Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പുരില്‍ സ്ത്രീകളെ അപമാനിച്ചതില്‍ കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി

വര്‍ഗീയ വിദ്വേഷം വര്‍ധിപ്പിക്കാന്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രചരിച്ച വിഡിയോ ദൃശ്യങ്ങള്‍ കടുത്ത അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ തങ്ങള്‍ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അതോടൊപ്പം നാണക്കേടുണ്ടാകുന്ന സംഭവമാണ് മണിപ്പുരിലുണ്ടായതെന്നും ഉത്തരവാദികളെ വെറുതേ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടി

തൃശൂർ സ്വദേശി മതിലകത്ത് കോടയിൽ ആഷിഫ് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി പണത്തിനായി നടത്തിയ കവർച്ചയെ തുടർന്ന് എൻഐഎ പിടികൂടി.അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തി. ടെലട്രാമിൽ പെറ്റ് ലവേർസ് എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത്. ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഹമ്മദാബാദിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി 9 മരണം

അഹമ്മദാബാദിലെ ഗാന്ധിനഗർ റോഡിലെ മേൽപ്പാലത്തിൽ ഇന്നലെ അർധരാത്രിയാണ് സംഭവം.ഒരു കാർ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. ഈ അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകൾക്കിടയിലേക്ക് മറ്റൊരു കാർ അതിവേഗം പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ 9 പേർ മരിച്ചു. 13 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു മരിച്ചവരിൽ രണ്ടു പൊലീസുകാരും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീഡിയോ ദൃശ്യങ്ങൾ നീക്കാൻ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു

മണിപ്പൂരിൽ മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത് വന്നത് സംസ്ഥാനത്ത് വീണ്ടും അക്രമം ശക്തമാകുമെന്ന ഭീതി ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.ഈ സംഭവം നടക്കുന്നതിന് മുമ്പ് ഇവിടെ കുക്കി മെയ്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കാങ്‍കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം അറിയിച്ചു. എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്‍കോപിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് മണിപ്പൂർ പൊലീസ് പറയുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രതിയുടെ പരാക്രമം

ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നയാളെ ദേഹത്ത് മുറിവുകൾ കണ്ടതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചു തുടർന്ന് അക്രമാസക്തനാവുകയായിരുന്നു. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു കൈയ്യിൽ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര ഇരുപത്തിയേഴാം മണിക്കൂറിൽ

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര ഇരുപത്തിയേഴാം മണിക്കൂറിൽ നാട്ടകത്തേക്ക് കടന്നു.മമ്മൂട്ടിയും സുരേഷ് ഗോപിയും അടക്കമുള്ള താരങ്ങളും അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ എത്തി. ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഉടൻ കൊച്ചിയിലെത്തും. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവൻ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെ‍ർച്ചന്റ്സ് അസോസിയേഷനും അറിയിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 20

◾വന്‍ ജനാവലിയുടെ കണ്ണീര്‍പ്രണാമങ്ങളേറ്റുവാങ്ങി ജനനായകന്റെ അന്ത്യയാത്ര. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ വീടും ഓഫീസും അസമയങ്ങളിലും തുറന്നിട്ട മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു യാത്രാമൊഴികളുമായി അര്‍ധരാത്രിയിലും ആയിരങ്ങള്‍ ഒഴുകിയെത്തി. രാവിലെ ഏഴിനു തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച യാത്ര ഇന്നു പുലര്‍ച്ചെ രണ്ടിന് പന്തളംവരെ മാത്രമാണ് എത്തിയത്. മഴയെ കൂസാതെ മെഴുകുതിരി തെളിച്ചുപിടിച്ചും മുദ്രാവാക്യം മുഴക്കിയും ജനം കാത്തുനിന്നു. കോട്ടയം തിരുനക്കര മൈതാനിയില്‍ ഇന്നലെ വൈകുന്നേരം പൊതുദര്‍ശനത്തിനു വയ്ക്കാനിരുന്ന മൃതദേഹം ഇന്നു രാവിലെ മാത്രമേ എത്തൂ. ◾അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ […]

Posted inബിസിനസ്സ്

കയറ്റുമതിയില്‍ കേരളത്തിന് കനത്ത റാങ്കിംഗ് തകര്‍ച്ച

കയറ്റുമതിക്ക് ഏറ്റവും മികച്ച അടിസ്ഥാനസൗകര്യവും പ്രോത്സാഹനവും നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് കനത്ത റാങ്കിംഗ് തകര്‍ച്ച. നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒട്ടുമിക്ക സൂചകങ്ങളിലും കേരളത്തിന്റെ സ്‌കോറും റാങ്കും കുറഞ്ഞു. ദേശീയതലത്തില്‍ 2020ല്‍ 54.11 പോയിന്റുമായി പത്താം സ്ഥാനത്തായിരുന്നു കേരളം. 2022ല്‍ സ്‌കോര്‍ 44.03ലേക്കും റാങ്ക് 19ലേക്കും ഇടിഞ്ഞു. 80.89 സ്‌കോറുമായി തമിഴ്നാടാണ് ഒന്നാമത്. മഹാരാഷ്ട്ര (78.20), കര്‍ണാടക (76.36), ഗുജറാത്ത് (73.22), ഹരിയാന (63.65) എന്നിവയാണ് ഏറ്റവും മുന്നില്‍ യഥാക്രമമുള്ള മറ്റ് 4 സംസ്ഥാനങ്ങള്‍. 11.30 […]

Posted inവിനോദം

‘ധ്രുവനച്ചത്തിരം’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം

ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന വിക്രം നായകനാവുന്ന ‘ധ്രുവനച്ചത്തിരം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവന്നു. ഹിസ് നെയിം ഈസ് ജോണ്‍ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും പാള്‍ ഡബ്ബ ആണ്. ഹാരിസ് ജയരാജ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗൌതം വസുദേവ് മേനോന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ‘യുദ്ധ കാണ്ഡം’ എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗം ആണ് തിയറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുന്നത്. റിതു വര്‍മ്മ, […]

Posted inവിനോദം

രണ്‍വീര്‍ സിംഗും ആലിയ ഭട്ടും ‘വേ കംലെയാ’ ഗാനം

രണ്‍വീര്‍ സിംഗ് നായകനാകുന്ന പുതിയ ചിത്രം ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യിലെ ‘വേ കംലെയാ’ എന്ന ഗാനം പുറത്തുവിട്ടു. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയവരും ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യില്‍ വേഷമിടുന്നത്. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ സംവിധാനം. ജൂലൈ 28നാണ് ചിത്രത്തിന്റെ റിലീസ്. മാനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രണ്‍വീര്‍ സിംംഗ് ചിത്രത്തിനായി പ്രിതത്തിന്റ സംഗീതത്തില്‍ അമിതാഭ് ബട്ടാചാര്യയുടെ വരികള്‍ പാടിയിരിക്കുന്നത് അരിജിത്ത് […]