Posted inബിസിനസ്സ്

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ ഇടിവ്

ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) ആദ്യ പാദമായ ഏപ്രില്‍-ജൂണില്‍ 5.9% കുറഞ്ഞ് 18,258 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ പാദത്തില്‍ 19,405 കോടി രൂപയായിരുന്നു ലാഭം. തൊട്ടു മുന്‍പാദത്തില്‍ (ജനുവരി-മാര്‍ച്ച്) റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 21,227 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ റിലയന്‍സിന്റെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെ സമാനകാലയളവിലെ 2,42,529 കോടിയില്‍ നിന്ന് 4.6% ഇടിഞ്ഞ് 2,31,132 കോടി രൂപയായി. തൊട്ടു മുന്‍പാദത്തില്‍ ഇത് 2,38,957 […]

Posted inടെക്നോളജി

ലോകത്തെ 60 ശതമാനം ആളുകളും സോഷ്യല്‍ മീഡിയയില്‍!

ലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്ന് പഠന റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അഡൈ്വസറി കമ്പനിയായ കെപിയോസിന്റെ റിപ്പോര്‍ട്ടിലാണ് ഏകദേശം അഞ്ച് ബില്യണ്‍ (500 കോടി) ആളുകള്‍, സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി പറയുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍പത്തെ വര്‍ഷത്തെക്കാള്‍ 3.7 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനസഖ്യയുളള ഇന്ത്യയില്‍ മൂന്ന് പേരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ആഫ്രിക്കയിലാകട്ടെ 11 പേരില്‍ ഒരാള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലുള്ളത്. […]

Posted inവിനോദം

‘വോയിസ് ഓഫ് സത്യനാഥനി’ലെ ഗാനം ‘ഓ പര്‍ദേസി’

ദിലീപ്-റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥന്‍’ വിഡിയോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ചു അങ്കിത് മേനോന്‍ സംഗീതം നല്‍കി സൂരജ് സന്തോഷും, അങ്കിത് മേനോനും കൂടി ആലപിച്ച ‘ഓ പര്‍ദേസി’ എന്ന വീഡിയോ സോങ്ങ് ആണ് ഇപ്പോള്‍ പുറത്തു ഇറങ്ങിരിക്കുന്നത്. വളരെ ഏറെ രസകരമായ ഒരു കുടുംബ ചിത്രം ആയിട്ടാണ് റാഫി സത്യനാഥന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന പ്രശ്ങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രം കൂടിയാണ് സത്യനാഥന്‍. […]

Posted inവിനോദം

സ്ത്രീകേന്ദ്രീകൃത ആക്ഷന്‍ ചിത്രം ‘ദ മാര്‍വല്‍സ്’ ട്രെയിലര്‍

2023 നവംബറില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രമായ ‘ദ മാര്‍വല്‍സി’ന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ക്യാപ്റ്റന്‍ മാര്‍വല്‍, മോണിക്ക റാംബോ, മിസ് മാര്‍വലായ കമലാ ഖാന്‍, നിക് ഫ്യൂരി എന്നീ എംസിയു കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഒരു സ്ത്രീകേന്ദ്രീകൃത ആക്ഷന്‍ ചിത്രമാണ് ദ മാര്‍വല്‍സിലൂടെ മാര്‍വല്‍ നല്‍കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട ഹൈലക്സ് ഇനി ഇന്ത്യന്‍ സേനയ്ക്കൊപ്പവും!

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സിന്റെ ലൈഫ്സ്‌റ്റൈല്‍ പിക് അപ് വാഹനമായ ഹൈലക്സ് ഇനി ഇന്ത്യന്‍ സേനയ്ക്കൊപ്പവും. ഹൈലക്സ് പിക്കപ് ട്രക്കിന്റെ ആദ്യ ബാച്ച് ഇന്ത്യന്‍ സൈന്യത്തിനു ടൊയോട്ട കൈമാറി. സേനയുടെ വാഹനവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇവാലുവേഷന്‍ കമ്മിറ്റി നോര്‍ത്തേണ്‍ കമാന്‍ഡ് നടത്തിയ 2 മാസത്തെ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഹൈലക്സ് സേനയുടെ ഭാഗമാകുന്നത്. 13000 അടി ഉയരത്തില്‍, പൂജ്യത്തിനു താഴെ തപനിലയുള്ള പരുക്കന്‍ ഭൂപ്രദേശങ്ങളില്‍ ഉള്‍പ്പെടെ പരീക്ഷിച്ച ശേഷമാണ് വാഹനം സേനയ്ക്കു വേണ്ടി പ്രവര്‍ത്തിപ്പിക്കാമെന്നു തീരുമാനിച്ചത്. ഓഫ്റോഡ് നിലവാരത്തിനും റഫ് ടെറൈന്‍ […]

