Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗവർണർ പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി

ഗവർണർ പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു. ഓഗസ്റ്റിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും. കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവർണർ പദവി. ജനാധിപത്യസംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. പദവി വരുത്തിവെക്കുന്നത് ഭാരിച്ച ചെലവാണെന്നും ബില്ലിൽ പറയുന്നുണ്ട്. കൂടാതെ ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉൾപ്പെടെ അന്ധവിശ്വാസങ്ങൾ നിരോധിക്കണമെന്നുള്ള സ്വകാര്യബില്ലിനും അനുമതി ലഭിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിലെ കാടുകളിൽ കടുവകളുടെ കണക്കെടുത്തു. മെയ് 17, 19 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് കാട്ടാനകളുടെ കണക്കുമെടുത്തു. ഇതിൽ നിന്നാണ് കണക്ക് കണ്ടെത്തിയത്.സംസ്ഥാനത്ത് വന വിസ്തൃതി കുറഞ്ഞിട്ടില്ല. എന്നാൽ മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കും. പ്രകൃതി സംരക്ഷണത്തിൽ നിന്നും മുഖം തിരിഞ്ഞു നിൽക്കാനാവില്ല. മൃഗവേട്ടയിൽ വനംവകുപ്പ് എടുക്കുന്നത് ശക്തമായ നടപടി. ആനവേട്ട നടക്കുന്നില്ലെന്ന് പറയാനാകില്ലെന്നും വയനാട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാല് വിദ്യാർത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

എറണാകുളം കാലടി ശ്രീശങ്കര കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ വിഷ്ണു, ഡിജോൺ പി ജിബിൻ, ശരീഷ്, അനന്ത കൃഷ്ണൻ എന്നിവര്‍ക്കെതിരെ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയിയിൽ കാലടി പൊലീസ് കേസെടുത്തു. കെഎസ്‍യു പ്രവർത്തകരായ നാല് വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീണ്ടും പുരസ്ക്കാര നിറവിൽ മമ്മൂട്ടി

മികച്ച നടനുള്ള അവാർഡിനായി പ്രധാന മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി മികച്ച നടനായി. മികച്ച സ്വഭാവനടൻ പി പി കുഞ്ഞികൃഷ്ണൻ ന്നാ താൻ കേസ് കൊടുക്ക് എന്ന ചിത്രത്തിലൂടെയും, സ്വഭാവനടിയായി ദേവി വർമ്മ സൗദി വെള്ളക്ക എന്ന ചിത്രത്തിലൂടെ നേടി.നവാഗത സംവിധായകന്‍- ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിലൂടെ ഷാഹി കബീറും,നൃത്തസംവിധാനം ഷോബി പോള്‍ രാജ് തല്ലുമാല ,വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണൻ മികച്ച സംവിധായകനായി. മികച്ച ചിത്രം നൻ പകൽ നേരത്ത് മയക്കം.ആറാം തവണയും മികച്ച നടനായി മമ്മൂട്ടി നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയായി വിൻസി അലോഷ്യസ് രേഖ എന്ന ചിത്രത്തിലൂടെ നേടി. മികച്ച സംഗീത സംവിധായകൻ എം ജയചന്ദ്രനും ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രമായി ന്നാ താൻ കേസ് കൊടുക്ക് എന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നടപടി വൈകിയതിന് മാപ്പുചോദിച്ച് ബോര്‍ഡ്

നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ലാൻഡ് ബോർഡ് ചെയർമാൻ ഹൈക്കോടതിയിൽ. പി.വി.അൻവർ എംഎൽഎക്കും കുടുംബത്തിനുമെതിരായ മിച്ചഭൂമി കേസിൽ കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനാണ് ഹൈക്കോടതിയിൽ നിലപാടറിയിച്ചത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിൽ സോണല്‍ ലാന്റ് ബോര്‍ഡ് ചെയര്‍മാനും താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് സ്‌പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാരും നിരുപാധികം മാപ്പപേക്ഷിച്ചു. ഇരുവരുടെയും സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി കേസ് പരിഗണിക്കുന്നത് ഒക്ടോബർ 18ലേക്ക് മാറ്റി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 21

