സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിലെ കാടുകളിൽ കടുവകളുടെ കണക്കെടുത്തു. മെയ് 17, 19 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് കാട്ടാനകളുടെ കണക്കുമെടുത്തു. ഇതിൽ നിന്നാണ് കണക്ക് കണ്ടെത്തിയത്.സംസ്ഥാനത്ത് വന വിസ്തൃതി കുറഞ്ഞിട്ടില്ല. എന്നാൽ മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കും. പ്രകൃതി സംരക്ഷണത്തിൽ നിന്നും മുഖം തിരിഞ്ഞു നിൽക്കാനാവില്ല. മൃഗവേട്ടയിൽ വനംവകുപ്പ് എടുക്കുന്നത് ശക്തമായ നടപടി. ആനവേട്ട നടക്കുന്നില്ലെന്ന് പറയാനാകില്ലെന്നും വയനാട് ടൈഗർ റിസർവാക്കുന്നതുമായി സർക്കാർ മുന്നോട്ടു പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. മുട്ടിൽ മരംമുറിയിൽ അന്വേഷണം കാര്യക്ഷമമായി മുന്നോപോകുന്നുവെന്ന് പറഞ്ഞ മന്ത്രി, മൂല്യമുള്ള മരങ്ങളാണ് മുറിച്ചു മാറ്റിയതെന്നും ഇവയുടെ മൂല്യം കണക്കാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ
