കഴിഞ്ഞ ഒക്ടോബറിൽ 44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ഇതോടെ മസ്ക് ട്വിറ്ററിൽ വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം നിരവധി മുൻനിര പരസ്യദാതാക്കൾ പ്ലാറ്റ്ഫോമിലെ ചെലവ് താൽക്കാലികമായി നിർത്തി.കനത്ത കടബാധ്യതയും പരസ്യ വരുമാനത്തിൽ ഏകദേശം 50 ശതമാനം ഇടിവും ഉണ്ടായത് കാരണം ട്വിറ്ററിലേക്ക് ഇപ്പോഴും പണം നിക്ഷേപിക്കേണ്ടി വരുന്നെന്ന് മസ്ക് വ്യക്തമാക്കി.
പരസ്യവരുമാനത്തിന്റെ പകുതിയോളം നഷ്ടമായെന്ന് ഇലോൺ മസ്ക്
