Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ബിജെപി നയിക്കുന്ന എന്‍ഡിഎയെ നേരിടാന്‍ പ്രതിപക്ഷ കക്ഷികളുടെ ‘ഇന്ത്യ’. മുന്നണിയുടെ പേര് ബംഗളൂരുവില്‍ ചേര്‍ന്ന 26 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അംഗീകരിച്ചു. ‘ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്’ എന്നാണ് പൂര്‍ണ രൂപം. രാഹുല്‍ഗാന്ധിയാണ് പേരു നിര്‍ദേശിച്ചത്. നാശത്തില്‍നിന്നും കലാപത്തില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ‘ഇന്ത്യ’ വരുമെന്ന് മമത ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ശബ്ദം വീണ്ടെടുക്കാനുള്ള സഖ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോരാട്ടമാണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ ചേരുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആയുധധാരികളായ നാല് വിദേശ ഭീകരർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയോടെ സംയുകത ഓപ്പറേഷനിലൂടെയാണ് സൈന്യം ഭീകരരെ വധിച്ചത്. ഒരു വലിയ ഭീകരാക്രമണ പദ്ധതിയാണ് പരാജയപ്പെടുത്തിയതെന്ന് സൈന്യം അറിയിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംയുക്ത സേന ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയതും ഏറ്റുമുട്ടല്‍ നടന്നതും. പൂഞ്ചിലെ സിന്ധാര മേഖലയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ജമ്മു കശ്മീർ പൊലീസുമായി ചേർന്ന് സംയുക്ത തെരച്ചിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചു

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെടുകയാണ് പൊലീസും നേതാക്കളും. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചാക്കയിലും പേട്ടയിലും എത്തിയപ്പോൾ ആംബുലൻസ് നിർത്തുകയും നൂറു കണക്കിനാളുകൾ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു. ഓരോ സ്ഥലത്തു നിന്നും ആയിരക്കണക്കിന് പേരാണ് വിലാപയാത്രയെ അനുഗമിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്‌കരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി പ്രതിപക്ഷ പാർട്ടികൾ

അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി പ്രതിപക്ഷ പാർട്ടികൾ. പ്രതിപക്ഷ വിശാല സഖ്യത്തിന് ഇന്ത്യ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം. കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാർട്ടികളാണ് ഒന്ന് ചേർന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കിയിരിക്കുന്നത്. 2024 തെരഞ്ഞെടുപ്പിനെ മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോരാട്ടമെന്നാണ് രാഹുൽ ​ഗാന്ധി വിശേഷിപ്പിച്ചത്. 26 പാർട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ടെൻഡർ അഴിമതി ആരോപണത്തിൽ പുനരന്വേഷണമില്ല

സംസ്ഥാനപാത ടെൻഡർ അഴിമതിയാരോപണത്തിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ടുള്ള കേസിൽ വിജിലൻസിന്റെ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ്‌ ഹൈക്കോടതി തള്ളി.വിജിലൻസിന്റെ 2018ലെ പ്രാഥമികന്വേഷണ റിപ്പോർട്ടിൽ പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും ഭരണം മാറിയത് കൊണ്ട്‌ മാത്രം പുതിയ അന്വേഷണം നടത്തേണ്ടതില്ല എന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന മദ്രാസ്‌ ഹൈക്കോടതി ഉത്തരവ്, കഴിഞ്ഞ വർഷം സുപ്രീം കോടതി റദ്ദക്കിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തങ്ങളുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന് ഗൗതം അദാനി

ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് തങ്ങളുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനി ഗ്രൂപ്പ് തങ്ങളുടെ ആദ്യത്തെ, പൊതു ബോണ്ടുകളുടെ വിൽപ്പന നടത്തുന്നതിന് തൊട്ടുമുമ്പ് പുറത്തിറക്കിയ റിപ്പോർട്ട് നിക്ഷിപ്ത താൽപ്പര്യങ്ങൾ നിറഞ്ഞതായിരുന്നെന്നും തെറ്റായ വിവരങ്ങളുടെയും അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുടെയും സംയോജനമാണ് റിപ്പോർട്ടെന്നും ഗൗതം അദാനി ആരോപിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 18

