Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം സെമിനാറിൽ പങ്കെടുത്തത് സമസ്ത മുഷാവറ തീരുമാനം അല്ലെന്ന് അംഗം

മതപരമായ കാര്യങ്ങളിൽ സമസ്ത പ്രവർത്തിക്കുന്നതിനു എതിരാണ് സിപിഎം എന്ന് സമസ്ത മുഷാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദവി. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോട് യോജിക്കാൻ കഴിയില്ല. മുസ്ലീം വ്യക്തി നിയമത്തിൽ മാറ്റം വരുത്താൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചരിത്രത്തിൽ മുസ്ലീം സമുദായത്തോട് കൊലച്ചതി ചെയ്തവരാണ്. സിപിഎം സെമിനാറിൽ പങ്കെടുത്തത് സമസ്ത മുശാവറ തീരുമാനം അല്ല. സമസ്തയുടെ നേതൃത്വം എടുത്ത തീരുമാനമാണെന്നും ബഹാഉദ്ദീൻ നദ്‌വി പറ‍ഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പരസ്യവരുമാനത്തിന്റെ പകുതിയോളം നഷ്ടമായെന്ന് ഇലോൺ മസ്‌ക്

കഴിഞ്ഞ ഒക്ടോബറിൽ 44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. ഇതോടെ മസ്‌ക് ട്വിറ്ററിൽ വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം നിരവധി മുൻനിര പരസ്യദാതാക്കൾ പ്ലാറ്റ്‌ഫോമിലെ ചെലവ് താൽക്കാലികമായി നിർത്തി.കനത്ത കടബാധ്യതയും പരസ്യ വരുമാനത്തിൽ ഏകദേശം 50 ശതമാനം ഇടിവും ഉണ്ടായത് കാരണം ട്വിറ്ററിലേക്ക് ഇപ്പോഴും പണം നിക്ഷേപിക്കേണ്ടി വരുന്നെന്ന് മസ്‌ക് വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 17

◾പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കു കൊല്ലത്തേക്കു മടങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. കര്‍ണാടക പൊലീസ് അകമ്പടി നല്‍കേണ്ട. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിനു കൈമാറണം. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ല. മഅദനിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്തത്. ◾2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം […]

Posted inബിസിനസ്സ്

ജൂലൈ മാസത്തിലും എഫ്.പി.ഐ ഒഴുക്ക് തുടരുന്നു

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളുടെ (എഫ്.പി.ഐ) ഒഴുക്ക് ജൂലൈ മാസത്തിലും തുടരുന്നു. ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ ഈ മാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്.പി.ഐകള്‍ നടത്തിയിട്ടുള്ളത്. ഈ പ്രവണത തുടരുകയാണെങ്കില്‍, ജൂലായിലെ എഫ്.പി.ഐ നിക്ഷേപം മെയ്, ജൂണ്‍ മാസങ്ങളില്‍ രേഖപ്പെടുത്തിയ കണക്കുകളെ മറികടക്കും. മേയില്‍ 43,838 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയുമാണ് ഇന്ത്യയിലേക്ക് എഫ്.പി.ഐ എത്തിയത്. ഇതോടെ ഈ വര്‍ഷം ഇതുവരെ ഇക്വിറ്റി വിപണിയിലെത്തിയ എഫ്.പി.ഐ നിക്ഷേപം 1.07 […]

Posted inടെക്നോളജി

പോര്‍ടബിള്‍ സ്പീക്കറുമായി സോണി

റൂം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ശബ്ദാനുഭവം പകരാന്‍ ഏറ്റവും പുതിയ എസ്ആര്‍എസ് എക്‌സ്‌വി 800 പോര്‍ടബിള്‍ സ്പീക്കര്‍ അവതരിപ്പിച്ചു സോണി. 25 മണിക്കൂര്‍ എന്ന മികച്ച ബാറ്ററി ലൈഫുമായി എത്തുന്ന സ്പീക്കര്‍ കേവലം 10 മിനിട്ടു ചാര്‍ജ് ചെയ്താല്‍ 3 മണിക്കൂര്‍ ഉപയോഗിക്കാമെന്നു കമ്പനി പറയുന്നു. വീട്ടിലെ ടിവിയുടെ ഇന്‍ബില്‍റ്റ് സ്പീക്കര്‍ ശബ്ദം പോരെന്നു തോന്നിയാല്‍ ഈ സ്പീക്കറുപയോഗിച്ചു മികവ് കൂട്ടാനാകും. 5 ട്വീറ്ററുകള്‍ എല്ലാ ദിശകളിലും മികച്ച ശബ്ദം നല്‍കുന്നു. പോര്‍ടബിള്‍ സ്പീക്കര്‍ ആയതിനാല്‍ മറ്റൊരിടത്തേക്കു […]

Posted inവിനോദം

‘പാപ്പച്ചന്‍ ഒളിവിലാണ്’ ചിത്രത്തിലെ ‘പുണ്യ മഹാ സന്നിധേ’

‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകരെ നേടുന്നു. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘പുണ്യ മഹാ സന്നിധേ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകര്‍ക്കരികിലെത്തിച്ചത്. ഔസേപ്പച്ചന്‍ ഈണമൊരുക്കിയ ഗാനം വൈക്കം വിജയലക്ഷ്മി ആലപിച്ചിരിക്കുന്നു. സിന്റോ ആന്റണി ആണ് പാട്ടിനു വരികള്‍ കുറിച്ചത്. ‘പുണ്യ മഹാ സന്നിധേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ഗാനം ട്രെന്‍ഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘കയ്യെത്തും ദൂരത്ത് ‘ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. […]

Posted inവിനോദം

‘ചാട്ടുളി’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍

ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ‘ചാട്ടുളി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ് ആയി. അട്ടപ്പാടിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തില്‍ കാര്‍ത്തിക് വിഷ്ണു, ശ്രുതി ജയന്‍, ലത ദാസ്, വര്‍ഷ പ്രസാദ് തുടങ്ങിയവരും അഭിനയിക്കുന്നു. നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷന്‍സ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളില്‍ നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ […]

Posted inഓട്ടോമോട്ടീവ്

ബുക്കിംഗില്‍ റെക്കോഡുമായി സെല്‍റ്റോസ്!

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഈ മാസം ആദ്യമാണ് പുതിയ സെല്‍റ്റോസ് പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ 13,424 കാറുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഇതോടെ ആദ്യ ദിവസം തന്നെ ഏറ്റവും അധികം ബുക്കിംഗ് നേടുന്ന വാഹനം എന്ന പേര് സെല്‍റ്റോസ് സ്വന്തമാക്കി. എത്രയാണ് കാറിന്റെ വില എന്നതു പോലും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെല്‍റ്റോസ് ബുക്ക് ചെയ്യാന്‍ കിയ ഷോറൂമിലേക്ക് ആളുകള്‍ തള്ളിക്കയറുകയാണ്. ഇതില്‍ 1973 ബുക്കിംഗ് നിലവിലെ സെല്‍റ്റോസ് ഉടമകള്‍ക്ക് നല്‍കിയിട്ടുള്ള കെ […]

Posted inപുസ്തകങ്ങൾ

ജീവിതം കത്തുകള്‍ പെയിന്റിംഗ്‌സ്

ജീവിച്ചിരിക്കുമ്പോള്‍ കഠിനമായ കഷ്ടതകളിലൂടെ കടന്നുപോവുകയും അപ്പോഴൊക്കെ കാലത്തെ അതിജീവിക്കുന്ന ചിത്രങ്ങള്‍ ലോകത്തിന് സമ്മാനിക്കുകയും ചെയ്ത വാന്‍ഗോഗിന്റെ പ്രണയവും നിറങ്ങളും ഭ്രാന്തും ചേര്‍ന്ന് പകര്‍ന്നാടിയ ജീവിതം. ഏകാന്തതയിലിരുന്ന് സഹോദരന്‍ തിയോയ്ക്കും അമ്മയ്ക്കും സുഹൃത്ത് പോള്‍ ഗോഗൈ്വനും മറ്റും ഏഴുതിയ കത്തുകള്‍. നിറങ്ങളെ ഹൃദയംകൊണ്ട് ഉരുക്കിയെടുത്ത് വരച്ചിട്ട ചിത്രങ്ങള്‍. ‘ജീവിതം കത്തുകള്‍ പെയിന്റിംഗ്‌സ്’. വിന്‍സെന്റ് വാന്‍ഗോഗ്. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 144 രൂപ.

Posted inആരോഗ്യം

മുപ്പതുകളിലും മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങാം!

മുപ്പതുകളില്‍ മുതല്‍ തന്നെ മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ ചിലര്‍ക്ക് കണ്ടുതുടങ്ങാമെന്ന് ഡോക്ടര്‍മാര്‍. യങ് ഓണ്‍സെറ്റ് അല്‍ഷിമേഴ്‌സ് എന്ന ഈ രോഗം ബാധിച്ച 30നും 64നും ഇടയില്‍ പ്രായമുള്ള 39 ലക്ഷം പേര്‍ ലോകത്താകമാനം ഉള്ളതായി കണക്കാക്കുന്നു. 30കളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത് അപൂര്‍വമാണെങ്കിലും 50-64 പ്രായവിഭാഗത്തിലാണ് യങ് ഓണ്‍സൈറ്റ് അല്‍ഷിമേഴ്‌സ് ലക്ഷണങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കപ്പെടുക. സാധാരണ അല്‍ഷിമേഴ്‌സ് രോഗികള്‍ക്കു കാണപ്പെടുന്ന ആദ്യ ലക്ഷണം ഓര്‍മക്കുറവാണെങ്കില്‍ യങ് ഓണ്‍സെറ്റ് അല്‍ഷിമേഴ്‌സില്‍ ലക്ഷണങ്ങള്‍ അല്‍പം വ്യത്യസ്തമായിരിക്കും. ശ്രദ്ധക്കുറവ്, കൈകള്‍ കൊണ്ടുള്ള ആംഗ്യങ്ങളെ […]