Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം. പ്രധാനമന്ത്രി മറുപടി പറയണമന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ അടിയന്തര ചര്‍ച്ചയ്ക്കുള്ള നോട്ടീസ് സഭാധ്യക്ഷന്മാര്‍ തള്ളി. ഇതോടെയാണു പ്രതിപക്ഷാംഗങ്ങള്‍ ബഹളംവച്ചത്. ഇതോടെ ഇരു സഭകളുടേയും നടപടികള്‍ തടസപ്പെട്ടു. പ്രതിപക്ഷത്തെ തിരിച്ചടിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അതിക്രമങ്ങളെക്കുറിച്ചു ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. മണിപ്പൂരില്‍ ആക്രമികള്‍ നഗ്‌നയാക്കി നടത്തിച്ച യുവതികളിലൊരാള്‍ മുന്‍ സൈനികന്റെ ഭാര്യ. അക്രമത്തിനിരയായ 42 കാരി കര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സുബേദാറിന്റെ […]

Posted inബിസിനസ്സ്

സി.എസ്.ബി ബാങ്കിന് ആദ്യ പാദത്തില്‍ 132.23 കോടി രൂപയുടെ ലാഭം

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 132.23 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 114.52 കോടി രൂപയേക്കാള്‍ 15.46 ശതമാനം അധികമാണിത്. അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 156.34 കോടി രൂപയേക്കാള്‍ 15.42 ശതമാനം കുറവുമാണിത്. പ്രവര്‍ത്തനലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 154.72 കോടി രൂപയില്‍ നിന്ന് 17 ശതമാനം വര്‍ദ്ധിച്ച് 181.43 കോടി രൂപയായി. മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 590.78 കോടി രൂപയില്‍ നിന്ന് […]

Posted inവിനോദം

പ്രഭാസ് നായകനായ സയന്‍സ് ഫിക്ഷന്‍ ചിത്രം ‘കല്‍ക്കി 2898’ ടീസര്‍

  പ്രഭാസ് നായകനായെത്തുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘കല്‍ക്കി 2898’ ആദ്യ ടീസര്‍ എത്തി. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യ മികവോടെയാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. നേരത്തെ പ്രോജക്ട് കെ എന്നായിരുന്നു ചിത്രത്തെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. 2898 ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പ്രശസ്തമായ സാന്‍ ഡിയാഗോ കോമിക്-കോണ്‍ 2023-ല്‍ വച്ചായിരുന്നു ആദ്യ പ്രമൊ വിഡിയോ റിലീസ് ചെയ്തത്. സാന്‍ ഡിയാഗോ കോമിക്-കോണില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ചരിത്ര നേട്ടവും ‘പ്രോജ്കട് […]

Posted inവിനോദം

‘വാലാട്ടി’ എന്ന ചിത്രത്തിന്റെ തീം ഗാനം

പതിനൊന്ന് നായകളേയും ഒരു പൂവന്‍ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ദേവന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ തീം ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ച ഗാനം കൃഷ്ണയാണ് ആലപിച്ചത്. വരുണ്‍ സുനില്‍ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു. രാജേഷ് വൈദ്യയാണ് പാട്ടിനു വേണ്ടി വീണയില്‍ ഈണമിട്ടത്. ഗാനം ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ് ‘വാലാട്ടി’. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, […]

Posted inഓട്ടോമോട്ടീവ്

സെല്‍റ്റോസിന്റെ പരിഷ്‌കരിച്ച മോഡല്‍ വിപണിയില്‍ എത്തി

കിയ മോട്ടോഴ്സിന്റെ മിഡ് സൈസ് എസ്.യു.വിയായ സെല്‍റ്റോസിന്റെ പരിഷ്‌കരിച്ച മോഡല്‍ വിപണിയിലെത്തി. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി 18 വേരിയന്റുകളിലാണ് പുതിയ സെല്‍റ്റോസ് അവതരിപ്പിച്ചിരിക്കുന്നത്. ലെവല്‍ 2 ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍, നൂതനമായ സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം ചേര്‍ന്ന് പുതിയ കാലത്തെ ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് മുഖം മിനുക്കിയ സെല്‍റ്റ്സിന്റെ വരവ്. ജൂലൈ 14 ന് ബുക്കിംഗ് ആരംഭിച്ചപ്പോള്‍ തന്നെ 13,000 […]

