മാതാപിതാക്കളുടെ മരണത്തിന് ശേഷം ജന്മവീട്ടിലേക്ക് തിരിച്ചെത്തുന്ന എറിക്ക ഫാല്‍ക്കിനെ കാത്തിരുന്നത് തന്റെ കുട്ടിക്കാലത്തെ കൂട്ടുകാരിയായ അലക്‌സിന്റെ ആത്മഹത്യയായിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ തെളിഞ്ഞു, അതൊരു കൊലപാതകമായിരുന്നുവെന്ന്. ഏത് ഭയങ്കര രഹസ്യവും പൂര്‍ണമായും ഒളിച്ചുവയ്ക്കാന്‍ ആവില്ലെന്നും മൗനം ആത്മാവിനെ ഹനിക്കുന്നതെങ്ങനെയെന്നും ഈ ക്രൈം മാസ്റ്റര്‍പീസ് കാണിച്ചുതരുന്നു. കമീല ലക്‌ബെറിയുടെ ഈ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറിന് മലയാള പരിഭാഷ എഴുതിയിരിക്കുന്നത് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശ്രീദേവി വടക്കേടത്ത് ആണ്. ‘മഞ്ഞു രാജകുമാരി’. സിക്‌സ് ഇയര്‍ പ്ലാന്‍ ബുക്‌സ്. വില 566 രൂപ. […]
ഹീമോഗ്ലോബിന്റെ അളവ് കുറയുന്നുണ്ടോ?
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നുണ്ടാകാം. രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. ശരീരം മുഴുവന്‍ ഓക്‌സിജന്‍ എത്തിക്കുന്നത് ഈ പ്രോട്ടീനാണ്. ഹീമോഗ്ലോബിന്റെ അളവ് വളരെ താഴുന്നുപോകുമ്പോഴാണ് അനീമിയ എന്ന അവസ്ഥയിലെത്തുന്നത്. ഭക്ഷണം കൃത്യമാക്കിയാല്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടി ഉന്മേഷം തിരിച്ചുപിടിക്കാനാകും. ഇറച്ചി, മത്സ്യം, പച്ചക്കറികള്‍, ഇലക്കറികള്‍, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കാം. ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ […]
രാത്രി വാര്‍ത്തകള്‍
നാളെ ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കും. പുതുതായി ചില പാര്‍ട്ടികള്‍കൂടി യോഗത്തിനെത്തുമെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തെ എന്‍ഡിഎയുടെ വളര്‍ച്ച നിര്‍ണായകമാണ്. മോദിയുടെ വികസന അജണ്ടകളില്‍ എല്ലാ പാര്‍ട്ടികള്‍ക്കും താല്പര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇതേസമയം, പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം നാളേയും ബെംഗളൂരുവില്‍ തുടരും. കെഎസ്ആര്‍ടിസിയില്‍ 1243 ജീവനക്കാര്‍ മുങ്ങി നടക്കുകയാണെന്നും നിശ്ചിത ദിവസത്തിനകം ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നും സിഎംഡി ബിജു പ്രഭാകര്‍. ഡബിള്‍ ഡ്യൂട്ടി എന്നിങ്ങനെ പല […]
യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വിമാനം ഉദയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. അതേസമയം സാങ്കേതിക പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു.
മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 19 മുതൽ 21 വരെയും കർണാടക തീരത്ത് ഇന്ന് (ജൂലൈ 17) മുതൽ ജൂലൈ 21 വരെയും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
കേരളത്തിൽ 5 നഴ്‌സിംഗ് കോളജുകൾക്ക് അനുമതി
കേരളത്തിൽ 5 നഴ്‌സിംഗ് കോളജുകൾക്ക് അനുമതി. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നഴ്സിങ് കോളജ് ആരംഭിക്കും. കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉൾപ്പെടെ 5 മെഡിക്കൽ കോളജുകളുടെ ഭാഗമായി നഴ്സിങ് കോളജ് ആരംഭിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. 5 നഴ്സിങ് കോളജുകൾ ആരംഭിക്കാൻ ബജറ്റിൽ 20 കോടി രൂപ നീക്കിവച്ചതിന്റെ ആദ്യപടിയാണിത്.
നാളത്തെ എൻ ഡി എ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കുമെന്ന് ജെ പി നദ്ദ
നാളത്തെ എൻ ഡി എ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കും. വികസന അജണ്ട ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ജെ പി നദ്ദ പറഞ്ഞു.അജണ്ട അംഗീകരിക്കുന്ന പാർട്ടികൾക്ക് യോഗത്തിൽ പങ്കെടുക്കാം. പ്രതിപക്ഷത്തിന്റേത് വെറും ഫോട്ടോ ഓപ്പർച്യുനിറ്റി. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും നദ്ദ പറഞ്ഞു.
സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു
സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും തുടർന്ന് അവരെ ജാമ്യത്തിൽ വിടുകയും ചെയ്തു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും ഒരു സംഘമാളുകൾ മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിൽ ആണ് നടപടി.പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ മര്‍ദ്ദിച്ചെന്ന് പെൺകുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ അവശ്യപ്പെട്ടതോടെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
കെ. എം. ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി
വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നേരിട്ടുളള തെളിവുകള്‍ ഇല്ലാത്തതിനാൽ ആണ് ഹൈക്കോടതി കേസ് റദ്ദാക്കിയതെന്നും കോടതി പറഞ്ഞു. എന്നാൽ ഷാജിക്കെതിരെ സ്വന്തം പാർട്ടിയിലുള്ളവരുടെ പരാതിയാണ് കിട്ടിയതെന്നും പരോക്ഷമായ തെളിവുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.നോട്ടീസിന് ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം.
വിവിധ നടപടികള്‍ പ്രഖ്യാപിച്ച് മന്ത്രിതല സമിതി
ഹാര്‍ബറിന്റെ ആഴം കൂട്ടാന്‍ നാളെ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തും മുതലപ്പൊഴിയില്‍ പ്രതിഷേധം തണുപ്പിക്കാന്‍ വിവിധ നടപടികള്‍ പ്രഖ്യാപിച്ച് മന്ത്രിതല സമിതി.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയും സാമ്പത്തിക സഹായവും നല്‍കുമെന്നും ചര്‍ച്ചക്ക് ശേഷം മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വൈദികനെതിരായ കേസ് പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം ചര്‍ച്ചയായില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.
