പാലക്കാട് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്ജുന് ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന് സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്.കേസില്‍ നേരത്തെ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് കേസിലെ മുഖ്യ പ്രതി അര്ജുന് ആയങ്കിയെ പൊലീസ് പിടികൂടിയത്.
പാലക്കാട് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്ജുന് ആയങ്കി പിടിയില്‍
