കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡൽഹിക്ക് മടങ്ങിയ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി. വിമാനം മധ്യപ്രദേശിലെ ഭോപ്പാലിലാണ് അടിയന്തരമായി നിലത്തിറക്കിയത്.
എല്ലാ ഘട്ടത്തിലും മനുഷ്യ സ്നേഹപരമായ നിലപാട് സ്വീകരിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
എല്ലാ ഘട്ടത്തിലും മനുഷ്യ സ്നേഹപരമായ നിലപാട് സ്വീകരിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് കടന്നു പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ വീട്ടിൽ ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോസ്റ്റ് ട്രെയിന്‍
ഇന്ത്യക്കാര്‍ വന്ദേഭാരത് ട്രെയിനിനെക്കുറിച്ചു പറയുമ്പോള്‍ ലോകം ”ഗോസ്റ്റ് ട്രെയിനി’ന്റെ വിശേഷങ്ങളുടെ വിസ്മയക്കാഴ്ചകളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക ട്രെയിനാണ് 22 കംമ്പാര്‍ട്ട്മെന്റുകളുള്ള ”ഗോസ്റ്റ് ട്രെയിന്‍’. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ ഉപയോഗിക്കുന്നതും ഇത്തരമൊരു ട്രെയിനാണ്. രണ്ടു ട്രെയിനുകളിലെ ആഡംബര രാജകീയ സൗകര്യങ്ങളുമെല്ലാം പരമ രഹസ്യമാണ്. അത്യാഡംബര നക്ഷത്ര ഹോട്ടലുകളലേതുപോലുള്ള കിടപ്പുമുറി, അത്യാധുനിക ടോയ്ലറ്റ്, കോണ്‍ഫറന്‍സ് ഹാള്‍, എക്സിക്യൂട്ടീവ് ഓഫീസ് റൂം, ജിമ്മുകള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, മസാജ് പാര്‍ലര്‍, ടര്‍ക്കിഷ് ബാത്ത് സ്റ്റീം […]
എ.ഐയുമായി കൈകോര്‍ക്കാനൊരുങ്ങി ഇന്‍ഫോസിസ്
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ എന്നീ ഐ.ടി കമ്പനികള്‍ക്ക് പിന്നാലെ നിര്‍മിത ബുദ്ധിയുമായി (എ.ഐ) കൈകോര്‍ക്കാനൊരുങ്ങി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയര്‍ സേവന കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ്. എ.ഐ ഓട്ടോമേഷന്‍ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്‍ഫോസിസ് നിലവിലുള്ള ഒരു ക്ലയന്റുമായി അഞ്ച് വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കരാറിലേര്‍പ്പെട്ടതായി കമ്പനി അറിയിച്ചു. 16,400 കോടി രൂപയാണ് ഇടപാട് മൂല്യം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 25,000 എന്‍ജിനീയര്‍മാര്‍ക്ക് എ.ഐയില്‍ പരിശീലനം നല്‍കുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. ശേഷം വിപ്രോയും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മിത […]
‘പ്രൊജക്ട് കെ’യിലെ ദീപിക പദുക്കോണിന്റെ ഫസ്റ്റ്‌ലുക്ക്
പാന്‍ ഇന്ത്യന്‍ സിനിമ ‘പ്രൊജക്ട് കെ’യിലെ ദീപിക പദുക്കോണിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ദീപികയുടെ ആദ്യത്തെ തെലുങ്ക് പ്രൊജക്ടാണ് പ്രൊജക്ട് കെ. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പ്രൊജക്ട് കെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായി മാറുകയാണ്. പ്രഭാസ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലാണ് സയന്‍സ് ഫിക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. 600 കോടിയോളമാണ് […]
‘ബവാല്‍’ ചിത്രത്തിലെ പുതിയ ഗാനം
