തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് പ്രതിഷേധ ഞായർ ആചരിക്കും. കേരളാ ലാറ്റിൻ കത്തോലിക്ക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ ദിനാചരണം. മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങളിലും വികാരി ജനറൽ ഫാ.യൂജിൻ പെരേരക്കെതിരെ കേസ് എടുത്തതിനുമെതിരെയാണ് പ്രതിഷേധം. ഇത് സംബന്ധിച്ച അറിയിപ്പ് കുബാനയ്ക്കിടെ വായിക്കും.
ലത്തീൻ അതിരൂപത പള്ളികളിൽ ഇന്ന് പ്രതിഷേധ ഞായർ
