Posted inവിനോദം

റഹ്മാന്‍ നായകനായ ‘സമാറ’യിലെ ആദ്യ വീഡിയോ സോങ്ങ്

റഹ്മാന്‍ നായകനായി എത്തുന്ന ‘സമാറ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് ദീപക് വാര്യര്‍ ഈണം നല്‍കി അരവിന്ദ് നായര്‍ ആലപിച്ച ‘കാശ്മീരിന് ഈണം നീ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പുതുമുഖ സംവിധായാകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തിയറ്ററുകളില്‍ എത്തിക്കും. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച […]

Posted inവിനോദം

തമന്നയുടെ മറ്റൊരു ഗാനം തെലുങ്കില്‍!

തമിഴ് ചിത്രം ജയിലറിലെ കാവാലയ്യാ ഹിറ്റ് ഗാനത്തിന് ശേഷം ഇപ്പോഴിതാ തമന്നയുടെ നൃത്തം ഉള്‍പ്പെട്ട മറ്റൊരു ഗാനം കൂടി പുറത്തെത്തിയിരിക്കുകയാണ്. പക്ഷേ അത് തമിഴിലല്ല, തെലുങ്കില്‍ ആണ്. ചിരഞ്ജീവിയെ നായകനാക്കി മെഹര്‍ രമേശ് സംവിധാനം ചെയ്ത ‘ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിലേതാണ് ഗാനം. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്ക് ആണ് ചിത്രം. ചിത്രത്തിലെ മില്‍ക്കി ബ്യൂട്ടി എന്ന ഗാനത്തിന്റെ പ്രൊമോയാണ് പുറത്തെത്തിയിരിക്കുന്നത്. നായികാ നായകന്മാരായ തമന്നയും ചിരഞ്ജീവിയുമാണ് […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ല്യുവിന്റെ 6 സീരീസ് സ്വന്തമാക്കി നടന്‍ സിദ്ദീഖ്

ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടന്‍ സിദ്ദീഖ്. ബിഎംഡബ്ല്യുവിന്റെ 6 സീരീസ് ഗ്രാന്‍ഡ് ടുറിസ്‌മോയുടെ പെട്രോള്‍ പതിപ്പ് 630 ഐ എം സ്‌പോര്‍ട്‌സാണ് സിദ്ദീഖിന്റെ ഗാരിജിലെത്തിയ ഏറ്റവും പുതിയ വാഹനം. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് സിദ്ദീഖ് പുതിയ കാര്‍ വാങ്ങിയത്. വാഹനത്തിന്റെ താക്കോല്‍ കൈമാറുന്ന വീഡിയോ ഇവിഎം ഓട്ടോക്രാഫ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ എക്‌സിക്യൂട്ടീവ് ലക്ഷ്വറി സെഡാനായ 6 സീരീസിന്റെ ഏറ്റവും പുതിയ മോഡല്‍ 2021ലാണ് വിപണിയിലെത്തിയത്. പെട്രോള്‍, ഡീസല്‍ […]

Posted inപുസ്തകങ്ങൾ

അകലങ്ങളുടെ ആലിംഗനം

ഏതോ മുത്തശ്ശിക്കഥയിലെ രാക്ഷസന്റെ കൊട്ടാരത്തിലെന്നപോല്‍ മഞ്ഞു കവാടങ്ങള്‍ക്കിടയിലൂടെയായി യാത്ര. മഞ്ഞിനാല്‍ ചുവരുകള്‍, മഞ്ഞിനാല്‍ മേല്‍പ്പുര… മഞ്ഞില്‍ തീര്‍ത്ത ജാലകങ്ങള്‍… ഹിമക്കൊട്ടാരത്തില്‍ ഞങ്ങള്‍ കുഞ്ഞുങ്ങളായി. മഞ്ഞില്‍ കിടന്നും ഉരുണ്ടും വാരിയെടുത്തും ചുംബിച്ചും സ്വന്തമാക്കി. ഏതു കളിമണ്ണിനെയും തോല്‍പ്പിക്കുന്ന വഴക്കം മഞ്ഞിന്റെ തരികള്‍ക്കുണ്ട്. അവകൊണ്ട് ഞങ്ങള്‍ കുതിരകളും തേരുകളും രഥങ്ങളും നിര്‍മ്മിച്ചു. രാജകുമാരന്‍മാരും രാജകുമാരികളുമായി. ക്ഷേമയുടെ യാത്രാ എഴുത്തിന്റെ ഉള്ളുറവകളില്‍ നിന്നാണ് ഈ സ്വപ്നത്തിലാണ്ട ജീവിത ദൃശ്യത്തിന്റെ പിറവി. ‘അകലങ്ങളുടെ ആലിംഗനം’. ക്ഷേമ കെ തോമസ്. മാതൃഭൂമി ബുക്‌സ്. വില […]

Posted inആരോഗ്യം

തടി കൂടുന്നത് മുടി കൊഴിച്ചിലിന് കാരണമാകും!

