ഔഡിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ ഓഡി ക്യൂ8 ഇ-ട്രോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ഓഡി ക്യു8 600 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ പ്രീമിയം ഇലക്ട്രിക് കാര്‍ ഓഗസ്റ്റ് 18ന് വിപണിയില്‍ എത്തും. ഔഡിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ-ട്രോണിന്റെ ഫെയ്സ്ലിഫ്റ്റായി ഓഡി ക്യൂ8 ഇ-ട്രോണിനെ കണക്കാക്കാം. ക്യു8 ഇ-ട്രോണ്‍ എസ്യുവി, ക്യു8 ഇ-ട്രോണ്‍ കൂപ്പെ എന്നീ രണ്ട് ബോഡി ശൈലികളിലും ഇത് വാഗ്ദാനം ചെയ്യുന്നു. ഓഡി ക്യു8 ഇ-ട്രോണിന് 114കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുണ്ട്, […]
ശേഷം ഞാന്‍
ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന പൊള്ളിക്കുന്ന ആത്മകഥയ്ക്കും അതിനു മുമ്പുള്ള കാലത്തെ എഴുതിയ അമ്മച്ചീന്തുകള്‍ക്കും ശേഷം തുടര്‍ന്നുള്ള ജീവിതം എഴുതുകയാണ് എച്ച്മുക്കുട്ടി. പുരുഷകേന്ദ്രിതമായ ഒരു സമൂഹത്തില്‍ സ്ത്രീജീവിതം എപ്പോഴും സംഘര്‍ഷഭരിതം ആകുന്നത് എങ്ങനെയെന്ന് എച്ച്മുക്കുട്ടി ഇതില്‍ വിവരിക്കുന്നു. നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജീവിതം എങ്ങനെയെല്ലാം സമരോത്സുകമാകുന്നുവെന്നും ഈ വിചാരങ്ങളില്‍നിന്ന് ബോധ്യമാകുന്നു. ‘ശേഷം ഞാന്‍’. ഡിസി ബുക്‌സ്. വില 113 രൂപ.
കണ്ടീഷണര്‍ ഒരിക്കലും തലയോട്ടിയില്‍ പുരട്ടരുത്!
പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി കൊഴിയുന്നത് തടയാനും താരന്‍ അകറ്റാനും പല മാര്‍ഗങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടവരുമുണ്ടാകാം. അത്തരക്കാര്‍ തലമുടി കഴുകുമ്പോള്‍ ആവര്‍ത്തിക്കുന്ന ചില തെറ്റുകളുണ്ട്. ഒരിക്കലും മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. തണുത്ത വെള്ളത്തില്‍ തന്നെ മുടി കഴുകുക. കണ്ടീഷണര്‍ ഒരിക്കലും തലയോട്ടിയില്‍ പുരട്ടരുത്. മുടിയില്‍ മാത്രം കണ്ടീഷണര്‍ ഉപയോഗിക്കുക. കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ മുടിയില്‍ ഒരുപാട് വെള്ളം നിലനിര്‍ത്തേണ്ട ആവശ്യമില്ല. മുടിയിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ചെറിയ നനവില്‍ കണ്ടീഷണര്‍ പുരട്ടുക. ഷാംപൂ ഉപയോഗിച്ച […]
രാത്രി വാര്‍ത്തകള്‍
കനത്ത മഴ ഭീഷണിമൂലം വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. മഴമൂലം വടക്കന്‍ കേരളത്തില്‍ വന്‍ നാശം. കോഴിക്കോട് മരം വീണ് മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മേപ്പയ്യൂരിലും നാദാപുരം വെള്ളൂരിലും ചെറുമോത്തുമാണ് മരം വീണ് മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നത്. കണ്ണൂര്‍ കോളയാട് നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് നിലം പൊത്തി. കാരശ്ശേരി വല്ലത്തായി പാറ പാലം വെള്ളത്തിനടിയിലായി. കുറ്റ്യാടിയിലും മലപ്പുറം പോത്തുകല്ലിലും കിണര്‍ ഇടിഞ്ഞു താഴ്ന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ […]
തെരഞ്ഞെടുപ്പിലെ മത്സരം ഒഴിവാക്കാൻ മറ്റു പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ
ഉമ്മൻചാണ്ടിയോട് ബഹുമാനവും ആദരവും ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിലെ മത്സരം ഒഴിവാക്കാൻ മറ്റു പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഇക്കാര്യം കോൺഗ്രസ് ആവശ്യപ്പെടില്ല, എന്നാൽ തീരുമാനമെടുക്കേണ്ടത് സിപിഐഎമ്മും ബിജെപിയുമാണ്. മത്സരം ഉണ്ടായാൽ പോലും മണ്ഡലത്തിൽ വിജയം ഉറപ്പാണ്.പുതുപ്പള്ളിലെ യുഡിഎഫ് സ്ഥാനാർഥി ഉമ്മൻ ചാണ്ടി കുടുമ്പത്തിൽ നിന്ന് തന്നെയായിരിക്കും. കുടുംബം നിർദ്ദേശിക്കുന്ന പേര് പാർട്ടി അംഗീകരിക്കും. ഇക്കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാർട്ടി പ്രഖ്യാപനത്തിനു മുമ്പ് ചെറിയാൻ ഫിലിപ്പ് സ്വീകരിച്ച നടപടി ശരിയായില്ല. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ […]
വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്. നാളെയും മറ്റന്നാളും ഒൻപത് ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏകീകൃത സിവിൽ കോഡിനെതിരായ മുസ്ലീം കോ ഓർഡിനേഷൻ സെമിനാറിൽ സിപിഐഎമ്മിനും ക്ഷണം
ഏകീകൃത സിവിൽ കോഡിനെതിരായ മുസ്ലീം കോ ഓർഡിനേഷൻ സെമിനാറിൽ സിപിഐഎമ്മിനും ക്ഷണം. സെമിനാർ രാഷ്ട്രീയ പാർട്ടികളുടേത് അല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വിശദീകരിച്ചു. സെമിനാറിലേക്ക് മതസംഘടനകളേയും രാഷ്ട്രീയ പാർട്ടികളേയും ക്ഷണിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെ ഉൾപ്പെടെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രതിഷേധം
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ദില്ലി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രതിഷേധം.ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി സന്ദർശിച്ച പള്ളിയാണിത്. അതോടൊപ്പം മണിപ്പൂർ കലാപം കൈകാര്യം ചെയ്യുന്നതില്‍ സർക്കാരിനുണ്ടായ വീഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരസ്യ വിമർശനവുമായി സംസ്ഥാനത്തെ ബിജെപി എംഎൽഎ പൗലിയൻലാൽ ഹാക്കിപ്പ്. മേയ് ആദ്യം ആരംഭിച്ച കലാപത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രി എടുത്ത കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ബീഹാറില്‍ മൂന്നു വയസ്സുകാരൻ കുഴല്‍ക്കിണറില്‍ വീണു
ബീഹാറിലെ നളന്ദയിലെ കുല്‍ എന്ന ഗ്രാമത്തിലാണ് അപകടം. 3 വയസ്സുള്ള ശുഭം കുമാറാണ് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണത്. കൃഷി ആവശ്യങ്ങള്‍ക്കായി ഒരു കര്‍ഷകന്‍ കുഴിച്ച കുഴല്‍ക്കിണറായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് രക്ഷാപ്രവര്‍ത്തന സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. കുട്ടിക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിനായുള്ള സൗകര്യങ്ങളും കുട്ടിയെ പുറത്തെടുക്കുന്നതിനായി ജെസിബി അടക്കമുള്ള യന്ത്രങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 23
*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം* https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/ ◾ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പേമാരി. യമുനാനദി വീണ്ടും കവിഞ്ഞൊഴുകാന്‍ തുടങ്ങി. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രളയ ഭീഷണിയിലാണ്. ഹരിയാന ഉള്‍പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലെയും ഡാമുകള്‍ നിറഞ്ഞതിനാല്‍ വെള്ളം തുറന്നുവിട്ടിരിക്കുകയാണ്. പേമാരിമൂലം ഗുജറാത്ത് അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ◾മണിപ്പൂരിലെ നരനായാട്ടു വിശേഷങ്ങള്‍ കേട്ടു രാജ്യം വിറങ്ങലിച്ചിരിക്കേ, രാജിവയ്ക്കില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. തന്നെ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എമാരോടാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗക്കേസുകളില്‍ നടപടി ഉറപ്പാക്കുമെന്നും […]
