Posted inവിനോദം

ധ്യാന്‍ ശ്രീനിവാസന്റെ ‘ജയിലര്‍’ ചിത്രത്തിന്റെ ട്രെയ്ലര്‍

പേര് വിവാദത്തില്‍പെട്ട ധ്യാന്‍ ശ്രീനിവാസന്റെ ‘ജയിലര്‍’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. ധ്യാനിനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിന്റെ പേരും ജയിലര്‍ എന്നാണ്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന് മലയാള ചിത്രത്തിന്റെ അണിയറക്കാര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനി ആയതിനാല്‍ മലയാള ചിത്രത്തിന്റെ പേര് മാറ്റണം എന്നായിരുന്നു സണ്‍ പിക്ചേഴ്സ് നല്‍കിയ മറുപടി എന്ന് സക്കീര്‍ മഠത്തില്‍ പ്രസ് […]

Posted inവിനോദം

ആഗോള കളക്ഷനില്‍ ‘ബാര്‍ബി’, ഇന്ത്യയില്‍ ‘ഓപ്പണ്‍ഹൈമര്‍’!

ഈ വാരാന്ത്യത്തില്‍ ലോകമെമ്പാടും രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനം ആരംഭിച്ചിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത എപിക് ബയോഗ്രഫിക്കല്‍ ത്രില്ലര്‍ ചിത്രം ഓപ്പണ്‍ഹെയ്മറും ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രം ബാര്‍ബിയും. മികച്ച പ്രേക്ഷകപ്രതികരണം നേടുന്ന രണ്ട് ചിത്രങ്ങളുടെയും ഇനിഷ്യല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ ഇപ്പോഴിതാ പുറത്തെത്തി തുടങ്ങിയിരിക്കുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ബോക്‌സ് ഓഫീസ് യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ […]

Posted inഓട്ടോമോട്ടീവ്

ട്രയംഫ് സ്പീഡ് 400-ന്റെ ബുക്കിംഗ് തുക ഉയര്‍ത്തി

ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും ബജാജും അടുത്തിടെ സംയുക്തമായി പുറത്തിറക്കിയ ട്രയംഫ് സ്പീഡ് 400-ന്റെ ബുക്കിംഗ് തുക 10,000 രൂപയായി ഉയര്‍ത്തി. നേരത്തെ ഇത് 2000 രൂപയായിരുന്നു . ഈ തുക പൂര്‍ണമായും റീഫണ്ട് ചെയ്യാവുന്നതാണ്, ട്രയംഫ് ഇന്ത്യയുടെ ഔദ്യോഗിക സൈറ്റില്‍ നിന്ന് മാത്രമേ ബൈക്ക് ഇപ്പോഴും ബുക്ക് ചെയ്യാന്‍ കഴിയൂ. ആദ്യ 10,000 ബൈക്കുകള്‍ക്ക് ബുക്കിംഗ് ലഭിച്ചതിന് പിന്നാലെ ബൈക്കിന്റെ ലോഞ്ച് വിലയും കമ്പനി ഉയര്‍ത്തി. 2.23 ലക്ഷം രൂപയില്‍ നിന്ന് 2.33 ലക്ഷം രൂപയായിട്ടാണ് വില കമ്പനി […]

Posted inപുസ്തകങ്ങൾ

കര്‍ണപര്‍വം

കൈരളീപിതാവായ എഴുത്തച്ഛന്‍ കിളിപ്പാട്ടുശൈലിയില്‍ രചിച്ച മഹാഭാരതകഥയാണ് മഹാഭാരതം കിളിപ്പാട്ട്. ഇതിഹാസ കാവ്യത്തെ സാന്ദ്രവും ഗാഢവും ആക്കിയ കര്‍ണന്റെ ജീവിത ഗാഥയാണ് അനുപമമായ ആവിഷ്‌കരണവൈഭവത്തോടെ രുചിരവും നിപുണവുമായ കവിതയായി എഴുത്തച്ഛന്‍ ഈ പര്‍വത്തിലൂടെ അവതരിപ്പിച്ചത്. വീര്യവും വിരക്തിയും ഒരേ അളവില്‍ കുഴച്ചു പാകപ്പെടുത്തിയ കര്‍ണന്‍; ധീരനായകനും ദുരന്തനായകനുമായി ഒരേ ആട്ടക്കളത്തില്‍ വേഷമണിഞ്ഞ കര്‍ണന്‍; പിറവിമുതല്‍ ഭാഗ്യക്കേടുകള്‍ക്കും ശരികേടുകള്‍ക്കും രസക്കേടുകള്‍ക്കും ഇരയായ കര്‍ണന്‍. ശുകതരുണിയുടെ ആ വചനപീയൂഷത്തിന് ‘കര്‍ണപര്‍വ’മെന്ന വിശിഷ്ട പ്രകരണത്തിന് സാരഗര്‍ഭമായ വ്യാഖ്യാനം ചമച്ചിരിക്കുകയാണ് പ്രൊഫ. കെ.പി. ശങ്കരന്‍ […]