തടി കൂടുന്നത് മുടി കൊഴിച്ചിലിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍. മുടി കൊഴിയുന്നതിന് കാരണങ്ങള്‍ പലതാണ്. ഇതിന് പോഷകക്കുറവ് മുതല്‍ മുടിയില്‍ ഒഴിയ്ക്കുന്ന വെള്ളം വരെ കാരണമാവാറുണ്ട്. ടോക്കിയോ മെഡിക്കല്‍ ആന്റ് ഡെന്റല്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് വണ്ണം കൂടുന്നതും മുടി കൊഴിയുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞത്. പ്രത്യേകിച്ചും വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഇതിനു കാരണമവാറുണ്ട്. വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഹോര്‍മോണ്‍ ഇംബാലന്‍സ് ഉണ്ടാക്കുന്ന ഒന്നാണ്. ഇത് ആന്‍ഡ്രൊജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ഡിഎച്ച്ടി ഉല്‍പാദനം. ഇതിന്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദങ്ങൾക്ക് വഴിതെളിച്ച് ഫെഫ്സിയുടെ പുതിയ നിബന്ധനകൾ

തമിഴ് സിനിമകളിൽ തമിഴ് നടി നടന്മാരെയും, സാങ്കേതിക പ്രവർത്തകരെയും മാത്രമേ ഉൾപ്പെടുത്താവൂ എന്നാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പുതിയ നിബന്ധന. എന്നാൽ സംഘടന തീരുമാനം, തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും റിപ്പോർട്ടുണ്ട്.തമിഴ് സിനിമ മേഖലയിൽ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പുതിയ നിബന്ധനകൾ .

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം

മണിപ്പൂരുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ബഹളത്തില്‍ സഭാ നടപടികള്‍ സ്തംഭിച്ചു.പത്തിലേറെ അടിയന്തരപ്രമേയങ്ങള്‍ കൊണ്ടുവന്ന പ്രതിപക്ഷം പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.തുടര്‍ന്ന് മന്ത്രി രാജ് നാഥ് സിംഗ് എഴുന്നേറ്റ് ചര്‍ച്ചയുണ്ടാകുമെന്നും, സര്‍ക്കാര്‍ തന്നെ ചര്‍ച്ചയാഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. അതേസമയം നടപടികളിലേക്ക് കടന്ന രാജ്യസഭയും പെട്ടെന്ന് പ്രക്ഷുബ്ധമായി. ബഹളം വച്ച പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ ചെയര്‍മാന്‍ ജഗധീപ് ധന്‍കര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. ചര്‍ച്ചയുടെ തീയതി സ്പീക്കര്‍ ഓം ബിര്‍ള നിശ്ചയിക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പ്രതിപക്ഷം മനപൂര്‍വം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പൂര്‍ വിഷയം പരിഹരിക്കാന്‍ രണ്ടര മാസമായിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടില്ലെന്നാണു പ്രതിപക്ഷ ആരോപണം. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു. പത്തു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം നീളും

കേസ് ഇന്ന് പരിഗണിച്ച സുപ്രീംകോടതി പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു .പത്തു ദിവസത്തിനകം മറുപടി നൽകണം.ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കും. ഏതു സമയം വേണമെങ്കിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും ഉടനടി തീരുമാനം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ മോദി പരാമർശമാണ് കേസിനാധാരം.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോക കേരളസഭക്ക് രണ്ടര കോടി അനുവദിച്ച് സർക്കാർ ഉത്തരവ്

മേഖലാസമ്മേളനം, യാത്ര, പരസ്യപ്രചാരണം എന്നിവയ്ക്കാണ് തുക അനുവദിച്ചതെന്നാണ് റിപ്പോർട്ട്. ഈ വർഷം രണ്ട് മേഖലാ സമ്മേളനങ്ങളായിരുന്നു പ്രഖ്യാപിച്ചത് അതിൽ ആദ്യത്തേതായിരുന്നു അമേരിക്കൻ സമ്മേളനം. ഇനി ഒക്ടോബറിൽ സൗദി മേഖലാ സമ്മേളനമാണ്. ഒപ്പം കേരളത്തിലെ സമ്മേളനവും വരുന്നുണ്ട്. രണ്ടരക്കോടി രൂപ കേരളത്തിലെ സമ്മേളനത്തിനാണെന്നാണ് നോർക്ക നൽകുന്ന വിശദീകരണം.