ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) ആദ്യ പാദമായ ഏപ്രില്‍-ജൂണില്‍ 5.9% കുറഞ്ഞ് 18,258 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ പാദത്തില്‍ 19,405 കോടി രൂപയായിരുന്നു ലാഭം. തൊട്ടു മുന്‍പാദത്തില്‍ (ജനുവരി-മാര്‍ച്ച്) റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 21,227 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ റിലയന്‍സിന്റെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെ സമാനകാലയളവിലെ 2,42,529 കോടിയില്‍ നിന്ന് 4.6% ഇടിഞ്ഞ് 2,31,132 കോടി രൂപയായി. തൊട്ടു മുന്‍പാദത്തില്‍ ഇത് 2,38,957 കോടി രൂപയായിരുന്നു. ഓയില്‍ ടു കെമിക്കല്‍ ബിസിനസ് വരുമാനത്തിലുണ്ടായ കുറവാണ് വരുമാനത്തെ ബാധിച്ചത്. നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം 5.1 % ഉയര്‍ന്ന് 41,982 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാനപാദത്തിലിത് 39,935 കോടി രൂപയായിരുന്നു. തൊട്ടു മുന്‍പാദത്തില്‍ 41,252 കോടി രൂപയും. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഫാഷന്‍ & ലൈഫ്സ്റ്റൈല്‍, ഗ്രോസറി, കണ്‍സ്യൂമര്‍ ബ്രാന്‍ഡ്, ജിയോമാര്‍ട്ട് തുടങ്ങിയ ബിസിനസുകളും വളര്‍ച്ച രേഖപ്പെടുത്തി. റിലയന്‍സ് റീറ്റെയിലിന്റെ ലാഭം 2,448 കോടി രൂപയാണ്. ജിയോ പ്ലാറ്റ്ഫോംസ് (30,640 കോടി രൂപ), റിലയന്‍സ് റീറ്റെയ്ല്‍ (69,948 കോടി രൂപ), ഓയ്ല്‍ ടു കെമിക്കല്‍സ് 1,33,03 കോടി രൂപ, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് (4,632 കോടി രൂപ), മീഡിയ ബിസിനസ് (3,790 കോടി രൂപ) എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളുടെ വരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ലാഭം 12.2% വര്‍ധനയോടെ 4,863 കോടി രൂപയായി. ഇക്കാലയളവില്‍ ജിയോയുടെ മൊത്ത വരുമാനം 21,995 കോടി രൂപയില്‍ നിന്ന് 24,127 കോടി രൂപയായി ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ ഇടിവ്