Posted inപുസ്തകങ്ങൾ

പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ

ജീവിതാസക്തികളുടെ തിരകള്‍ മരണത്തിന്റെ കരയില്‍ തലതല്ലിച്ചാകുന്ന ആത്യന്തികമായ പ്രകൃതിനിയമത്തിന്റെ വെളിപാടുകഥകളാണ് മാത്യൂസിന്റെ ഓരോ രചനയും. 93ലെ രാത്രി, വെളിച്ചമില്ലാത്ത ഒരിടം, ആണ്‍ദൈവം, അടഞ്ഞമുറി, ശലഭങ്ങളുടെ ആയുസ്സ്, കണ്ണോക്ക്, ആണ്ടറുതിയിലെ പേടിസ്വപ്നങ്ങള്‍, തീവണ്ടിയില്‍ ഒരു മനുഷ്യന്‍, പച്ചില കൊത്തി പറന്നുവരുന്ന പ്രാവുകള്‍, കോമ, പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ… തുടങ്ങി പതിനേഴു കഥകള്‍. 2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. മുഴക്കം എന്ന കഥാസമാഹാരത്തിന് ലഭിച്ച പി.എഫ്. മാത്യൂസിന്റെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ്. ‘പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ’. […]

Posted inആരോഗ്യം

ഈ ഭക്ഷണവിഭവങ്ങള്‍ ഉച്ചയ്ക്ക് കഴിക്കരുത്!

എല്ലാ ഭക്ഷണങ്ങളും എല്ലാ നേരവും കഴിക്കാന്‍ പറ്റില്ല. നേരം തെറ്റി ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നമ്മുടെ ദഹനത്തെയും ചയാപചയത്തെയുമെല്ലാം ബാധിക്കും. ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ ഉച്ചയ്ക്ക് കഴിക്കാന്‍ അനുയോജ്യമല്ലെന്ന് ന്യൂട്രീഷന്മാര്‍ പറയുന്നു. എത്ര രുചിയുള്ള ഭക്ഷണമാണെങ്കിലും പഴകി കഴിഞ്ഞാല്‍ കഴിക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് ബിരിയാണി പോലുള്ള എരിവുള്ള ഭക്ഷണം. ദിവസങ്ങള്‍ പഴകിയ എരിവുള്ള ഭക്ഷണം വീണ്ടും വീണ്ടുമെടുത്ത് ചൂടാക്കി കഴിക്കുന്നത് വയറിന് പണി തരും. ഉച്ചനേരത്ത് പൊതുവേ കാലറി അധികമുള്ള ഭക്ഷണങ്ങളാണ് നാം കഴിക്കാറുള്ളത്. എന്നാല്‍ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഉറങ്ങിക്കിടന്ന ഏഴു വയസുകാരനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ ബലാല്‍സംഗം ചെയ്ത മാതൃസഹോദരീ ഭര്‍ത്താവായ അമ്പതുകാരനു വധശിക്ഷ. വണ്ടിപ്പെരിയാര്‍ മ്ലാമല ഇരുപതാംപറമ്പില്‍ സുനില്‍കുമാര്‍ എന്ന ഷാന്‍ ആണ് ശിക്ഷിക്കപ്പെട്ടത്. നാലു കേസുകളിലായി 104 വര്‍ഷം തടവുശിക്ഷ അനുഭവിക്കണമെന്ന് ഇടുക്കി അതിവേഗ കോടതി വിധിച്ചു. ആമകണ്ടം വടക്കേതാഴെ റിയാസിന്റേയും സഫിയയുടേയും മകന്‍ അബ്ദുള്‍ ഫത്താഹ് റെയ്ഹാനാണ് 2021 ഒക്ടോബര്‍ മൂന്നിനു പുലര്‍ച്ചെ മൂന്നിനു കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രിമാരുടെ സ്റ്റാഫംഗങ്ങളെന്ന് അവകാശപ്പെട്ട് രണ്ടു പേര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഹരിയാനയിലെ കുരുക്ഷേത്ര […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ സോണിയ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

2024 ഏപ്രിലിൽ കർണാടകയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ സോണിയ ഗാന്ധി മത്സരിക്കുമെന്ന് സൂചന. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ നേതൃയോഗത്തിന് എത്തിയപ്പോൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യസഭയിൽ എത്തിയാൽ സോണിയ ഗാന്ധിക്ക് 10 ജൻപഥ് വസതിയിൽ തന്നെ കഴിയാനാകും. ആരോഗ്യപ്രശ്നങ്ങൾ മൂലവും സോണിയ ലോക്സഭയിലേക്ക്‌ മത്സരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുമെന്നാണ് സൂചന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുട്ടിൽ മരം മുറിക്കേസിൽ പൊലീസിന്‍റെ കുറ്റപത്രം ഉടനുണ്ടാകും

300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ അടക്കമാണ് സർക്കാർ ഉത്തരവിന്റെ മറവിൽ മുറിച്ചുമാറ്റിയതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതോടെ മുട്ടിൽ മരം മുറിക്കേസിൽ പൊലീസിന്റെ കുറ്റപത്രം ഉടനുണ്ടാകും. ഇതോടൊപ്പം ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായി. ഭൂവുടമകളുടെ പേരിൽ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകൾ വ്യാജമാണെന്നും കണ്ടെത്തി. അപേക്ഷ എഴുതി തയ്യാറാക്കി ഒപ്പിട്ടു നൽകിയത് പ്രതി റോജി അഗസ്റ്റിൻ ആണെന്ന് കയ്യക്ഷര പരിശോധനയിലൂടെ കണ്ടെത്തി. ആദിവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലായിരുന്നു വ്യാജ അപേക്ഷകൾ.