വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് 24–ാം ഗ്രാൻസ്ലാം സിംഗിൾസ് കിരീടം ലക്ഷ്യമിടുന്ന മുപ്പത്തിയാറുകാരൻ നൊവാക് ജോക്കോവിച്ചിനു മുന്നിൽ എതിരു നിൽക്കുന്നത് ഇരുപതുകാരൻ കാർലോസ് അൽകാരസ്.ഇറ്റാലിയൻ താരം യാനിക് സിന്നറെ സെമിയിൽ തോൽപ്പിച്ചാണ് നിലവിലെ ചാംപ്യൻ ജോക്കോ ഫൈനലിലെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് ഫൈനൽ. ലോക റാങ്കിങ്ങിൽ അൽകാരസ് ഒന്നാം സ്ഥാനത്തും ജോക്കോവിച്ച് രണ്ടാം സ്ഥാനത്തുമാണ്.
പുരുഷ സിംഗിൾസ് ഫൈനൽ ഇന്ത്യൻ സമയം വൈകീട്ട് 6.30 ന്
