മഹാരാഷ്ട്രയിലെ റായിഗഡിൽ ഇന്നലെ അർധരാത്രിയോടെ ഉരുൾപൊട്ടിയതിനെ തുടർന്ന് നിരവധി വീടുകൾ തകർന്നു. 20 ഓളം വീടുകൾ മണ്ണിനടിയിലായി. 100 ഓളം പേരെ കാണാതായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്ത് ദുരന്ത നിവാരണ സേനകളുടെ അടക്കം നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുംബൈയിലും ഇന്ന് റെഡ് അലർട്ടാണ്.
കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ റായിഗഡിൽ ഉരുൾപൊട്ടി