Posted inആരോഗ്യം

ഹൃദയം സ്തംഭിക്കുന്നതിന് മുമ്പ് ശരീരം തരുന്ന സൂചനകള്‍

  ഒരു കുഴപ്പമില്ലാതെ മിടിച്ചു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. അലസമായ ജീവിതശൈലിയുടെ ഭാഗമായി ഇന്ത്യയിലെ യുവാക്കളില്‍ ഹൃദയസ്തംഭനത്തിന്റെ തോത് വര്‍ധിച്ചു വരികയാണെന്ന് പല പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. ഹൃദയം സ്തംഭിക്കുന്നത് പെട്ടെന്നായിരിക്കുമെങ്കിലും ഇതിന്റെ ചില സൂചനകള്‍ ശരീരം നമുക്ക് നല്‍കുന്നതാണ്. പ്രത്യേകിച്ച് ശാരീരിക അധ്വാനമൊന്നും ചെയ്യാതെ തന്നെ ശരീരം ക്ഷീണിക്കുന്നത് ഹൃദയസ്തംഭനം വരാന്‍ പോകുന്നതിന്റെ സൂചനയാണ്. നന്നായി വിശ്രമിച്ചാലും ഈ ക്ഷീണം മാറിയെന്ന് വരില്ല. നിരവധി ദിവസങ്ങളോ ആഴ്ചകളോ ഈ ക്ഷീണം നീണ്ടു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന ആഗ്രഹം പ്രതിപക്ഷത്തിനില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന ആഗ്രഹം പ്രതിപക്ഷത്തിനില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ചർച്ച നടത്താൻ ബിജെപി തയ്യാർ, പ്രതിരോധത്തിലാകുക കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടേതല്ലാത്ത വിഷയത്തിൽ മറുപടി പറയണമെന്നാണ് പ്രതിപക്ഷ ആവശ്യം. ക്രമസമാധാന പ്രശ്‌നത്തിൽ മറുപടി പറയേണ്ടത് ആഭ്യന്തര മന്ത്രിയെന്ന് വി മുരളീധരൻ പറഞ്ഞു. തെറ്റിദ്ധാരണാജനകമായ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത് പ്രതിപക്ഷമാണ് എന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  അരി കയറ്റുമതി നിരോധിച്ചു. വിലക്കയറ്റം തടയാനും ലഭ്യത ഉറപ്പാക്കാനുമാണു കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. പേമാരിമൂലം ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി നശിച്ചിരിക്കേ, വിളവെടുപ്പു കുറയുമെന്നു മുന്നില്‍കണ്ടാണ് നിരോധനംെ. ബസ്മതി അരി കയറ്റുമതി ചെയ്യാന്‍ തടസമില്ല. ആഗോള അരി വിപണിയുടെ 40 ശതമാനം ഇന്ത്യയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം 554 ലക്ഷം ടണ്‍ അരി ഇന്ത്യ കയറ്റിയയച്ചിരുന്നു. 140 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റിയയച്ചിരുന്നു. സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് മൂന്നു മാസം മുതല്‍ 12 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പി ജയരാജന്‍

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി സിപിഐഎം നേതാവ് പി ജയരാജന്‍. കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പി ജയരാജന്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിആര്‍എം ഷഫീര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസ് സംബന്ധിച്ച് പരാമര്‍ശം നടത്തിയത്. കേസില്‍ പി ജയരാജനടക്കമുള്ള നേതാക്കളെ പ്രതിചേര്‍ക്കുന്നത് കെ സുധാകരന്‍ ഇടപെട്ടെന്നായിരുന്നു പരാമര്‍ശം. കേസില്‍ 32-ാം പ്രതിയാണ് പി ജയരാജന്‍.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇൻഡിഗോ ചെയ്‌തത്‌ ഗുരുതര തെറ്റെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ

ഇൻഡിഗോ ചെയ്‌തത്‌ ഗുരുതര തെറ്റെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മാപ്പ് പറയിക്കൽ ഫ്യൂഡൽ സമ്പ്രദായമാണെന്നതിനാൽ അതിന് നിർബന്ധിക്കുന്നില്ല. പക്ഷേ പറ്റിയ തെറ്റ് ഇന്റിഗോ സമ്മതിക്കണമെന്നും ഇപി ആവശ്യപ്പെട്ടു. ഇപി ജയരാജനെ ഇൻഡിഗോ വിമാനക്കമ്പനി വിലക്കിയിട്ട് ഒരു വർഷം പിന്നിട്ട വേളയിലാണ് ഇപി ജയരാജന്റെ തുറന്ന് പറച്ചിൽ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും തർക്കത്തിലേക്ക്

മന്ത്രി രാജേന്ദ്ര ഗുധയെ പുറത്താക്കിയതിൽ ഹൈക്കമാന്റിനെ അതൃപ്തി അറിയിക്കാനൊരുങ്ങി സച്ചിൻ പൈലറ്റ് . മുഖ്യമന്ത്രി അശോക് ഗെലോട്ട് അവസരം മുതലെടുത്ത് തിടുക്കപ്പെട്ട് മന്ത്രിയെ പുറത്താക്കി എന്നാണ് ആരോപണം. അതേസമയം രാജസ്ഥാനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന പ്രസ്താവന ഇന്നും രാജേന്ദ്ര ഗുധ ആവർത്തിച്ചു .ഹൈക്കമാൻഡ് നടത്തിയ അനുനയ ചർച്ചകളിലെ ധാരണകൾ ലംഘിച്ചു. ഒരു കൂടിയാലോചനയും ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നും ഹൈക്കമാന്റിനെ അറിയിക്കാനാണ് സച്ചിൻ ക്യാമ്പ് ഒരുങ്ങുന്നത്.