ബീഹാറിലെ നളന്ദയിലെ കുല് എന്ന ഗ്രാമത്തിലാണ് അപകടം. 3 വയസ്സുള്ള ശുഭം കുമാറാണ് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണത്. കൃഷി ആവശ്യങ്ങള്‍ക്കായി ഒരു കര്ഷകന് കുഴിച്ച കുഴല്‍ക്കിണറായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് രക്ഷാപ്രവര്‍ത്തന സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. കുട്ടിക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിനായുള്ള സൗകര്യങ്ങളും കുട്ടിയെ പുറത്തെടുക്കുന്നതിനായി ജെസിബി അടക്കമുള്ള യന്ത്രങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
ബീഹാറില്‍ മൂന്നു വയസ്സുകാരൻ കുഴല്‍ക്കിണറില്‍ വീണു
