ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ. ഓരോ ദിവസവും ടിക്കറ്റിൽ നിന്ന് മാത്രം ലഭിച്ചത് ലക്ഷങ്ങളാണ്. 210 കോടി രൂപയുണ്ടെങ്കിൽ ശമ്പളം നൽകാമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.കെഎസ്ആർടിസിയിലെ പരസ്യവും കെട്ടിടങ്ങളുടെ വാടകയും സഹിതം മൊത്തവരുമാനം 230 കോടി രൂപ ലഭിച്ചെന്ന് സിഎംഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 210 കോടി രൂപയ്ക്ക് മുകളിൽ വരുമാനം ലഭിച്ചാൽ ധനവകുപ്പിൻ്റെ സഹായമില്ലാതെ ശമ്പളം നൽകാമെന്നായിരുന്നു ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞത്. ഇത്ര വരുമാനമുണ്ടായിട്ടും എന്താണ് കെഎസ്ആർടിസി നഷ്ടത്തിലെന്ന് പറയാൻ കാരണമെന്ന് തൊഴിലാളികൾ ചോദിക്കുന്നു.
വരുമാനമുണ്ടായിട്ടും എന്താണ് കെഎസ്ആർടിസി നഷ്ടത്തിലെന്ന് പറയാൻ കാരണമെന്ന ചോദ്യവുമായി തൊഴിലാളികൾ
