സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയെ കണ്ടു. മണ്ണെണ്ണ ഉൽപ്പാദനവും വിതരണവും ഘട്ടംഘട്ടമായി കുറച്ച് പൂർണമായും നിർത്തലാക്കണമെന്നതാണ് കേന്ദ്ര നയമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.നിലവിലുള്ള PDS മണ്ണെണ്ണ വിഹിതം ഒറ്റ സംസ്ഥാനമായി വർധിപ്പിക്കാനാകില്ലെന്നും എന്നാൽ Non-PDS വിഹിതമായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം, സംസ്ഥാനത്ത് മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരുടെ ആവശ്യം എന്നിവ പരിഗണിച്ച് 5000 കിലോലിറ്റർ മണ്ണെണ്ണ ഉടൻ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ
