ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്നും എന്നാൽ പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കുമെന്നും ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി.ഇന്നലെ ജെഡിഎസ് എംഎൽഎമാരുടെ യോഗം എച്ച് ഡി ദേവഗൗഡയുടെ വസതിയിൽ ചേർന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ എച്ച് ഡി ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയെന്നും യോഗത്തിൽ എച്ച് ഡി കുമാരസ്വാമി അറിയിച്ചു.
ചര്‍ച്ചകളിലേക്ക് കടന്ന് രാഷ്ട്രീയ പാർട്ടികൾ
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്ന് രാഷ്ട്രീയ പാർട്ടികൾ. മകൻ ചാണ്ടി ഉമ്മനോ, മകൾ അച്ചു ഉമ്മനോ ആകാനാണ് സാധ്യതയെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പ് വൈകാനിടയില്ലെന്ന് വിലയിരുത്തുന്ന സിപിഎമ്മിന്റെ ആദ്യപരിഗണനയിൽ ജെയ്ക്ക് സി തോമസാണുള്ളത്. തെരഞ്ഞെടുപ്പ് വൈകില്ലെന്ന വിലയിരുത്തലിലാണ് സിപിഎം. അടുത്ത മാസം ആദ്യം നടക്കുന്ന നേതൃയോഗങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കാനാണ് പാര്‍ട്ടി ധാരണ.
അരങ്ങേറ്റം ഗോളടിച്ച്
അമേരിക്കയിൽ വിജയ ഗോളോടെ അരങ്ങേറി ലയണൽ മെസി. തൊണ്ണൂറ്റിനാലാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ടീമിനു വിജയ ഗോൾ സമ്മാനിച്ചു. മെക്സിക്കൻ ക്ലബ്ബിനെതിരെ ഇൻറർ മിയാമിയുടെ ജയം ഒന്നിനെതിരെ രണ്ടു ഗോളിന്.ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിയുടെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റം കാണാനെത്തിയിരുന്നു. രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് ഇന്‍റര്‍ മയാമിയുടെ പത്താം നമ്പര്‍ കുപ്പായത്തില്‍ മെസി ഇറങ്ങിയത്.
അഞ്ചാം പ്രതിയായ പത്തൊമ്പതുകാരൻ അറസ്റ്റിൽ
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം നടത്തിയ കേസിലെ അഞ്ചാം പ്രതിയായ പത്തൊമ്പതുകാരൻ അറസ്റ്റിൽ. യും ലെം ബാം നുങ്ങ് സിത്തോയി മെയ് തെയ് ആണ് അറസ്റ്റിലായത്. അതോടൊപ്പം മണിപ്പൂരിലെ ലൈംഗികാതിക്രമത്തില്‍ കടുത്ത വിമർശനമാണ് അവിടുത്തെ പ്രബല വിഭാഗമായ നാഗ വിഭാഗം ഉന്നയിക്കുന്നത്. ഇത്തരം കൊടും ക്രൂരത അനുവദിക്കാനാക്കില്ലെന്ന് നാഗ എംഎൽഎമാർ പ്രതികരിച്ചു.സാഹചര്യം നിയന്ത്രണ വിധേയമല്ലെന്നുംം നാളെ ആക്രമിക്കപ്പെടുന്നത് നാഗസ്ത്രീകൾ ആയിരിക്കാം എന്നും എംഎൽഎമാർ പറഞ്ഞു. മെയ്ത്തെയ് കുക്കി കലാപത്തിൽ ഇത് ആദ്യമായാണ് നാഗ വിഭാഗം […]
മണിപ്പൂരിൽ ആശങ്കയേറുന്നു
മണിപ്പൂരിൽ നടക്കുന്ന ബലാല്‍സംഗക്കൊലകളില്‍ അന്വേഷണവും അറസ്റ്റുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് കുക്കി യുവതികളെ മേയ് അഞ്ചിന് കൊലപ്പെടുത്തിയെന്നും ഇതില്‍ 16ന് കേസെടുത്തതല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. അതോടൊപ്പം തോബാലിൽ നാൽപ്പത്തിയഞ്ചുകാരിയെ നഗ്നയാക്കി തീ കൊളുത്തി കൊന്നുവെന്നും മെയ് ഏഴിന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടുവെന്നും പ്രദേശവാസികൾ പറയുന്നു.
ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി
വിദ്യാഭ്യാസ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജോലി സമയത്ത് ഹാജരാകാത്ത മുതിർന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി.മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നടത്തിയ പരിശോധനയിൽ അറ്റൻഡൻസ് രജിസ്റ്റർ പരിശോധിക്കുകയും നിധുൻ, സുജികുമാർ, അനിൽകുമാർ, പ്രദീപ്, ജയകൃഷ്ണൻ എന്നിവർ ഡ്യൂട്ടി സമയത്ത് ഹാജരില്ല എന്ന് കണ്ടെത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കും.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 22
◾മണിപ്പൂര്‍ വിഷയത്തില്‍ രാജ്യമെങ്ങും പ്രതിഷേധം. പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി മറുപടി പറയണമന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ അടിയന്തര ചര്‍ച്ചയ്ക്കുള്ള നോട്ടീസ് സഭാധ്യക്ഷന്മാര്‍ തള്ളി. ഇതോടെയാണു പ്രതിപക്ഷാംഗങ്ങള്‍ ബഹളംവച്ചത്. ഇതോടെ ഇരു സഭകളുടേയും നടപടികള്‍ തടസപ്പെട്ടു. പ്രതിപക്ഷത്തെ തിരിച്ചടിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അതിക്രമങ്ങളെക്കുറിച്ചു ചര്‍ച്ച ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ നോട്ടീസ് നല്‍കി. ◾പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 14 ാം ഗഡു ജൂലൈ 27 ന് വിതരണം ചെയ്യും. എട്ടര കോടി കര്‍ഷകരുടെ […]
പുസ്തകങ്ങള്‍, സിനിമകള്‍ തുടങ്ങിയ കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണമെന്ന് സുപ്രീംകോടതി
പുസ്തകങ്ങള്‍, സിനിമകള്‍ തുടങ്ങിയ കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണമെന്ന് സുപ്രീംകോടതി. നിസാര പ്രശ്‌നങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ എത്തുന്ന പ്രവണത ശരിയല്ലെന്നും സുപ്രീം കോടതി നീരീക്ഷണം. ആദിപുരുഷ് സിനിമയ്ക്ക് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് നല്‍കിയ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ നീരീക്ഷണം. മത ഗ്രന്ഥങ്ങളുടെ തനി പകര്‍പ്പല്ല സിനിമയെന്നും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചുമതലപെട്ട സ്ഥാപനങ്ങളും ബന്ധപെട്ട നിയമങ്ങളുമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
താൻ ഒരു പാർട്ടിയുടെ അച്ചടക്കവും ലംഘിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ
താൻ ഒരു പാർട്ടിയുടെ അച്ചടക്കവും ലംഘിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടിയുടെ ഭാഗമാക്കാതിരിക്കാനാണ് ശ്രമമെങ്കിൽ ആ വെള്ളം വാങ്ങിവെക്കണം. താൻ അച്ചടക്കം ലംഘിച്ചെന്ന് പറയുന്ന സുധീറിനെ അറിയില്ല. ബൂത്ത്തല പ്രവർത്തകർക്കൊപ്പം ഇനി മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.’ബിജെപി എന്റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് തട്ടി നീക്കി മുന്നോട്ടു പോകും. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇതിനോട് കൂടുതൽ പ്രതികരിക്കേണ്ട കാര്യമില്ല’. ഏതെങ്കിലും രീതിയിൽ […]
നടൻ വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല
വിലാപ യാത്രയ്ക്കിടെ ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസിൽ നടൻ വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിനായകനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിനായകന്‍റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനെതിരെ വിനായകനും പരാതി നൽകിയിട്ടുണ്ട്. എന്തായാലും വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. എന്നാൽ, വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിനായകനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ ചില സിനിമ […]
