ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാർ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. നടന്നത് പാർട്ടി സമ്മേളനമായിരുന്നു. ഏകപക്ഷീയ പരിപാടി ആയിപ്പോയി. അതിൽ മുസ്ലിം സ്ത്രീകളുടെ ശബ്ദം ഉയർന്നുകേട്ടില്ല. വ്യക്തിനിയമങ്ങളുടെ പേരിൽ മുത്തലാഖ് പോലുള്ള അപരിഷ്കൃത നടപടികൾ നേരിടേണ്ടിവരുന്നവരുടെ ശബ്ദം കേട്ടില്ല. വോട്ട് ബാങ്കിനു വേണ്ടിയുള്ള വൃഥാവ്യായാമമാണ് നടന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഐഎം സെമിനാർ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ
