Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്തയോഗം ചേര്‍ന്നു

സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍.അനില്‍ എന്നീ മന്ത്രിമാരുടെ നേതൃത്വത്തില്‍ മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംയുക്തയോഗം ചേര്‍ന്നു. പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ ഇന്നോ നാളെയോ മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും  പ്രഖ്യാപിക്കുന്നത്. അതോടൊപ്പം മന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കേന്ദ്രസംഘം മുതലപ്പൊഴി സന്ദര്‍ശിച്ചു. ഹാര്‍ബര്‍ നവീകരണം പ്രധാനമെന്ന് സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇഡി നടത്തുന്ന റെയ്ഡിനെ വിമർശിച്ച് എംകെ സ്റ്റാലിൻ

തമിഴ്നാട്ടിൽ ഗവർണർ ഡിഎംകെയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്ന് പരിഹസിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ . ഇഡി തങ്ങളുടെ ജോലി എളുപ്പമാക്കിയെന്നും പ്രതികരിച്ചു. പ്രതിപക്ഷം ഐക്യം തകർക്കാനാണ് എൻഫോഴ്സ്മെന്റിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കു കൊല്ലത്തേക്കു മടങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. കര്‍ണാടക പൊലീസ് അകമ്പടി നല്‍കേണ്ട. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിനു കൈമാറണം. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ല. മഅദനിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്തത്. അപകട മരണങ്ങള്‍ തുടരുന്ന മുതലപ്പൊഴിയില്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് തീരുമാനിക്കാന്‍ മന്ത്രിതല സമിതി ചേരുന്നു. […]

Posted inFilm Awards

നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം

dailynewslive.in ഒരുക്കുന്ന നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. 1985 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളിലെ മികച്ച, ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ തങ്ങി നില്‍ക്കുന്ന സംഭാഷണങ്ങളും ഗാന ശകലങ്ങളും നൃത്തരംഗങ്ങളും പുനരാവിഷ്‌കരിക്കുന്നതോടൊപ്പം ചിത്രത്തെ കുറിച്ചുള്ള ഓര്‍മകളും ഞങ്ങളോടു പങ്കു വയ്ക്കാം. ഒരു മിനിറ്റില്‍ താഴെയുള്ള വെര്‍ട്ടിക്കല്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് 9526133833 എന്ന നമ്പറിലേക്ക് ഉടന്‍ തന്നെ വാട്‌സാപ്പ് ചെയ്യുക. യോഗ്യമായ വീഡിയോകള്‍ ഡെയ്ലി ന്യൂസ് ലൈവിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ് ലോഡ് ചെയ്യുന്നതാണ്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ

നരഹത്യക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നരഹത്യക്കുറ്റം ചുമത്താൻ തെളിവില്ലെന് അപ്പീലിൽ പറയുന്നു. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ചുകൊണ്ടായിരുന്നു നേരത്തെ ഹൈക്കോടതിയിൽ നിന്ന് ഇത്തരത്തിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഉത്തരവ് ഉണ്ടായത്. ഈ വിധിക്കെതിരെയാണ് ഇപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തു

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി. പതിനഞ്ച് ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണം. കേരളത്തിലേക്ക് മദനിക്ക് കർണാടക പൊലീസ് അകമ്പടി നൽകേണ്ടതില്ലെന്നും .സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എംഎൽഎമാർക്കെതിരെ പൊലീസ് കേസെടുത്തു

ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർക്കെതിരെയാണ് കേസ്. കാലടി ശ്രീ ശങ്കര കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് എംഎൽഎമാരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം ബലം പ്രയോഗിച്ച് ഇറക്കിയത്.സംഘം ചേർന്ന് ഭീകരാന്തരീക്ഷം സ്യഷ്ടിച്ചു, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് വീണ്ടും അനിശ്ചിതത്വത്തിൽ

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ബിസിസിഐ ഉറച്ച നിലപാട് എടുത്തപ്പോള്‍ പിസിബിയുടെ മുന്‍ ചെയര്‍മാന്‍ നെജാം സേഥിയാണ് ഹൈബ്രിഡ് മോഡല്‍ നിര്‍ദേശിച്ചത്. ബിസിസിഐ ഇക്കാര്യം അംഗീകരിച്ചു. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ നിക്ഷ്പക്ഷ വേദിയില്‍ നടത്തണമെന്ന് പാകിസ്ഥാന്‍ കായിക മന്ത്രി ആവശ്യപ്പെട്ടിരുന്നു. അതിനാൽ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറാനാണ് പാകിസ്ഥാന്റെ ആലോചന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുതലോടെ ട്രേഡ് യൂണിയനുകൾ

പ്രത്യേക ലക്ഷ്യം വച്ചാണ് ബിജു പ്രഭാകറിന്റെ നീക്കമെന്നും കാര്യങ്ങൾ സസൂഷ്മം നിരീക്ഷിച്ച ശേഷം മാത്രം പ്രതികരിച്ചാൽ മതിയെന്നുമാണ് യൂണിയനുകളുടെ തീരുമാനം. തുടർച്ചയായ രണ്ടാം ദിവസവും കെഎസ്ആർടിസി സിഎംഡിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നതോടെ കരുതലോടെയാണ് ട്രേഡ് യൂണിയനുകൾ. പ്രതിസന്ധിയിലായ ശമ്പള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികൾ എങ്ങും എത്തിയിട്ടില്ല. രണ്ടാം ഗഡു ശമ്പളം നീളുന്നതിനൊപ്പം ഓണം അലവൻസ് ഉൾപ്പെടെ മുടങ്ങും എന്ന സ്ഥിതിയിലാണ് നിലവില്‍ കാര്യങ്ങൾ ഉള്ളത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മദനി വീണ്ടും കോടതിയിൽ

അബ്ദുൾ നാസർ മദനിയുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് കോടതിയെ മദനി അറിയിച്ചിട്ടുണ്ട്.ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നാണ് ആവശ്യം. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും മഅദനി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.