ഭാര്യയെ കെ റെയിൽ വിവാദവുമായി ബന്ധപ്പെടുത്തി കെ സുധാകരൻ സംസാരിച്ചതിനെ തുടർന്നാണ് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് രംഗത്തെത്തിയത്. ഭാര്യക്ക് കെ റെയിലിൽ വലിയ ജോലി കിട്ടി എന്ന തരത്തിൽ സുധാകരൻ ആരോപിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും. വിവാഹത്തിന് മുന്നേ ഭാര്യ റെയിൽവേയിൽ ജോലിക്കു പ്രവേശിച്ചതാണ്. കെ റെയിലിലേക്ക് ഡെപ്യൂട്ടേഷനിൽ അയച്ചത് റെയിൽവേ ബോർഡാണ്. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി അവർ റെയിൽവേ ബോർഡിലേക്ക് മടങ്ങുകയും ചെയ്തു. കെ സുധാകരന് രാഷ്ട്രീയമായി എന്നോടെന്തെങ്കിലും കണക്ക് തീർക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരനെതിരെ ജോൺ ബ്രിട്ടാസ്