വരുണ്‍ ധവാന്‍ നായകനകുന്ന പുതിയ ചിത്രമാണ് ‘ബവാല്‍’. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാന്‍ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ദിലോണ്‍ കി ഡോറിയാന്‍’ ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാന്‍ ചിത്രത്തിന്റെ റിലീസ് എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാന്‍വി കപൂറാണ് ഗാനത്തിന്റെ വീഡിയോയില്‍ ഉളളത്. വരുണ്‍ ധവാന്റേതായി ‘ഭേഡിയ’ എന്ന ചിത്രമാണ് ഏറ്റവും […]
ഓഖി-90 പുതിയ പതിപ്പിനെ അവതരിപ്പിച്ച് ഒകിനാവ
ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒകിനാവ ഓട്ടോടെക് തങ്ങളുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലായ ഓഖി-90ന്റെ പുതിയ പതിപ്പിനെ അവതരിപ്പിച്ചു. എഐഎസ്-156 ഭേദഗതി 3 കംപ്ലയിന്റ് ബാറ്ററി പാക്ക്, അടുത്ത തലമുറ മോട്ടോര്‍, നൂതന കണക്റ്റിവിറ്റി സവിശേഷതകള്‍ തുടങ്ങിയ പരിഷ്‌കാരങ്ങളാണ് സ്‌കൂട്ടറില്‍ വരുത്തിയിരിക്കുന്നത്. കൃത്യമായ പൊസിഷനിംഗ്, മികച്ച ഡ്രൈവിംഗ് അനുഭവം, എളുപ്പത്തിലുള്ള സര്‍വീസ് എന്നിവയ്ക്കായി നവീകരിച്ച എന്‍കോഡര്‍ അധിഷ്ഠിത മോട്ടോറുമായിട്ടാണ് സ്‌കൂട്ടര്‍ ഇപ്പോള്‍ വരുന്നതെന്നും കമ്പനി പറയുന്നു. ബില്‍റ്റ്-ഇന്‍ നാവിഗേഷന്‍ സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോള്‍, നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍, […]
ചുവപ്പു കഴുത്തുള്ള ഒരു പച്ചപ്പറവ
പെണ്‍കോപത്തിന്റെ ബഹിര്‍സ്ഫുരണമാണ് അംബൈയുടെ കഥകളെന്നു പറയാം. ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന ദുരിതങ്ങളെല്ലാം തന്നെക്കൂടി ബാധിക്കുന്നവയാണ് എന്നു കരുതി സങ്കടപ്പെടുന്ന പെണ്‍മയുടെ ലോകമാണ് അംബൈ കഥകള്‍. രചനാവൈഭവവും കലാപരമായ സൗന്ദര്യവും വെളിപ്പെടുത്തുന്ന കഥകള്‍. ”മേഘങ്ങള്‍ ഉരൂണ്ടുകൂടിവന്ന് എഴുതാന്‍ പ്രേരിപ്പിച്ചതായും, രാവിലെ ജനാല തുറന്നാലുടന്‍ പറവകളെപ്പോലെ കഥകള്‍ പറന്നുവരുന്നതായും ചില എഴുത്തുകാര്‍ അവകാശപ്പടുന്നുണ്ട്. അവരെല്ലാം പുരുഷന്മാരായ എഴുത്തുകാരാണെന്നുള്ളത് മറ്റൊരു കാര്യം! ഇങ്ങനെയുള്ള അദ്ഭുതങ്ങളൊന്നും എനിക്കുണ്ടായിട്ടില്ലെങ്കിലും മുറിക്കുള്ളിലിരുന്നുകൊണ്ട് പുറംലോകത്തെ നോക്കിക്കാണാനുള്ള വാതായനം ഇന്നും എന്റെ ജീവിതത്തിലെ ഒരു മുഖ്യഘടകമായി നിലകൊള്ളുന്നു”. തമിഴിലെ പ്രശസ്ത […]
പ്രായത്തെ പിന്നോട്ടടിക്കുന്ന കെമിക്കല്‍ കോക്ടെയല്‍ കണ്ടെത്തി!
കോശങ്ങളുടെ പ്രായത്തെ പിന്നോട്ടടിച്ച് അവയ്ക്ക് യുവത്വം പ്രദാനം ചെയ്യുന്ന കെമിക്കല്‍ കോക്ടെയല്‍ കണ്ടെത്തി ഹാര്‍വഡിലെ ഒരു കൂട്ടം ഗവേഷകര്‍. ആറോളം മരുന്നുകളുടെ ഈ സംയുക്തത്തിന് മനുഷ്യരുടെയും എലികളുടെയും ചര്‍മ കോശങ്ങളുടെ പ്രായം നിരവധി വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ഏജിങ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ജീന്‍ തെറാപ്പിയിലൂടെ എംബ്രിയോണിക് ജീനുകളെ ഉത്തേജിപ്പിച്ച് പ്രായം പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിക്കുമെന്ന് ഈ ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ചില രാസവസ്തുക്കളുടെ സംയുക്തത്തിലൂടെ മുഴുവന്‍ […]
കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 22 വരെ ശക്തമായ മഴയ്ക്കും സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 18 മുതൽ 22 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും […]
