുത്തലാഖ് പോലുള്ള അപരിഷ്കൃത നടപടികൾ നേരിടേണ്ടിവരുന്നവരുടെ ശബ്ദം കേട്ടില്ല. വോട്ട് ബാങ്കിനു വേണ്ടിയുള്ള വൃഥാവ്യായാമമാണ് നടന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട പണം കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം തിരിച്ചുപിടിച്ചു

കോഴിക്കോട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം തിരിച്ചുപിടിച്ചു. മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിൽ നിന്നാണ് പണം കണ്ടെത്തിയിരിക്കുന്നത്. അക്കൗണ്ട് പൊലീസ് ബ്ലോക്ക് ചെയ്തു. അതേസമയം പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. കേരളത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം. കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെഎസ്ആർടിസി അടച്ച് പൂട്ടലിന്റെ വക്കിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

പിണറായി സർക്കാർ തുടർച്ചയായി കാണിക്കുന്ന അവഗണനയിൽ കെഎസ്ആർടിസി അടച്ച് പൂട്ടലിന്റെ വക്കിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ഒരു ദയയും ഇല്ലാതെ പെരുമാറുന്നു. കെഎസ്ആർടിസിയെ മനഃപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറുവശത്ത് അതിവേഗ പാതക്കായി ശ്രമം നടത്തുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.ഇ ശ്രീധരൻ കൊടുത്ത പേപ്പറിൻ്റെ പേരിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. കേരളത്തിൽ രൂക്ഷമായ വിലക്കയറ്റമാണ്. സർക്കാർ നോക്കുകുത്തിയാകുന്നു. വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല. സർക്കാർ ഇത് ഒന്നും കാണുന്നില്ലേ? മനുഷ്യർ ബുദ്ധിമുട്ടുബോൾ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചർച്ചകൾ അനാവശ്യമാണെന്ന് ശശി തരൂർ എംപി

ഏക വ്യക്തിനിയമത്തെ കുറിച്ച് നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്ന് ശശി തരൂർ എംപി. ബില്ല് ഇത്തവണ പാർലമെന്റിൽ വരുമോ എന്ന് സംശയമാണ്. ബില്ലിന്റെ കരടുരൂപം വന്നതിനുശേഷം കൂടുതൽ പറയാമെന്നും ശശി തരൂർ. അതോടൊപ്പം എല്‍ഡിഎഫ് സെമിനാര്‍ ചീറ്റിപ്പോയ വാണമെന്ന് കെ.മുരളീധരന്‍. സെമിനാര്‍ ചീറ്റിപ്പോയതിന് കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കെ. മുരളീധരന്‍.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ സുധാകരനെതിരെ ജോൺ ബ്രിട്ടാസ്

ഭാര്യയെ കെ റെയിൽ വിവാദവുമായി ബന്ധപ്പെടുത്തി കെ സുധാകരൻ സംസാരിച്ചതിനെ തുടർന്നാണ് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് രംഗത്തെത്തിയത്. ഭാര്യക്ക് കെ റെയിലിൽ വലിയ ജോലി കിട്ടി എന്ന തരത്തിൽ സുധാകരൻ ആരോപിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും. വിവാഹത്തിന് മുന്നേ ഭാര്യ റെയിൽവേയിൽ ജോലിക്കു പ്രവേശിച്ചതാണ്. കെ റെയിലിലേക്ക് ഡെപ്യൂട്ടേഷനിൽ അയച്ചത് റെയിൽവേ ബോർഡാണ്. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി അവർ റെയിൽവേ ബോർഡിലേക്ക് മടങ്ങുകയും ചെയ്തു. കെ സുധാകരന് രാഷ്ട്രീയമായി എന്നോടെന്തെങ്കിലും കണക്ക് തീർക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യുമെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂർ ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊന്നു. മാനസിക പ്രശ്നങ്ങളുള്ള നാഗ വിഭാഗക്കാരിയായ സ്ത്രീയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചതെന്നാണ് റിപ്പോർട്ട്. അതോടൊപ്പം വെസ്റ്റ് ഇംഫാലില്‍ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകള്‍ക്ക് കലാപകാരികള്‍ തീവെച്ചു. മെയ്ത്തെയ് വിഭാഗം സ്ത്രീകളുടെ സംഘമാണ് വാഹനങ്ങള്‍ക്ക് തീയിട്ടത്. ഒഴിഞ്ഞ സിലണ്ടറുകളായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 16

നാളെ ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടിയും പങ്കെടുക്കും. സുപ്രീം കോടതി വിധി മറികടന്ന് ഡല്‍ഹിയിലെ അധികാരം കേന്ദ്ര സര്‍ക്കാര്‍ കൈയടക്കിക്കൊണ്ട് പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരായ ആം ആദ്മി പാര്‍ട്ടിയുടെ നീക്കത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിറകേയാണ് ആം ആദ്മി പാര്‍ട്ടി പ്രതിപക്ഷ ഐക്യവേദിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം എന്‍ഡിഎ യോഗം ചൊവ്വാഴ്ച ചേരുന്നുണ്ട്. 20 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു കളമൊരുക്കാന്‍ കൂടിയാണു ഇരുപക്ഷവും യോഗം ചേരുന്നത്. ◾കെ റെയിലിനു ബദലായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് വിഡി സതീശൻ

കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് വി.ഡി സതീശൻ. കെഎസ്ആർടിസിയോട് സർക്കാരിന് കടുത്ത അവഗണനയാണുള്ളത്. ഈ സംവിധാനത്തെ തകർത്ത് തരിപ്പണമാക്കി.ഇതിനിടെയാണ് സിൽവർലൈനുമായി സർക്കാർ മുന്നോട്ടുപോകുന്നത്. ബദൽ പദ്ധതിയെ പറ്റി സർക്കാർ എന്തുപറയുന്നെന്ന് അറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് തങ്ങൾ നിലപാട് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.