ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മദനി കേരളത്തിലേക്ക്. ബെംഗലൂരുവിൽ നിന്ന് ഉച്ചയോടെ തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങിയ മദനി അൻവാർശേരിയിലേക്ക് തിരിച്ചു. അസുഖബാധിതനായ പിതാവിനൊപ്പം ദിവസങ്ങൾ ചെലവഴിച്ച ശേഷം ചികിത്സ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് പിഡിപി വൃത്തങ്ങൾ അറിയിക്കുന്നത്. നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞിരുന്നു.
മദനി അൻവാർശ്ശേരിയിലേക്ക് പുറപ്പെട്ടു
