എം.ജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് വാഹനത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. എംജി ഇസെഡ് എസ് ഇവി ആണ് ലെവല്‍ 2 എഡിഎഎസ് അടക്കം മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകളുമായി എത്തിയിരിക്കുന്നത്. 27.89 ലക്ഷം രൂപയെന്ന എക്‌സ്-ഷോറൂം വിലയ്ക്ക് നിലവില്‍ ഓഫര്‍ വിലയില്‍ സ്വന്തമാക്കാം. 6 ചാര്‍ജിംഗ് ഓപ്ഷനുമായാണ് എംജി ഇസെഡ് എസ് ഇവി വരുന്നത്. 50.3കിലോവാട്ട്അവര്‍ പ്രിസ്മാറ്റിക് ബാറ്ററി ഒറ്റ ചാര്‍ജില്‍ 461 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. ബാറ്ററിക്ക് 8 വര്‍ഷത്തെ വാറന്റിയും എംജി നല്‍കുന്നുണ്ട്. […]
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 229 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 120 റൺസിന് ഓളൗട്ടാവുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും കരിയർ ബെസ്റ്റ് പ്രകടനം നടത്തിയ ജമീമ റോഡ്രിഗസിൻ്റെ പ്രകടന മികവിലാണ് ഇന്ത്യ വിജയിച്ചത്. ബാറ്റിംഗിൽ 78 പന്തുകളിൽ നിന്ന് 86 റൺസ് നേടി ടീം ടോപ്പ് സ്കോററായ താരം ബൗളിംഗിൽ 3 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.
പഴുത്തില
പ്രകൃതിയിലെ ഭക്ഷ്യസസ്യജാലങ്ങള്‍ ജീവനകലയുടെ ഉറവിടവും ഔഷധങ്ങളുടെ അമൂല്യശേഖരങ്ങളുമാണ്. പ്രത്യേകിച്ച് കേരളത്തിലെ ഭക്ഷ്യസസ്യസമ്പത്തില്‍ അസാധാരണമാംവിധം ഗുണ വിശേഷങ്ങളടങ്ങിയിരിക്കുന്നു. ഓരോ ഭക്ഷ്യസസ്യങ്ങളുടെ ഇലകളും പൂവും ഫലങ്ങളും എത്ര മഹത്വവും മേന്മകളുള്ളതുമാണെന്ന് വിവരിക്കുന്ന ഗ്രന്ഥമാണിത്. ‘പഴുത്തില’. ബേബി മാത്യൂ. ശ്രേഷ്ഠ പബ്‌ളിക്കേഷന്‍സ്. വില 190 രൂപ.
ക്യാന്‍സറിന്റെ സാധ്യതെ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍
ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങള്‍ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാന്‍സറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാന്‍സറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ക്ക് കഴിയുന്നുണ്ട്. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകുമെന്ന് ചില പഠനങ്ങളും പറയുന്നുണ്ട്. മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ എന്ന സംയുക്തമാണ് അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നത്. വെളുത്തുള്ളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുന്ന അല്ലിസിന്‍ എന്ന […]
ടീസ്ത സെതൽവാദിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി നടപടി. ടീസ്തയുടെ ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി അനുചിതവും വൈരുദ്ധ്യാത്മകവുമാണെന്ന് കോടതി വിമർശിച്ചു. ടീസ്തയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ടീസ്തക്ക് കോടതി നിർദേശം നൽകി. പാസ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശമുണ്ട്. 2002 ലെ ഗുജറാത്ത് കലാപവുമായി […]
സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം
സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും 3 കുടുബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്.കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രം തൃക്കടവൂര്‍ 87% സ്‌കോറും, കോട്ടയം എഫ്എച്ച്‌സി ഉദയനാപുരം 97% സ്‌കോറും, കൊല്ലം എഫ്എച്ച്‌സി ശൂരനാട് സൗത്ത് 92% സ്‌കോറും, കൊല്ലം എഫ്എച്ച്‌സി പെരുമണ്‍ 84% സ്‌കോറും, നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 164 ആശുപത്രികള്‍ക്കാണ് […]
തലയില്‍ ഞാറ്റടി
തലയില്‍ കളിമണ്ണാണോ, ചാണകമാണോയെന്നുള്ള പരിഹാസമെല്ലാം പഴങ്കഥ. സ്വന്തം തലയില്‍ ചെടി വളര്‍ത്തുന്ന ഒരാളെ നമുക്കു പരിചയപ്പെടാം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് തലയില്‍ ചെടി വളര്‍ത്തുന്നയാളെ ലോകം കണ്ടത്. വീഡിയോ പകര്‍ത്തി അപോലോഡ് ചെയ്തയാള്‍ തലയില്‍ ചെടി വളര്‍ത്തുന്നയാളുടെ പേരു വെളിപെടുത്തിയിട്ടില്ല. മുടി സ്ട്രെയിറ്റന്‍ ചെയ്യിച്ചു പച്ച നിറത്തില്‍ കളര്‍ ചെയ്തതാണോയെന്ന് ആരും ഒറ്റനോട്ടത്തില്‍ സംശയിക്കും. നാലഞ്ചു വര്‍ഷമായി ഇങ്ങനെ തലയില്‍ ചെടി വളര്‍ന്നുണ്ടെന്നാണ് അഭിമുഖത്തില്‍ അയാള്‍ പറയുന്നത്. സാധാരണ ചെടികള്‍ക്ക് എല്ലാ ദിവസവും വെള്ളം ഒഴിച്ചുകൊടുത്താണ് തലയിലെ […]
രാത്രി വാര്‍ത്തകള്‍
വന്‍ ജനാവലിയുടെ കണ്ണീര്‍പ്രണാമങ്ങളേറ്റുവാങ്ങി ജനനായകന്റെ അന്ത്യയാത്ര. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ വീടും ഓഫീസും അസമയങ്ങളില്‍പോലും തുറന്നിട്ട മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു യാത്രാമൊഴികളുമായി ആയിരങ്ങള്‍ ഒഴുകിയെത്തി. രാവിലെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച യാത്ര ഇന്നു വൈകുന്നേരം പൊതുദര്‍ശനത്തിനു വയ്‌ക്കേണ്ട കോട്ടയം തിരുനക്കര മൈതാനിയില്‍ അര്‍ധരാത്രിയോടെയേ എത്തൂവെന്ന അവസ്ഥയിലാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ ഉച്ചകഴിഞ്ഞു രണ്ടിന് പുതുപ്പള്ളിയിലെ വീട്ടില്‍ ആരംഭിക്കും. മൂന്നരയോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംസ്‌കാരം. സംസ്കാരത്തിന് […]
ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ എൻഎച്ച്എഐ വിദഗ്ധ സമിതി
ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ എൻഎച്ച്എഐ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. കർണാടകയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സമിതി കർണാടക സന്ദർശിക്കും. ബെംഗളുരു-മൈസൂർ ആക്‌സസ് കൺട്രോൾഡ് ഹൈവേയുടെ സുരക്ഷാ പരിശോധന നടത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) റോഡ് സുരക്ഷാ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു.
ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല
ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. ഉമ്മൻചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നൽകണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ എടുത്തത്.ഇക്കാര്യത്തിൽ കുടുംബത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ഒരിക്കൽ കൂടി സമ്മതം ആരായാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് കുടുംബാഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഔദ്യോഗിക ബഹുമതി […]
