മന്ത്രി രാജേന്ദ്ര ഗുധയെ പുറത്താക്കിയതിൽ ഹൈക്കമാന്റിനെ അതൃപ്തി അറിയിക്കാനൊരുങ്ങി സച്ചിൻ പൈലറ്റ് . മുഖ്യമന്ത്രി അശോക് ഗെലോട്ട് അവസരം മുതലെടുത്ത് തിടുക്കപ്പെട്ട് മന്ത്രിയെ പുറത്താക്കി എന്നാണ് ആരോപണം. അതേസമയം രാജസ്ഥാനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന പ്രസ്താവന ഇന്നും രാജേന്ദ്ര ഗുധ ആവർത്തിച്ചു .ഹൈക്കമാൻഡ് നടത്തിയ അനുനയ ചർച്ചകളിലെ ധാരണകൾ ലംഘിച്ചു. ഒരു കൂടിയാലോചനയും ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നും ഹൈക്കമാന്റിനെ അറിയിക്കാനാണ് സച്ചിൻ ക്യാമ്പ് ഒരുങ്ങുന്നത്.
രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും തർക്കത്തിലേക്ക്