Posted inപുസ്തകങ്ങൾ

തൃഷ്ണ

ഓര്‍മ്മകള്‍ തപിപ്പിക്കുന്ന ഹൃദയമുറിവുകളില്‍ നിന്നു കണ്ണിരൊലിക്കുന്ന ഒരു ജീവിതത്തെ വെളിച്ചവും പൂക്കളും സംഗീതവും കൊണ്ട് നിറയ്ക്കുവാന്‍ മരണം എന്ന പൂര്‍ണവിരാമത്തിനപ്പുറത്തു നിന്ന് അവള്‍ എത്തുന്നു. മൗനവും ശൂന്യതയും പീഡിപ്പിക്കുന്ന ആ അശരണനെ അവള്‍ ഒരു ജന്മം കൊണ്ട് അവസാനിക്കുന്നതല്ല സ്‌നേഹം എന്ന് പഠിപ്പിക്കുന്നു. നിലാവില്‍ ഘനസാന്ദ്രമാകുന്ന താഴ്‌വരപോലെ കല്‍വിളക്കില്‍ തെളിയുന്ന ഒറ്റത്തിരിവെട്ടം പോലെ വായനക്കാരന്റെ വൈകാരിക മണ്ഡലത്തെ സ്പര്‍ശിച്ചുണര്‍ത്തുന്ന നോവല്‍. ‘തൃഷ്ണ’. പെരുമ്പടവം. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 237 രൂപ.  

Posted inആരോഗ്യം

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്താലും മതി!

ദിവസവും വ്യായാമം ചെയ്തില്ലെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമത്തിനായി സമയം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഗുണമുണ്ടാകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിന് സമാനമായ ഗുണം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്യുന്നതിലൂടെയും ലഭിക്കുമെന്നാണ് ഗവേഷകരുടെ വാദം. മിതമായ വ്യായാമം ആണെങ്കില്‍പ്പോലും ഫലപ്രദമാണെന്നാണ് പഠനം പറയുന്നത്. ആഴ്ചയില്‍ 150 മിനിറ്റ് (രണ്ടര മണിക്കൂര്‍) വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍. ഇത് ഹൃദ്രോഗ-പക്ഷാഘാത സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. തിരക്കിട്ട ദിവസങ്ങളില്‍ […]

Posted inലേറ്റസ്റ്റ്

വില്‍ക്കാനുണ്ട്, സ്വര്‍ണക്കൊട്ടാരം

ദുബായിലെ ഏറ്റവും വിലയേറിയ വീട്. 160 മാര്‍ബിള്‍ സ്തംഭങ്ങളുമുള്ള സ്വര്‍ണ്ണം പൂശിയ മാളിക. കുളിക്കാന്‍ 24 കാരറ്റ് സ്വര്‍ണ ഹോട്ട് ടബ്ബ്. അലങ്കാര മല്‍സ്യങ്ങള്‍ക്കു നീന്തിത്തുടിക്കാന്‍ പവിഴപ്പുറ്റുകളുള്ള അക്വേറിയം. സ്വര്‍ണത്തിളക്കമുള്ള സ്വപ്നക്കൊട്ടാരം തന്നെ. ദുബായിലെ എമിറേറ്റ്‌സ് ഹില്‍സിന് സമീപം ഗേറ്റഡ് കമ്മ്യൂണിറ്റിയിലാണ് ഈ വീട്. മാര്‍ബിള്‍ പാലസ് എന്നാണു കൊട്ടാരത്തിനു പേര്. 70,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. 12 വര്‍ഷം അധ്വാനിച്ചാണ് ഇങ്ങനെയൊരു കൊട്ടാരസമാനമായ വീട് കെട്ടിപ്പടുത്തതെന്ന് സോത്ത്ബൈസ് ഇന്റര്‍നാഷണല്‍ റിയാലിറ്റി സിഇഒ ജോര്‍ജ്ജ് അസര്‍ പറഞ്ഞു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂര്‍ കൂട്ടബലാത്സംഗകേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പ്രതികളെ 11 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മെയ് നാലിന് നടന്ന സംഭവത്തില്‍ വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റുചെയ്തത്. സംസ്ഥാനത്ത് ഇന്റര്‍നെറ്റിനുള്ള വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് ദൃശ്യം പുറത്ത് വന്നത്. രണ്ട് സ്ത്രീകളോട് പൈശാചികമായ രീതിയില്‍ ആള്‍ക്കൂട്ടം പെരുമാറുന്നതിന്റെ വീഡിയോ രാജ്യമാകെ പ്രചരിച്ചതിന് പിന്നാലെ പൊലീസും ഭരണസംവിധാനങ്ങളും അനങ്ങിതുടങ്ങി. കേസ് രജിസ്റ്റര്‍ ചെയ്ത് 70 ആം ദിവസം ആദ്യ അറസ്റ്റുണ്ടായി. നിലവില്‍ നാല് ആകെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌

ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നാളെ 204 മില്ലിമീറ്ററില്‍ അധികം മഴ പെയ്‌തേക്കും. സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ ശക്തമായ മഴപെയ്യുകയാണ്. നിരവധി താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയിലായി. നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സന്ദര്‍ശനം നടത്തി.