ഉമ്മൻചാണ്ടിയോട് ബഹുമാനവും ആദരവും ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിലെ മത്സരം ഒഴിവാക്കാൻ മറ്റു പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഇക്കാര്യം കോൺഗ്രസ് ആവശ്യപ്പെടില്ല, എന്നാൽ തീരുമാനമെടുക്കേണ്ടത് സിപിഐഎമ്മും ബിജെപിയുമാണ്. മത്സരം ഉണ്ടായാൽ പോലും മണ്ഡലത്തിൽ വിജയം ഉറപ്പാണ്.പുതുപ്പള്ളിലെ യുഡിഎഫ് സ്ഥാനാർഥി ഉമ്മൻ ചാണ്ടി കുടുമ്പത്തിൽ നിന്ന് തന്നെയായിരിക്കും. കുടുംബം നിർദ്ദേശിക്കുന്ന പേര് പാർട്ടി അംഗീകരിക്കും. ഇക്കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാർട്ടി പ്രഖ്യാപനത്തിനു മുമ്പ് ചെറിയാൻ ഫിലിപ്പ് സ്വീകരിച്ച നടപടി ശരിയായില്ല. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകണം എന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിലെ മത്സരം ഒഴിവാക്കാൻ മറ്റു പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ
