Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രായഭേദമന്യേ നിരവധി പേർ പ്രിയ നേതാവിനെ അവസാനമായി കാണാനെത്തി

തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര ഇനിയും കൊല്ലം കടന്നിട്ടില്ല. നിലവിൽ ആയൂരിനും വാളകത്തിനുമിടയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്. നിരവധി ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും തടിച്ചുകൂടിയതിനാൽ വിലാപയാത്ര കുറച്ച് നേരെ നിർത്തിയിട്ടിരിക്കുകയാണ്. കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാർ, യുവാക്കൾ, കോൺഗ്രസ് പ്രവർത്തകർ എന്നിങ്ങനെ പ്രായഭേദമന്യേ നിരവധി പേരാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വനം വകുപ്പിന്റെ ജീപ്പിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചാണ് ലോട്ടറി വിൽപ്പനക്കാരിയായ ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചൻ കൊല്ലപ്പെട്ടത്. വഴിയാത്രക്കാരനായ മറ്റൊരാൾക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കെ വനം വകുപ്പ് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം രണ്ട് പേരുടെയും ശരീരത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടം നടന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സര്‍ക്കാരാശുപത്രിയിലെ ചികില്‍സ നിരസിച്ചതിനെതിരെ സുപ്രീംകോടതി

ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടിയുള്ള വാദത്തിനിടെയാണ് എം ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാത്തത് എന്തെന്ന് ജസ്റ്റീസ് എം എം സുന്ദരേഷ് ഉന്നയിച്ചത് . ശിവശങ്കറിന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും ചികില്‍സ വേണമെന്നും ശിവശങ്കറിന് വേണ്ടി ഹാജരായ അഡ്വ ജയദീപ് ഗുപ്ത് വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന്റെ മറുപടി. ഇതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നില്ലേ എന്നിട്ട് സര്‍ക്കാര്‍ ആശുപത്രി മോശമാണ് എന്നാണോ പറയുന്നതെന്ന് കോടതി ചോദിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുജറാത്തിൽ കനത്ത മഴ

ഗുജറാത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീതി ഉയർന്നു. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലും തെക്കൻ ഗുജറാത്തിലുമാണ് ഒരു ദിവസത്തിനിടെ അതിശക്തമായ നിലയിൽ മഴ പെയ്തത്.പല ജില്ലകളിലും പ്രളയ സമാനമായ സാഹചര്യമാണ് കഴിഞ്ഞ 18 മണിക്കൂറിനിടെ പെയ്ത മഴയിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് അണക്കെട്ടുകൾ ഭൂരിഭാഗവും വെള്ളം നിറഞ്ഞ നിലയിലാണെന്നും റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പലയിടങ്ങളിലും എത്തിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യൻ യുവാവിനെ ദമ്മാം ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു

വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ കേസിൽ ഇന്ത്യൻ യുവാവിനെ ദമ്മാം ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 5,000 റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. ഉസ്മാനിയ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ബി.ടെക് സർട്ടിഫിക്കറ്റാണ് ഇന്ത്യക്കാരൻ ഉപയോഗിച്ചത്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് അംഗത്വത്തിനുവേണ്ടി സമർപ്പിച്ചപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആദ്യ പത്തില്‍ തിരിച്ചെത്തി രോഹിത് ശർമ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ വീണ്ടും ആദ്യ പത്തില്‍ എത്തിച്ചത്. രോഹിത് ശര്‍മ പത്താം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘനാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന റിഷഭ് പന്ത് പതിനൊന്നാം സ്ഥാനത്തേക്ക് ഇറങ്ങി. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയ വിരാട് കോലി പുതിയ റാങ്കിംഗില്‍ പതിനാലാം സ്ഥാനത്താണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ സഖ്യത്തിന് പുതിയ ടാഗ് ലൈൻ

ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്ന് അസം മുഖ്യമന്ത്രി പറഞ്ഞതിനെ തുടർന്ന് പദ്ധതികളുടെ പേരിനൊപ്പം ഇന്ത്യയെന്ന് ചേർക്കുന്ന മോദിയോട് ഇക്കാര്യം പറഞ്ഞാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. അതേസമയം ഇന്ത്യയെന്ന പേര് സഖ്യത്തിന് തീരുമാനിച്ചതിന് പിന്നാലെ ഒരു ടാഗ് ലൈൻ കൂടി സഖ്യം തീരുമാനിച്ചിട്ടുണ്ട്. ജീത്തേഗ ഭാരത് ഭാരത് വിജയിക്കും എന്നതാണ് ടാഗ് ലൈൻ . ഇന്നലെ രാത്രിയാണ് നേതാക്കള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ശിവസേന നേതാവ് ഉദ്ദവ് താക്കറെയാണ് ടാഗ്‍ലൈൻ ശുപാർശ ചെയ്തതെന്നാണ് റിപ്പോർട്ട്.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൻ അപകടം

ഉത്തരാഖണ്ഡിലെ ചമോലിയിൽ അളകനന്ദ നദി തീരത്ത് ട്രാന്‍സ്ഫോര്‍മർ പൊട്ടിത്തെറിച്ച് വൻ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കറ്റു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ട്രാൻസ്ഫോര്‍മർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജി‍സ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്ക‍ർ സിങ് ധാമി ഉത്തരവിട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാകിസ്ഥാന് വായ്പ നൽകി ചൈന

ഐ‌എം‌എഫ് ജാമ്യം നേടുന്നതിനുള്ള ചർച്ചകൾ ഇഴഞ്ഞുനീങ്ങുമ്പോൾ ഒരു വീഴ്ച ഒഴിവാക്കാൻ ചൈന പാകിസ്താനെ സഹായിച്ചതായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിദേശനാണ്യ ശേഖരം ഉയർത്താൻ ചൈന പാക്കിസ്ഥാന് 600 മില്യൺ ഡോളർ വായ്പ നൽകിയതായി അദ്ദേഹം പറഞ്ഞു . ഐഎംഎഫ് കരാറിന്റെ പിൻബലത്തിലാണ് വായ്പ. പാകിസ്ഥാന്റെ ദീർഘകാല സഖ്യകക്ഷിയായ ചൈന കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 5 ബില്യൺ ഡോളറിലധികം വായ്‌പ നൽകിയതിന് പുറമേയാണിത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 19

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്നു കുടുംബം. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഭാര്യ മറിയാമ്മ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. എന്നാല്‍ ഔദ്യോഗിക ബഹുമതി നല്‍കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിയാലോചനകള്‍ക്കു ശേഷമേ തീരുമാനമെടുക്കൂ. ◾ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ അണിചേരുന്നത് ആയിരങ്ങള്‍. തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെട്ട വിലാപയാത്ര ഇടക്കിടെ വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കരികില്‍ നിര്‍ത്തി അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യം നല്‍കുന്നുണ്ട്. ആയിരങ്ങളാണ് ബാഷ്പാഞ്ജലികളുമായി എത്തുന്നത്. ഇതുമൂലം […]