ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജില്‍ നിന്നും കൂടുതല്‍ ജലം തുറന്നുവിട്ടതോടെ വീണ്ടും അപകടനില കടന്ന് യമുനാ നദിയിലെ ജലത്തിന്‍റെ അളവ്. ഇന്നു രാവിലെ എട്ടു മണിയോടെയാണ് ജലനിരപ്പ് ഉയര്‍ന്ന് 205.90 മീറ്ററിലെത്തിയത്. വൈകീട്ടോടെ ജല നിരപ്പ് വീണ്ടും ഉയര്‍ന്ന് 206.7 മീറ്ററില്‍ എത്തുമെന്നാണ് കരുതുന്നത്.ഇതോടെ അതീവ ജാഗ്രതയിലാണ് ഡല്‍ഹി സര്‍ക്കാരും. അതേസമയം സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മർലീന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അമ്പയര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍
അമ്പയറിംഗ് പരിതാപകരമായിരുന്നുവെന്നും അടുത്തതവണ ബംഗ്ലാദേശിലേക്ക് വരുമ്പോള്‍ മോശം അമ്പയറിംഗ് കൂടി കണക്കിലെടുത്ത് അതിനുവേണ്ട തയാറെടുപ്പുകള്‍ കൂടി നടത്തുമെന്നും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ടൈ ആയതിന് പിന്നാലെ മത്സരം നിയന്ത്രിച്ച അമ്പയര്‍മാര്‍ക്കെതിരെ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റൻ എന്നാൽ അമ്പയര്‍മാരുടെ തീരുമാനം ഞങ്ങള്‍ മാനിക്കുന്നു. കാരണം ഇഷ്ടമായാലും അല്ലെങ്കിലും ക്രിക്കറ്റില്‍ അമ്പയറുടെ തീരുമാനമാണ് അന്തിമം. ഇന്ത്യന്‍ താരങ്ങള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് മനസിലാവുന്നില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ടീം […]
മണിപ്പുര്‍ സന്ദര്‍ശിക്കാനുറച്ച് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍
സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനോട് മണിപ്പൂർ സന്ദര്‍ശനം ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ലൈംഗികാതിക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ മതിയായ സൗകര്യം ഒരുക്കണമെന്നും മലിവാള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങിനെ കാണാനും അവര്‍ അനുമതി തേടി.
ശോഭ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി
പാര്‍ട്ടിയെയും നേതാക്കളെയും നിരന്തരം അവഹേളിക്കുന്നുവെന്ന് കാണിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി.വി. മുരളീധരനും കെ. സുരേന്ദ്രനുമെതിരെ ശോഭ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. നിരന്തര വിമര്‍ശനം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് എത്രയും വേഗം പ്രശ്നം പരിഹരിക്കുന്നതിനായി ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ. സുഭാഷ്, ശോഭ സുരേന്ദ്രനെ നേരിട്ടുകണ്ട് അടുത്ത ദിവസം ചര്‍ച്ച നടത്തി അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നാണ് സൂചന.
രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് എൻ ബിരേൻസിംഗ്
കൂട്ടബലാത്സംഗക്കേസുകളിൽ നടപടി ഉറപ്പാക്കുമെന്നും താൻ നേരിട്ട് നടപടി നിരീക്ഷിക്കുന്നുണ്ടെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ്. മിസോറാമിലും സംഘർഷ സാധ്യത നിലനില്‍ക്കുകയാണ്.ഇതിനിടെ മിസോറാമിലുള്ള മെയ്ത്തെയ് വിഭാഗത്തെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് മണിപ്പൂരിൽ എത്തിക്കാനുള്ള ആലോചനയുണ്ടെന്നാണ് സൂചന. മെയ്തെയ് വിഭാഗക്കാർ സംസ്ഥാനം വിടണമെന്ന് ചില തീവ്ര സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ വ്യോമ മാർഗ്ഗം ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്.
കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യത
ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതേതുടർന്ന് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 23
*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം* https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/ ◾മണിപ്പൂര്‍ കാക്ച്ചിങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിലിട്ട് തീ കൊളുത്തി കൊന്നു. കാക്ച്ചിങ്ങിലെ സെറൗലില്‍ കഴിഞ്ഞ മെയ് 28 നാണ് ദാരുണ സംഭവം. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ ചുരാചന്ദിന്റെ 80 കാരിയായ ഭാര്യ ഇബിത്തോബിയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഇതേസമയം, മണിപ്പൂരില്‍ യുവതികളെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ആള്‍ക്കൂട്ടത്തിലെ ആരേയും അറസ്റ്റു ചെയ്തിട്ടില്ല. എന്നാല്‍, സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം […]
സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴക്ക് സാധ്യത. ഒന്നിച്ച് മൂന്ന് ചക്രവാത ചുഴിയും പുതിയ ന്യൂന മർദ്ദ സാധ്യതയുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. തെക്കൻ ഒഡിഷക്കും – വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുന മർദ്ദമാണ് ഒരു ചക്രവാത ചുഴിയായി മാറുന്നത്. തെക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക്-കിഴക്കൻ രാജസ്ഥാനും വടക്ക്-കിഴക്കൻ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിനൊപ്പം തന്നെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്. […]
തുല്യത ഉറപ്പാക്കാനാണ് എല്ലാ മതവിഭാഗങ്ങളും ശ്രമിക്കേണ്ടതെന്നും പ്രകാശ് കാരാട്ട്
ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് പകരം ഭൂരിപക്ഷത്തിന്റെ ആശയം അടിച്ചേല്‍പ്പിക്കുന്നതാണ് ഏകീകൃത സിവില്‍ കോഡെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കിയാണ് കേന്ദ്രം ഏകീകൃത സിവില്‍ കോഡ് ഉപയോഗിക്കുന്നതെന്ന് പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. ബിജെപിയെ സംബന്ധിച്ച് ഏക സിവില്‍ കോഡ് തിളയ്ക്കുന്ന ഒരു വിഷയമായി തുടരണം. അതിനാല്‍ അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ലമെന്റില്‍ ഒരു കരട് ബില്‍ വരാന്‍ സാധ്യതയില്ല. ഏകത്വം എന്ന് പറയുന്നതും തുല്യതയും രണ്ടാണ്. തുല്യത […]
വിദേശ നിക്ഷേപം നേടുന്നതില്‍ ലോകത്ത് ഒന്നാമതായി ഇന്ത്യ
കഴിഞ്ഞ നാല് മാസത്തിനിടെ ഇന്ത്യയിലെത്തിയ എഫ്.പി.ഐ നിക്ഷേപം 1.5 ലക്ഷം കോടി രൂപ. ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ലോകത്ത് ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ഇന്ത്യന്‍ ഓഹരികളാണ്. തായ്വാനാണ് എഫ്.പി.ഐ നിക്ഷേപം നേടുന്നതില്‍ രണ്ടാംസ്ഥാനത്തുള്ളത്. ഇന്ത്യയേക്കാള്‍ 600 കോടി ഡോളര്‍ (ഏകദേശം 49,000 കോടി രൂപ) കുറവാണ് തായ്വാനിലേക്ക് എത്തിയത്. ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥ, ആഗോള പ്രതിസന്ധികളില്‍ ഉലയാതെയുള്ള ഓഹരികളുടെ റെക്കോഡ് കുതിപ്പ്, ആഭ്യന്തര തലത്തില്‍ നിന്നുള്ള […]
