മണിപ്പൂരുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ബഹളത്തില്‍ സഭാ നടപടികള്‍ സ്തംഭിച്ചു.പത്തിലേറെ അടിയന്തരപ്രമേയങ്ങള്‍ കൊണ്ടുവന്ന പ്രതിപക്ഷം പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.തുടര്‍ന്ന് മന്ത്രി രാജ് നാഥ് സിംഗ് എഴുന്നേറ്റ് ചര്‍ച്ചയുണ്ടാകുമെന്നും, സര്‍ക്കാര്‍ തന്നെ ചര്‍ച്ചയാഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. അതേസമയം നടപടികളിലേക്ക് കടന്ന രാജ്യസഭയും പെട്ടെന്ന് പ്രക്ഷുബ്ധമായി. ബഹളം വച്ച പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ ചെയര്മാന് ജഗധീപ് ധന്‍കര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം
