ജനനായകനു കേരളം കണ്ണീരോടെ വിടയേകി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അശ്രുപൂജകളുമായി ജനസാഗരം ഒഴുകിയെത്തിയപ്പോള്‍ പൊതുദര്‍ശനത്തിനും സംസ്‌കാരത്തിനും നിശ്ചയിച്ചിരുന്ന സമയം മണിക്കൂറുകള്‍ വൈകിക്കേണ്ടിവന്നു. പുതുപ്പള്ളിയിലെ തറവാട് വീട്ടിലും പുതുപ്പള്ളി കവലയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലും പൊതുദര്‍ശനത്തിനുശേഷമായിരുന്നു സംസ്‌കാര ശുഷ്രൂഷകള്‍. വൈകുന്നേരം മൂന്നരയ്ക്കു തുടങ്ങേണ്ടിയിരുന്ന ചടങ്ങുകള്‍ രാത്രി ഏഴരയ്ക്കാണ് ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പുതുപ്പള്ളിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തിലുള്ള സംസ്‌കാര ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ […]
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍
ലോകത്തിലെ ഏറ്റവും വലിയ അഡംബര ക്രൂയിസ് കപ്പലാണ് ‘ഐക്കണ്‍ ഓഫ് ദി സീസ്’. ടൈറ്റാനിക്കിനെക്കാള്‍ അഞ്ചിരട്ടി വലുതാണെന്നാണ് ഐക്കണ്‍ ഓഫ് ദി സീസ് നിര്‍മ്മാതാക്കളായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ അവകാശവാദം. 1,200 അടി നീളവും രണ്ടര ലക്ഷം ടണ്‍ ഭാരവുമുണ്ട്. 20 നിലകളുണ്ട്. ആറ് റെക്കോര്‍ഡ് സ്ലൈഡുകളുള്ള കടലിലെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്കുകളിലൊന്നാണ് കപ്പല്‍. പ്രഷര്‍ ഡ്രോപ്പ് സംവിധാനത്തോടൊപ്പം കപ്പല്‍ കയറാന്‍ ഏറ്റവും ഉയരമുള്ള വാട്ടര്‍സ്ലൈഡും ഇതിലുണ്ട്. ഫ്രീഫാള്‍ വാട്ടര്‍ സ്ലൈഡ് തുറക്കുന്ന ആദ്യത്തെ ക്രൂയിസാണിത്. […]
പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ
പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മണിപ്പൂർ സ്ഥിതിഗതികൾ സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് വിമർശനം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും അനുരാഗ് താക്കൂർ.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ കേസ്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പൊലീസിന് ഇന്ന് ലഭിച്ചിരുന്നു.ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് […]
ബ്രിജ്ഭൂഷൺ ശരൺ സിംഗിന് ജാമ്യം ലഭിച്ചു
റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗിന് ആശ്വാസം. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യം ലഭിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബ്രിജ്ഭൂഷനെ കൂടാതെ സസ്പെൻഷനിലായ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ജാമ്യം ലഭിച്ചു.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്
വടക്കൻ കേരള തീരത്ത് ഇന്ന് (ജൂലൈ 20), വെള്ളി (ജൂലൈ 21), തിങ്കൾ (ജൂലൈ 24) ദിവസങ്ങളിലും, കേരള തീരത്ത് ശനി (ജൂലൈ 22), ഞായർ (ജൂലൈ 23) ദിവസങ്ങളിലും, കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 24 വരെയും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ജൂലൈ 24 വരെ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചീറ്റകൾ ചാകുന്നത് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ പരാജയമെന്ന് സുപ്രീം കോടതി
ഇന്ത്യയില്‍ എത്തിച്ച ചീറ്റകളില്‍ ഭൂരിഭാഗവും ചാകുന്നത് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ പരാജയമാണ് സൂചിപ്പിക്കുന്നതെന്നും ഇത് അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ജെ.ബി. പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.ചീറ്റകളെ കൂട്ടത്തോടെ ഒന്നിച്ചു പാര്‍പ്പിക്കുന്നത് എന്തിനാണെന്നും എന്തുകൊണ്ട് മറ്റൊരു ആവാസവ്യവസ്ഥ നിര്‍മിച്ച് ചീറ്റകളെ മാറ്റിപ്പാര്‍പ്പിച്ചുകൂടെന്നും ബെഞ്ച് നിരീക്ഷിച്ചു.എന്നാല്‍ സ്വാഭാവിക പരിതസ്ഥിതിയില്‍ നിന്ന് മാറുമ്പോള്‍ ചീറ്റകള്‍ ചാവുന്നത് സ്വാഭാവികമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
മണിപ്പുരിൽ രണ്ടു സ്ത്രീകളെ നഗ്നയാക്കി റോഡിൽ കൂടി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി ബിരേൻ സിംഗ്. മനുഷ്യത്വത്തിന് എതിരെയുള്ള കുറ്റകൃത്യം എന്നാണ് സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിൽ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ തങ്ങള്‍ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡും, രാജ്യത്തിനാകെ നാണക്കേടുണ്ടാകുന്ന സംഭവമാണ് മണിപ്പുരിലുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു.
അനില്‍ ആന്‍റണി ബിജെപിയില്‍ സജീവമാകുന്നു
എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ സജീവമാകുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്‍റിലെത്തി നേരില്‍ കണ്ടു.ബിജെപിയിൽ ചേർന്ന ശേഷം ആദ്യമായാണ് അനിൽ ആന്‍റണി പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തുന്നത്.കേരളത്തിലെ സാഹചര്യം ചർച്ചയായി എന്നാണ് വിവരം.
മദനി അൻവാർശ്ശേരിയിലേക്ക് പുറപ്പെട്ടു
ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മദനി കേരളത്തിലേക്ക്. ബെംഗലൂരുവിൽ നിന്ന് ഉച്ചയോടെ തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങിയ മദനി അൻവാർശേരിയിലേക്ക് തിരിച്ചു. അസുഖബാധിതനായ പിതാവിനൊപ്പം ദിവസങ്ങൾ ചെലവഴിച്ച ശേഷം ചികിത്സ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് പിഡിപി വൃത്തങ്ങൾ അറിയിക്കുന്നത്. നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞിരുന്നു.
