മികച്ച നടനുള്ള അവാർഡിനായി പ്രധാന മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി മികച്ച നടനായി. മികച്ച സ്വഭാവനടൻ പി പി കുഞ്ഞികൃഷ്ണൻ ന്നാ താൻ കേസ് കൊടുക്ക് എന്ന ചിത്രത്തിലൂടെയും, സ്വഭാവനടിയായി ദേവി വർമ്മ സൗദി വെള്ളക്ക എന്ന ചിത്രത്തിലൂടെ നേടി.നവാഗത സംവിധായകന്- ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിലൂടെ ഷാഹി കബീറും,നൃത്തസംവിധാനം ഷോബി പോള്‍ രാജ് തല്ലുമാല ,വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന് സൗദി വെള്ളയ്ക്ക,മികച്ച മേക്കപ്പ് റോണക്സ് സേവ്യര്‍ ഭീഷ്മ പര്‍വ്വം,മികച്ച ഗാനരചയിതാവ്- റഫീഖ് അഹമ്മദ്, മികച്ച ഗായകൻ കപിൽ കപിലൻ ചിത്രം പല്ലൊട്ടി 90’സ് കിഡ്സ്. ബാലതാരങ്ങളായി തന്മയ സോൾ മാസ്റ്റർ ഡാവിഞ്ചി എന്നീ കുട്ടികൾ നേടി ചിത്രങ്ങൾ വഴക്ക്,പല്ലൊട്ടി 90’സ് കിഡ്സ്.
വീണ്ടും പുരസ്ക്കാര നിറവിൽ മമ്മൂട്ടി
