കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും തുടർച്ചയായ അഞ്ചു ദിവസവും ഫേസ് ബുക്കിലൂടെ തുറന്നുപറയാൻ ശ്രമിക്കുകയാണ് കെ എസ് ആർ ടി സി സിഎംഡി ബിജു പ്രഭാകർ.ആദ്യ വീഡിയോയിൽ ഒരു വിഭാഗം ജീവനക്കാരുടെ അജണ്ടകള്‍ അദ്ദേഹം തുറന്നുകാട്ടിയതോടൊപ്പം സ്ഥാപനം നന്നാവണമെങ്കില്‍ എല്ലാവരും പണിയെടുക്കണമെന്നും പറഞ്ഞു. അതോടൊപ്പം കോണ്‍ഗ്രസ് അനുകൂല യൂണിയന്റെ മാസവരിസംഖ്യ പിരിവിനെതിരെ ബിജു പ്രഭാകര്‍ പരാതി നല്കി.അനുമതിപത്രം വാങ്ങിയാണ് പിരിവെന്നും സിഎംഡിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിന്റെ പകവീട്ടുകയാണ് അദ്ദേഹമെന്നും ടിഡിഎഫ് നേതാക്കള്‍ പറയുന്നു.
കെ എസ് ആർ ടി സി എംഡിയുടെ വിശദീകരണം ഇന്നും തുടരും
