സംസ്ഥാനപാത ടെൻഡർ അഴിമതിയാരോപണത്തിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ടുള്ള കേസിൽ വിജിലൻസിന്റെ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.വിജിലൻസിന്റെ 2018ലെ പ്രാഥമികന്വേഷണ റിപ്പോർട്ടിൽ പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും ഭരണം മാറിയത് കൊണ്ട് മാത്രം പുതിയ അന്വേഷണം നടത്തേണ്ടതില്ല എന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ്, കഴിഞ്ഞ വർഷം സുപ്രീം കോടതി റദ്ദക്കിയിരുന്നു.
ടെൻഡർ അഴിമതി ആരോപണത്തിൽ പുനരന്വേഷണമില്ല
