അശ്ലീലച്ചിത്ര നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ ജീവിതം സിനിമയാകുന്നു. നീലച്ചിത്ര നിര്‍മാണക്കേസും രാജ് കുന്ദ്രയുടെ ജയില്‍വാസവുമാണ് സിനിമയാകുന്നത്. അശ്ലീലച്ചിത്രം നിര്‍മ്മിച്ച് ആപ്പുകളിലൂടെ പ്രചരിപ്പിച്ച കേസില്‍ 2021 ജൂലൈ 19ന് ആണ് രാജ് കുന്ദ്ര അറസ്റ്റിലായത്. 63 ദിവസം രാജ് കുന്ദ്ര ജയിലില്‍ കഴിഞ്ഞിരുന്നു. ഈ കാലയളവിലെ കഥയാകും ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ചിത്രത്തില്‍ രാജ് കുന്ദ്ര അഭിനയിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ചിത്രത്തിന്റെ തിരക്കഥയിലും നിര്‍മ്മാണത്തിലും രാജ് […]
‘പ്രോജക്ട് കെ’ ഫസ്റ്റ് ലുക്ക്, പ്രഭാസ് വീണ്ടും എയറില്‍
‘പ്രോജക്ട് കെ’ ഫസ്റ്റ് ലുക്ക് എത്തിയതോടെ പ്രഭാസ് വീണ്ടും എയറില്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രോജക്ട് കെ ചിത്രത്തിന്റെ പോസ്റ്റര്‍ ആണിപ്പോള്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായിരിക്കുന്നത്. അയണ്‍മാന്‍ പോലുള്ള ഹോളിവുഡ് സിനിമകളുടെ പോസ്റ്റര്‍ അതുപോലെ തന്നെ കോപ്പിയടിച്ചതാണോ എന്നാണ് പലരും ചോദിക്കുന്നത്. അയണ്‍മാന് വേണ്ടി തിയേറ്ററില്‍ സീറ്റ് ഒഴിച്ചിടണോ എന്നും പലരും ചോദിക്കുന്നുണ്ട്. ചില സയന്‍സ് ഫിക്ഷന്‍ ഫിലിം പോസ്റ്ററില്‍ പ്രഭാസിന്റെ മുഖം ക്രോപ്പ് ചെയ്ത് പോലെയാണ് ഫസ്റ്റ് ലുക്ക് എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ഒറ്റനോട്ടത്തില്‍ […]
എക്സ്ട്രീം 200എസ് 4വി പുറത്തിറക്കി ഹീറോ
നാല് വാല്‍വുകള്‍ ഉള്‍ക്കൊള്ളുന്ന നവീകരിച്ച എഞ്ചിന്‍ ഹെഡോടെ മറ്റൊരു 200 സിസി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി ഹീറോ മോട്ടോകോര്‍പ്പ്. 1.41 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ പുതിയ ഹീറോ എക്സ്ട്രീം 200എസ് 4വി ആണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ ഹീറോ എക്സ്ട്രീം 200എസ് 4വി പവര്‍-പാക്ക്ഡ് റൈഡിംഗ് ഡൈനാമിക്സ്, സ്പോര്‍ട്ടി സ്വഭാവം, മികച്ച സുരക്ഷ, പ്രായോഗികത എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. ത്രില്ലിംഗ് ഡിസൈന്‍ മോട്ടോര്‍സൈക്കിളിന്റെ അത്‌ലറ്റിക് സ്വഭാവത്തെ വ്യക്തമാക്കുന്നു. ആകര്‍ഷകമായ പുതിയ ഡ്യുവല്‍-ടോണും […]
പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ
സുദീര്‍ഘമായ ഔദ്യോഗിക ജീവിതത്തിനിടയില്‍, അനുഗ്രഹീതനായ ഗ്രന്ഥകാരന്‍ അടുത്തും അകന്നും പരിചയിച്ച രാഷ്ട്രീയ നേതാക്കളുടെ നഖചിത്രങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ആരെയും മഹത്വവത്കരിക്കുനില്ലെങ്കിലും ചില നേതാക്കളുടെ ധിഷണയെ പ്രകീര്‍ത്തികാന്‍ ഗ്രന്ഥകാരന്‍ മടിക്കുന്നില്ല. ‘പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ’. ഡി ബാബു പോള്‍. എച്ച് ആന്‍ഡ് സി ബുക്‌സ്. വില 162 രൂപ.
