Posted inബിസിനസ്സ്

എച്ച്.ഡി.എഫ്.സി ബാങ്ക് അറ്റാദായത്തില്‍ 30 ശതമാനം വര്‍ധന

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ച് എച്ച്.ഡി.എഫ്.സി. ബാങ്ക്. പ്രതീക്ഷിച്ചതിലും മുകളിലുള്ള പ്രകടനവുമായി അറ്റാദായം 30% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി 11,952 കോടി രൂപയായി. അറ്റ വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 25,870 കോടി രൂപയില്‍ നിന്ന് 26.9 ശതമാനം വര്‍ദ്ധിച്ച് 32,829 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 21% ഉയര്‍ച്ചയോടെ 23,599 കോടി രൂപയിലെത്തി. മൊത്തം നിഷ്‌ക്രിയ ആസ്തി മാര്‍ച്ച് പാദത്തിലെ 1.12 […]

Posted inടെക്നോളജി

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ഗൂഗിള്‍!

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍. വെബ് ബ്രൗസറില്‍ ജിമെയില്‍ തുറന്നിട്ടുണ്ടെങ്കില്‍, ‘മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ്’ എന്ന ഒരു പ്രോംപ്റ്റ് ഇപ്പോള്‍ ലഭ്യമാണ്. അതിനൊപ്പം തന്നെ ഈ നിര്‍ദ്ദേശം വൈകിപ്പിക്കാനോ നിരസിക്കാനോ ഉള്ള ഓപ്ഷനുണ്ട്. മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ് പ്രവര്‍ത്തനക്ഷമമാക്കുന്നത് അപകടകരമായ വെബ്സൈറ്റുകള്‍, ഡൗണ്‍ലോഡുകള്‍, വിപുലീകരണങ്ങള്‍ എന്നിവയ്ക്കെതിരെ വേഗത്തിലും കൂടുതല്‍ സജീവമായും പരിരക്ഷ നേടുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്നു. ഇത് സ്വയമേവ പ്രവര്‍ത്തിക്കുകയും ഗൂഗിള്‍ ക്രോമിലും ജിമെയിലും നിങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് […]

Posted inവിനോദം

സസ്‌പെന്‍സ് നിറച്ച് ‘കിര്‍ക്കന്‍’ ട്രെയിലര്‍

സലിംകുമാര്‍, ജോണി ആന്റണി, മഖ്ബൂല്‍ സല്‍മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കിര്‍ക്കന്‍’ ട്രെയിലര്‍ എത്തി. ഒരു കൊലപാതകവും തുടര്‍ന്നുള്ള കേസ് അന്വേഷണവുമാണ് ചിത്രം പറയുന്നത്. അപ്പാനി ശരത്ത്, വിജയരാഘവന്‍, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍, ശീതള്‍ ശ്യാം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജൂലൈ 21ന് റിലീസിന് എത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. […]

Posted inവിനോദം

‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ സിനിമയിലെ പുതിയ ഗാനം

ടി ജി രവി, അക്ഷയ് രാധാകൃഷ്ണന്‍, നന്ദന രാജന്‍, ഇര്‍ഷാദ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന സിനിമയിലെ ഗാനം പുറത്തെത്തി. ‘വെല്‍കം ടു ബാലെ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗണേഷ് മലയത്തിന്റെ വരികള്‍ക്ക് വിഷ്ണു ശിവശങ്കര്‍ സംഗീതം നല്‍കി പ്രവീണ് സി പി, കിഷാന്‍ ശ്രീബാല, വിഷ്ണു ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ നിര്‍മ്മിക്കുന്ന സിനിമ […]

Posted inഓട്ടോമോട്ടീവ്

സ്പോര്‍ട്ടി ഡിയോ 125 നിരത്തിലിറക്കി ഹോണ്ട

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഏറ്റവും പുതിയ സ്പോര്‍ട്ടി ഡിയോ 125 നിരത്തിലിറക്കി. പുതിയ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 83,400 രൂപയും സ്മാര്‍ട്ട് മോഡലിന് 91,300 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില. ഡ്യുവല്‍ ഔട്ട്ലെറ്റ് മഫ്ലര്‍, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ് നോട്ട് എന്നിവയ്ക്കൊപ്പം സ്പോര്‍ട്ടി ഫ്രണ്ട് ഡിസൈനാണ് പുതിയ ഡിയോ മോഡലിന്. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ 125 സി.സി പി.ജി.എം.എഫ്.ഐ എന്‍ജിനും ഹോണ്ട സ്മാര്‍ട്ട് കീയും പുതിയ ഡിയോ മോഡലില്‍ […]

Posted inപുസ്തകങ്ങൾ

വേര്

‘വേര്’ മലയാളത്തില്‍ സൃഷ്ടിക്കുന്നത് പുതിയൊരു ആയിരത്തൊന്നു രാവുകളാണ് മലയോരങ്ങളുടെ രാവുകളും പകലുകളും. കഥകള്‍ക്കുള്ളിലെ കഥകളുടെ ഒഴുക്കില്‍ അതു നമ്മെ കുടുക്കുന്നു. കിഴക്കന്‍ മലകളുടെ പുത്രിമാരായ റോസയുടെയും ലില്ലിയുടെയും ജാസ്മിന്റെയും കലങ്ങിമറിയുന്ന ജീവിതസമരങ്ങളുടെ കഥ, മിനി പി.സിയുടെ കരങ്ങളില്‍ ഗോത്രസമൂഹങ്ങളുടെയും മലയോര കര്‍ഷക ജീവിതങ്ങളുടെയും മൃഗപക്ഷികളുടെയും കഥകള്‍ ചേര്‍ന്ന് ഒരു തിളയ്ക്കുന്ന കുട്ടകമായി മാറുന്നു. കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രവും വര്‍ത്തമാനവും അതില്‍ തിങ്ങിനിറയുന്നു. മിനി പി.സിയുടെ പുതിയ നോവല്‍. ‘വേര്’. മാതൃഭൂമി ബുക്‌സ്. വില 440 രൂപ.  

Posted inആരോഗ്യം

ശ്വാസകോശാരോഗ്യം ഭക്ഷണത്തിലൂടെ!

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. ക്രമരഹിതമായ ജീവിതശൈലിയാണ് പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നത്. പുകവലി ഒഴിവാക്കുക, മലിനമായ വായു ശ്വസിക്കാതിരിക്കുക, ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുക എന്നിവ ഒരു പരിധിവരെ ശ്വാസകോശത്തെ സംരക്ഷിക്കും. ശ്വാസകോശാരോഗ്യത്തിന് ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ശ്വാസകോശാരോഗ്യത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പച്ചക്കറികള്‍ കഴിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് നല്ലതാണ്. ചീര, കാബേജ്, മുരിങ്ങയില എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശ അര്‍ബുദം തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദസംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ്

ബെംഗളുരു സെൻട്രൽ ജയിലിൽ വച്ച് തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്‍റവിട നസീറാണെന്നും, ആക്രമണത്തിന്റെ പദ്ധതിയുടെ സൂത്രധാരൻ നസീറാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.കർണാടക സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.ബെംഗളുരുവിൽ വൻ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും സെൻട്രൽ ക്രൈം ബ്രാഞ്ച് പറയുന്നു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഉമ്മന്‍ചാണ്ടിയുടെ മൃതദേഹ0 വഹിച്ചുള്ള വിലാപയാത്രയില്‍ അണിചേരുന്നത് ആയിരങ്ങള്‍. തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെട്ട വിലാപയാത്ര ഇടക്കിടെ വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കരികില്‍ നിര്‍ത്തി അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യം നല്‍കുന്നുണ്ട്. ആയിരങ്ങളാണ് ബാഷ്പാഞ്ജലികളുമായി എത്തുന്നത്. ഇതുമൂലം വിലാപയാത്ര മന്ദഗതിയിലാണ് കോട്ടയത്തെ തിരുനക്കര മൈതാനത്ത് എത്താന്‍ വളരെ വൈകും. വിലാപയാത്ര തിരുവനന്തപുരം നഗരാതിര്‍ത്തി പിന്നിട്ടത് മൂന്നര മണിക്കൂറുകൊണ്ടാണ്. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന കോട്ടയം തിരുനക്കര മൈതാനിയില്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍. 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മൈതാനിയില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. അന്ത്യോപചാരം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉമ്മൻ ചാണ്ടിക്ക് പകരം വെക്കാൻ ആരാണുള്ളതെന്ന് വിഡി സതീശൻ

പ്രിയ നേതാവ് ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനങ്ങൾ റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞതോടെ വിലാപയാത്ര മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. വിലാപയാത്ര കോട്ടയത്തെത്താൻ രാത്രിയാകുമെന്നാണ് കരുതുന്നത്. അതോടൊപ്പം പകരം വെക്കാനില്ലാത്ത ആളാണ് ഉമ്മൻചാണ്ടിയെന്നും ഞാനൊക്കെയാണ് പോകുന്നതെങ്കിൽ പകരം എത്രയോ ആളുകൾ വരും. ഉമ്മൻചാണ്ടിക്ക് പകരം വെക്കാനാളില്ല. ഞങ്ങളാരും അതിന് പറ്റുന്നവരല്ല. നമുക്കാർക്കും പറ്റില്ല, ഒരാൾക്കും പറ്റില്ല. എത്ര ശ്രമിച്ചാലും കഴിയില്ല. ഞങ്ങളെല്ലാം ശ്രമിച്ചുനോക്കിയതാണ് പണ്ട്. അത് അദ്ദേഹത്തിന് മാത്രമേ കഴിയൂ എന്ന് വിഡി സതീശൻ. ഉമ്മൻ ചാണ്ടിയുടെ […]