ബെന്നി ബഹനാൻ എം.പിയും എം എൽ എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ് യു പ്രവർത്തകരെ മോചിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് കാലടി ശ്രീശങ്കര കോളേജിലെ ഏഴ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്.വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പുരുഷ സിംഗിൾസ് ഫൈനൽ ഇന്ത്യൻ സമയം വൈകീട്ട് 6.30 ന്
വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് 24–ാം ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം ലക്ഷ്യമിടുന്ന മുപ്പത്തിയാറുകാരൻ നൊവാക് ജോക്കോവിച്ചിനു മുന്നിൽ എതിരു നിൽക്കുന്നത് ഇരുപതുകാരൻ കാർലോസ് അൽകാരസ്.ഇറ്റാലിയൻ താരം യാനിക് സിന്നറെ സെമിയിൽ തോൽപ്പിച്ചാണ് നിലവിലെ ചാംപ്യൻ ജോക്കോ ഫൈനലിലെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് ഫൈനൽ. ലോക റാങ്കിങ്ങിൽ അൽകാരസ് ഒന്നാം സ്ഥാനത്തും ജോക്കോവിച്ച് രണ്ടാം സ്ഥാനത്തുമാണ്.
കെ എസ് ആർ ടി സി എംഡിയുടെ വിശദീകരണം ഇന്നും തുടരും
കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും തുടർച്ചയായ അഞ്ചു ദിവസവും ഫേസ് ബുക്കിലൂടെ തുറന്നുപറയാൻ ശ്രമിക്കുകയാണ് കെ എസ് ആർ ടി സി സിഎംഡി ബിജു പ്രഭാകർ.ആദ്യ വീഡിയോയിൽ ഒരു വിഭാഗം ജീവനക്കാരുടെ അജണ്ടകള്‍ അദ്ദേഹം തുറന്നുകാട്ടിയതോടൊപ്പം സ്ഥാപനം നന്നാവണമെങ്കില്‍ എല്ലാവരും പണിയെടുക്കണമെന്നും പറഞ്ഞു. അതോടൊപ്പം കോണ്‍ഗ്രസ് അനുകൂല യൂണിയന്റെ മാസവരിസംഖ്യ പിരിവിനെതിരെ ബിജു പ്രഭാകര്‍ പരാതി നല്‍കി.അനുമതിപത്രം വാങ്ങിയാണ് പിരിവെന്നും സിഎംഡിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിന്റെ പകവീട്ടുകയാണ് അദ്ദേഹമെന്നും ടിഡിഎഫ് നേതാക്കള്‍ പറയുന്നു.
ലത്തീൻ അതിരൂപത പള്ളികളിൽ ഇന്ന് പ്രതിഷേധ ഞായർ
തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് പ്രതിഷേധ ഞായർ ആചരിക്കും. കേരളാ ലാറ്റിൻ കത്തോലിക്ക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ ദിനാചരണം. മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങളിലും വികാരി ജനറൽ ഫാ.യൂജിൻ പെരേരക്കെതിരെ കേസ് എടുത്തതിനുമെതിരെയാണ് പ്രതിഷേധം. ഇത് സംബന്ധിച്ച അറിയിപ്പ് കുബാനയ്ക്കിടെ വായിക്കും.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 16
◾ഡല്‍ഹി ഓര്‍ഡിനന്‍സില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പാര്‍ലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബംഗളൂരുവില്‍ നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധിയില്‍ കൈ കടത്തുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടി പാര്‍ലമെന്റില്‍ ഒരു ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. ◾ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും […]
ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ
ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയത്. ഒറ്റ ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അബുദാബിയിൽ എത്തിയത്.പ്രധാനമന്ത്രിയായ ശേഷം അഞ്ചാം തവണ യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പാണ് അബുദാബിയില്‍ ലഭിച്ചത്. അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ഔപചാരിക സ്വീകരണത്തിന് ശേഷമായിരുന്നു ഇന്ത്യ യുഎഇ ഉഭയകക്ഷി ചര്‍ച്ച. യുഎഇ […]
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയെ കണ്ടു. മണ്ണെണ്ണ ഉൽപ്പാദനവും വിതരണവും ഘട്ടംഘട്ടമായി കുറച്ച് പൂർണമായും നിർത്തലാക്കണമെന്നതാണ് കേന്ദ്ര നയമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.നിലവിലുള്ള PDS മണ്ണെണ്ണ വിഹിതം ഒറ്റ സംസ്ഥാനമായി വർധിപ്പിക്കാനാകില്ലെന്നും എന്നാൽ Non-PDS വിഹിതമായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം, സംസ്ഥാനത്ത് മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരുടെ ആവശ്യം എന്നിവ പരിഗണിച്ച് 5000 […]
കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന് സിഎംഡി ബിജു പ്രഭാകർ
കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന് സിഎംഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയിൽ എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. ജീവനക്കാർക്ക് പ്രഥമ പരിഗണന നൽകി. കൊവിഡ് കാലത്ത് പോലും ശമ്പളം ഉറപ്പാക്കി. ജീവനക്കാരുടെ കടം വീട്ടാൻ ശ്രമിച്ചു. ആനുകൂല്യങ്ങൾ തിരിച്ചു കൊണ്ട് വന്നു. പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.അംഗീകൃത യൂണിയനുകളുമായി നല്ല ബന്ധമാണുള്ളത്. സമരങ്ങളെ എതിർത്തിട്ടില്ല. പ്രകോപനപരമായ രീതിയിൽ പെരുമാറിയിട്ടില്ല. കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താൻ അല്ല. ഒരു വിഭാഗം ജീവനക്കാർ കൃത്യമായ അജണ്ടയോടെ പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു.
എസ്ബിഐ പലിശ നിരക്ക് ഉയര്‍ത്തി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്ക് ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധം ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് ആണ് ഉയര്‍ത്തിയത്. 0.05% വര്‍ധനയാണ് നിരക്കുകളില്‍ ഉണ്ടായത്. ഒറ്റ രാത്രി കാലാവധിയുള്ള വായ്പകള്‍ക്ക് പുതുക്കിയ എം.സി.എല്‍.ആര്‍ 8 ശതമാനം ആണ്. ഒരു മാസം, മൂന്ന് മാസം കാലാവധിയുള്ളവയ്ക്ക് 8.15 ശതമാനവും ആറു മാസം വരെയുള്ളവയ്ക്ക് 8.45 ശതമാനവും ആണ് എം.സി.എല്‍.ആര്‍. ഒരു വര്‍ഷത്തേക്ക് 8.55 ശതമാനവും രണ്ടു […]
‘ഗഗനചാരി’ ചിത്രത്തിന്റെ ട്രെയ്‌ലര്‍
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. സയന്‍സ് ഫിക്ഷന്‍ കോമഡി എന്ന കൗതുകമുണര്‍ത്തുന്ന ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ 2.04 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. നേരത്തെ സാജന്‍ ബേക്കറി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അരുണ്‍ ചന്ദു. അവതരണത്തിലും സവിശേഷതയുമായി എത്തുന്ന ചിത്രം മോക്കുമെന്ററി ശൈലിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. അജിത്ത് […]