ശരീരഭാരം കുറയ്ക്കാന്‍ പുതിനയില
ഒരു നുള്ള് പുതിനയില കോക്ടെയ്ല്‍ മുതല്‍ കട്ടന്‍ കാപ്പി വരെയുള്ള പാനീയങ്ങള്‍ക്ക് നല്‍കുന്ന മാറ്റം ഒന്നുവേറെതന്നെയാണ്. രുചിയുടെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യത്തെയും പുതിന മെച്ചപ്പെടുത്തും. ഇതില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നത്. പുതിന ദഹനവ്യവസ്ഥയില്‍ കാര്യമായ മാറ്റം സൃഷ്ടിക്കും. പുതിനയിലയില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ ദഹനം വര്‍ദ്ധിപ്പിക്കും. ഇത് ഭക്ഷണം ശരിയായി വിഘടിക്കാനും കൊഴുപ്പ് അടിഞ്ഞുതൂടുന്നത് തടയുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ തടസ്സമായി നില്‍ക്കുന്നത് കലോറി ആണ്. കലോറി ശ്രദ്ധിച്ചാണ് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നതെങ്കില്‍ […]
കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ റായിഗഡിൽ ഉരുൾപൊട്ടി
മഹാരാഷ്ട്രയിലെ റായിഗഡിൽ ഇന്നലെ അർധരാത്രിയോടെ ഉരുൾപൊട്ടിയതിനെ തുടർന്ന് നിരവധി വീടുകൾ തകർന്നു. 20 ഓളം വീടുകൾ മണ്ണിനടിയിലായി. 100 ഓളം പേരെ കാണാതായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്ത് ദുരന്ത നിവാരണ സേനകളുടെ അടക്കം നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുംബൈയിലും ഇന്ന് റെഡ് അലർട്ടാണ്.
മധ്യാഹ്ന വാര്‍ത്തകള്‍
ജനനായകന് കണ്ണീര്‍പൂക്കളര്‍പ്പിച്ച് ജനസഹസ്രങ്ങള്‍. അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനിയില്‍ എത്തിയത് രാവിലെ പത്തരയോടെ. അശ്രുപൂജയേകാന്‍ കാത്തുനിന്ന ജനസഹസ്രങ്ങള്‍ക്കിടയില്‍ വിഐപികളും സിനിമാതാരങ്ങളും. രാഹുല്‍ഗാന്ധി പുതുപ്പള്ളിയിലെത്തും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മൂന്നരയോടെയാണു സംസ്‌കാരം. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള 152 കിലോമീറ്റര്‍ 27 മണിക്കൂറെടുത്ത് രാവിലെ പത്തരയോടെയാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. മമ്മുട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി, സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവര്‍ അന്ത്യോപചാരവുമായി […]
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മണിപ്പൂരിൽ കലാപം രൂക്ഷമാവുന്നതിനിടെ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നത് വലിയ പ്രതിഷേധത്തിലേക്കാണ് പോവുന്നത്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്സഭയും, രാജ്യസഭയും നിർത്തിവച്ചു. സഭയ്ക്കകത്തെത്തിയ പ്രധാനമന്ത്രി സോണിയ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി സംസാരിച്ചു.സ്ത്രീകളുടെ സുരക്ഷയ്ക്കായി കർശന നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യർത്ഥിക്കുന്നുവെന്നും രാഷ്ട്രീയത്തിലുപരിയായി എല്ലാവരുടെയും ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.
രാഹുലും സിന്ധരാമയ്യയും പുതുപ്പള്ളിയിലെത്തും
ഉമ്മൻ ചാണ്ടിയുടെ പൊതു ദർശനം തിരുനക്കരയിൽ തുടരുന്നു.വിലാപയാത്ര കോട്ടയത്തെത്തിയത് 28 മണിക്കൂറെടുത്ത്. അന്തിമോപചാരമർപ്പിക്കാൻ രാഹുലും സിദ്ധരാമയ്യയും പുതുപ്പള്ളിയിലെത്തുമെന്നാണ് റിപ്പോർട്ട്.ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഒരാഴ്ച നീളുന്ന ആയുര്‍വ്വേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലേക്ക് പോകും. മാനേജിംഗ് ട്രസ്റ്റി മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാകും രാഹുലിന് ചികിത്സ നൽകുക.
ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം
കർണാടകയിൽ കോൺഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായ ഗൃഹലക്ഷ്മി പദ്ധതി മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.റേഷൻ കാർഡിൽ കുടുംബനാഥയായി ചേർത്തിട്ടുള്ള സ്ത്രീയാണ് പദ്ധതിക്കായി രജിസ്റ്റർ ചെയ്യേണ്ടത് തുടർന്ന് വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാസം രണ്ടായിരം രൂപ എത്തുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ 1.35 കോടി വനിതകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
