മതപരമായ കാര്യങ്ങളിൽ സമസ്ത പ്രവർത്തിക്കുന്നതിനു എതിരാണ് സിപിഎം എന്ന് സമസ്ത മുഷാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദവി. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോട് യോജിക്കാൻ കഴിയില്ല. മുസ്ലീം വ്യക്തി നിയമത്തിൽ മാറ്റം വരുത്താൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചരിത്രത്തിൽ മുസ്ലീം സമുദായത്തോട് കൊലച്ചതി ചെയ്തവരാണ്. സിപിഎം സെമിനാറിൽ പങ്കെടുത്തത് സമസ്ത മുശാവറ തീരുമാനം അല്ല. സമസ്തയുടെ നേതൃത്വം എടുത്ത തീരുമാനമാണെന്നും ബഹാഉദ്ദീൻ നദ്വി പറഞ്ഞു.
സിപിഎം സെമിനാറിൽ പങ്കെടുത്തത് സമസ്ത മുഷാവറ തീരുമാനം അല്ലെന്ന് അംഗം