◾മണിപ്പൂര്‍ കലാപത്തെച്ചൊല്ലി ബഹളംമൂലം പാര്‍ലമെന്റ് നിര്‍ത്തിവച്ചു. അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ടാണു പ്രതിപക്ഷ ബഹളം. ചര്‍ച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കിയിട്ടും ബഹളം വയക്കുന്നതു ഗൂഢോദ്ദേശ്യത്തോടെയാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് കുറ്റപ്പെടുത്തി. ചര്‍ച്ച നടത്താതെ നീട്ടിക്കൊണ്ടുപോകാനാണു ഭരണപക്ഷ തന്ത്രം. പത്തിലേറെ അടിയന്തരപ്രമേയങ്ങള്‍ കൊണ്ടുവന്ന പ്രതിപക്ഷം പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. ബഹളംമൂലം ലോക്സഭയും രാജ്യസഭയും നിര്‍ത്തിവച്ചു. തിരിച്ചടിക്കാനായി ബിജെപി എംപിമാരും നോട്ടീസ് നല്‍കി. പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളിലെ അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണു ബിജെപി എംപിമാരുടെ ആവശ്യം. ◾മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിമര്‍ശനവുമായി വി.ഡി. സതീശനും,മുഹമ്മദ് റിയാസും

ഗുജറാത്തിലും യു.പി.യിലും നടന്നതിന്റെ തുടര്‍ച്ചയാണ് മണിപ്പുരിലും സംഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ മെയ്തി വിഭാഗത്തില്‍പ്പെട്ട അക്രമികള്‍ നഗ്നരാക്കി വഴിയിലൂടെ നടത്തിക്കുന്ന വീഡിയോ പുറംലോകത്ത് പ്രചരിക്കേണ്ടിവന്നു മോദിക്ക് മണിപ്പുരില്‍ എന്തു സംഭവിക്കുന്നെന്ന് അറിയാനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും വിമര്‍ശിച്ചു.ഈ വീഡിയോ പ്രചരിച്ചതിന് പിന്നാലെ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിൽ മാസങ്ങളോളമായി തുടരുന്ന കലാപത്തിൽ ആദ്യ പ്രതികരണം നടത്തിയത്.    

Posted inബിസിനസ്സ്

സൗത്ത് ഇന്ത്യന്‍ ബാങ്കിന് ആദ്യപാദത്തില്‍ 202.35 കോടിയുടെ ലാഭം

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 202.35 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 115.35 കോടി രൂപയേക്കാള്‍ 75.42 ശതമാനം അധികവും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 333.89 കോടി രൂപയേക്കാള്‍ 39.40 ശതമാനം കുറവുമാണിത്. മൊത്ത വരുമാനം മാര്‍ച്ച് പാദത്തിലെ 2,318.33 കോടി രൂപയില്‍ നിന്ന് 2,386.35 കോടി രൂപയായി മെച്ചപ്പെട്ടു. 2022-23ലെ ജൂണ്‍പാദത്തിലെ 1,868.15 കോടി രൂപയേക്കാള്‍ 27.74 ശതമാനവും അധികമാണിത്. […]

Posted inടെക്നോളജി

പേര് സേവ് ചെയ്യാത്തവരുമായും ഇനി എളുപ്പത്തില്‍ ചാറ്റ് ചെയ്യാം!

കോണ്‍ടാക്ട് ലിസ്റ്റില്‍ പേര് സേവ് ചെയ്യാത്തവരുമായി എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വേണമെന്നത് വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. നേരത്തെ പേര് ആഡ് ചെയ്ത് നമ്പര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്ത ശേഷം മാത്രമേ ഉപയോക്താവിന് എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കൂ. സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ വരുമ്പോഴാണ് പുതിയ ഫീച്ചറിന്റെ ഉപയോഗം. എല്ലാവരെയും തിരിച്ചുവിളിക്കാന്‍ കഴിയണമെന്നില്ല. പകരം വാട്സ്ആപ്പില്‍ എളുപ്പത്തില്‍ മെസേജ് ചെയ്ത് കോളിനോട് […]