◾അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേരളത്തിന്റെ ബാഷ്പാഞ്ജലി. സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം. ഇന്ന് പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധിയാണ്. ഇന്നു വെളുപ്പിനു നാലരയ്ക്ക് ബെംഗളൂരുവില്‍ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചു. ജഗതിയിലെ വസതിയിലും വൈകുന്നേരം ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രിയോടെ കെപിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനുശേഷം ജഗതിയിലെ വീട്ടിലേക്കു കൊണ്ടുപോകും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്കു കൊണ്ടുപോകും. തിരുനക്കരയില്‍ മൈതാനത്ത് പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം പുതുപ്പള്ളിയില്‍ […]

Posted inബിസിനസ്സ്

പതഞ്ജലി ഫുഡ്സില്‍ ഓഹരികള്‍ സ്വന്തമാക്കി ജി.ക്യു.ജി പാര്‍ട്ണേഴ്സ്

ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള ആയുര്‍വേദ, ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന പതഞ്ജലി ഫുഡ്സില്‍ 5.86% ഓഹരി സ്വന്തമാക്കി അമേരിക്കന്‍ നിക്ഷപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്ണേഴ്സ്. ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്റെ ഉടമസ്ഥതയിലുള്ള ജി.ക്യു.ജി 2,400കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി മുടക്കിയിരിക്കുന്നത്. നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് ഓഹരികള്‍ വാങ്ങിയത്. ഓഹരിയൊന്നിന് 1,000 രൂപ നിരക്കില്‍ 2.53 കോടി ഓഹരികള്‍ വിറ്റഴിക്കാന്‍ പതഞ്ജലി ഫുഡ്സിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായ പതഞ്ജലി […]

Posted inടെക്നോളജി

ചാറ്റ്ജിപിടി ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവ്

ജനപ്രിയ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി നവംബറില്‍ ലോഞ്ച് ചെയ്തതിനുശേഷം അതിന്റെ ഉപയോക്തൃ അടിത്തറയില്‍ ഏകദേശം 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ജനപ്രിയ എഐ ചാറ്റ്‌ബോട്ടിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ജൂണ്‍ മാസത്തില്‍ ആഗോളതലത്തില്‍ ബോട്ടിന്റെ വെബ്സൈറ്റിലേക്കുള്ള മൊബൈല്‍, ഡെസ്‌ക്ടോപ്പ് ട്രാഫിക്കില്‍ ഏകദേശം 10 ശതമാനം കുറവുണ്ടായതോടെ, കഴിഞ്ഞ മാസം ആപ്പ് ഉപയോക്തൃ എണ്ണത്തില്‍ ആദ്യമായി ഇടിവ് നേരിട്ടു. ബോട്ടിന്റെ ഐഫോണ്‍ ആപ്പിന്റെ ഡൗണ്‍ലോഡുകളും കുറഞ്ഞു. ഉപയോക്തൃ ഇടപഴകലിന്റെ […]

Posted inവിനോദം

‘കിര്‍ക്കന്‍’ ചിത്രത്തിലെ പുതിയ ഗാനം ‘കാലമേ’

അപ്പാനി ശരത് മുഖ്യ വേഷത്തിലെത്തുന്ന ‘കിര്‍ക്കന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘കാലമേ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകര്‍ക്കരികിലെത്തിച്ചത്. മണികണ്ഠന്‍ അയ്യപ്പ ഈണമൊരുക്കിയ ഗാനം മൃദുല വാരിയറും മുഹമ്മദ് മക്ബൂല്‍ മന്‍സൂറും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ജ്യോതിഷ്.ടി.കോശിയാണ് പാട്ടിനു വരികള്‍ കുറിച്ചത്. ‘കാലമേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. അപ്പാനി ശരത് ആലപിച്ച ചിത്രത്തിന്റെ ടൈറ്റില്‍ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്റെ ആദ്യ പിന്നണി ഗാനമായിരുന്നു അത്. ജോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിര്‍ക്കന്‍’. […]