അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്കി സിപിഐഎം നേതാവ് പി ജയരാജന്. കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പി ജയരാജന് തുടരന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിആര്‍എം ഷഫീര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസ് സംബന്ധിച്ച് പരാമര്‍ശം നടത്തിയത്. കേസില്‍ പി ജയരാജനടക്കമുള്ള നേതാക്കളെ പ്രതിചേര്‍ക്കുന്നത് കെ സുധാകരന് ഇടപെട്ടെന്നായിരുന്നു പരാമര്‍ശം. കേസില്‍ 32-ാം പ്രതിയാണ് പി ജയരാജന്.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പി ജയരാജന്
