Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജനകീയ നായകന് വിട

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ ബാധിച്ച് ബാംഗളൂരുവില്‍ ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ നാലരയോടെയാണു മരണം സ്ഥിരീകരിച്ചത്. കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രിയായിരുന്നു വിടവാങ്ങിയ ഉമ്മന്‍ ചാണ്ടി. 2004 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയും മുഖ്യമന്ത്രിയായിരുന്നു. 1970 മുതല്‍ 53 വര്‍ഷം തുടര്‍ച്ചയായി പുതുപ്പള്ളി എംഎല്‍എ യാണ്. 1977 മുതല്‍ തൊഴില്‍ വകുപ്പു മന്ത്രി, 1982 മുതല്‍ ആഭ്യന്തര മന്ത്രി, 1991 മുതല്‍ ധനമന്ത്രി, 2006 മുതല്‍ 2011 വരെ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 18

◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ ബാധിച്ച് ബാംഗളൂരുവില്‍ ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ നാലരയോടെയാണു മരണം സ്ഥിരീകരിച്ചത്. ◾കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രിയായിരുന്നു വിടവാങ്ങിയ ഉമ്മന്‍ ചാണ്ടി. 2004 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയും മുഖ്യമന്ത്രിയായിരുന്നു. 1970 മുതല്‍ 53 വര്‍ഷം തുടര്‍ച്ചയായി പുതുപ്പള്ളി എംഎല്‍എ യാണ്. 1977 മുതല്‍ തൊഴില്‍ വകുപ്പു മന്ത്രി, 1982 മുതല്‍ ആഭ്യന്തര മന്ത്രി, 1991 മുതല്‍ ധനമന്ത്രി, 2006 മുതല്‍ 2011 വരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവിൽ തുടങ്ങി

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവിൽ തുടങ്ങി. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേർന്നത്. പ്രതിപക്ഷ നേതൃയോഗത്തിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കിയ അത്താഴ വിരുന്നിൽ നേതാക്കൾ പങ്കെടുത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തമിഴ്നാട്ടിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്

തമിഴ്നാട്ടിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറിൽ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി.

Posted inലേറ്റസ്റ്റ്

ലോകറിക്കാര്‍ഡിട്ട വജ്രാഭരണങ്ങള്‍

ഇന്ത്യന്‍ വജ്രാഭരണങ്ങള്‍ ലോകപ്രശസ്തമാണ്. അത്യപൂര്‍വമായ കരവിരുതുകൊണ്ട് എട്ടു ലോക റിക്കാര്‍ഡിട്ടിരിക്കുകയാണ് ഇന്ത്യന്‍ വജ്രാഭരണങ്ങള്‍. ലോക റിക്കാര്‍ഡിട്ട വജ്രാഭരണങ്ങള്‍ കാണേണ്ട കാഴ്ചതന്നെയാണ്. ആഭരണങ്ങളില്‍ ഏറ്റവും മികച്ചത് ഗണേശ വിഗ്രഹത്തോടെയുള്ള വജ്രമാലയാണ്. 1011.150 ഗ്രാം ഭാരമുള്ള ഈ ഗണേശ മാലയില്‍ 11,472 വജ്രങ്ങളുണ്ട്. ‘ഏറ്റവും ഭാരമേറിയ പെന്‍ഡന്‍ഡ്’,’ ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിച്ചിട്ടുള്ള പെന്‍ഡന്‍ഡ്’ എന്നിങ്ങനെ രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളാണ് ഈ ഗണേഷ് പെന്‍ഡന്‍ഡ് നേടിയത്. ഹൈദരാബാദിലെ ജ്വല്ലറി ഗ്രൂപ്പായ ശിവ നാരായണ്‍ ജ്വല്ലേഴ്‌സ് രൂപകല്‍പ്പന ചെയ്ത ആഡംബര […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ത്രിതല ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക.എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ് എന്നിവരുള്‍പ്പെടുന്ന ഒന്നാം സമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. സംവിധായകന്‍ കെഎം മധുസൂദനന്‍ ചെയര്‍മാനായ രണ്ടാം സമിതിയില്‍ നിര്‍മാതാവ് ബി.കെ. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാലക്കാട് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍

പാലക്കാട് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്.കേസില്‍ നേരത്തെ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്.

Posted inബിസിനസ്സ്

ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം സര്‍വകാല റെക്കോഡില്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ വര്‍ദ്ധിക്കുന്നതായി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. മേയില്‍ 1.4 ലക്ഷം കോടി രൂപ ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവഴിച്ചതായി ആര്‍.ബി.ഐ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍മാസത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ദ്ധന. ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിച്ച് 87.4 ദശലക്ഷം കടന്നു. ഇതും സര്‍വകാല റെക്കോഡാണ്. ജനുവരി മുതലുള്ള കാലയളവില്‍ 5 ദശലക്ഷത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍, മേയ് മാസങ്ങളില്‍ മാത്രം 2 ദശലക്ഷം പേര്‍ ക്രെഡിറ്റ് […]

Posted inവിനോദം

രജനികാന്തിന്റെ ‘ജയിലറി’ലെ രണ്ടാം ഗാനമെത്തി

രജനികാന്തിന്റെ ‘ജയിലറി’ലെ രണ്ടാം ഗാനം പുറത്തുവിട്ടു. തമന്നയാണ് ‘ജയിലറി’ല്‍ നായികയായിഎത്തുന്നത്. ആരാധകരെ ആവേശത്തിരയിലെത്തിക്കുന്ന തരത്തിലുള്ള ‘ഹുക്കും’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ഈ ഗാനം രജനികാന്ത് ചിത്രത്തിന്റെ വലിയ ആകര്‍ഷണമാകും എന്നത് തീര്‍ച്ച. രജനികാന്തിന്റെ സ്‌റ്റൈലന്‍ മാനറിസങ്ങളാണ് ഗാന രംഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ആലാപനം. നെല്‍സണ്‍ ഒരുക്കുന്ന ‘ജയിലര്‍’ എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥയും […]

Posted inവിനോദം

ശിവകാര്‍ത്തികേയന്‍ ചിത്രം ‘മാവീരന്‍’ വന്‍ ഹിറ്റിലേക്ക്

ശിവകാര്‍ത്തികേയന്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘മാവീരന്‍’ വന്‍ ഹിറ്റിലേക്ക്. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. തമിഴ്‌നാട്ടില്‍ ‘മാവീരന്‍’ 10.20 കോടി കഴിഞ്ഞ ദിനം നേടിയപ്പോള്‍ ആകെ കളക്ഷന്‍ 26.70 കോടി രൂപയായി. ശിവകാര്‍ത്തികേയന്റെ ‘മാവീരന്‍’ 7.61, 9,34 കോടിയാണ് രണ്ട് ദിനങ്ങളിലായി നേടിയിരുന്നത്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മാവീരന്‍ പൊളിറ്റിക്കല്‍ ഫാന്റസി ആക്ഷന്‍ ചിത്രമായിട്ടാണ് എത്തിയിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് തുണയാകുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ […]