1

ഈ സാമ്പത്തിക വര്‍ഷത്തിന്റെ (2026-27) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രാജ്യം 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒന്നാം പാദത്തിലെ റിയല്‍ ജിഡിപി 81.36 ലക്ഷം കോടി രൂപയായി ഉയര്‍ന്നു, മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 75.46 ലക്ഷം കോടി രൂപയായിരുന്നു. വളര്‍ച്ച മുന്‍ പാദത്തിലെ 8.6 ശതമാനത്തേക്കാള്‍ കുറവാണെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 6.8 ശതമാനത്തേക്കാള്‍ കൂടുതലാണ്. ഇതോടൊപ്പം നോമിനല്‍ ജിഡിപി 10.3 ശതമാനം വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്. സേവന മേഖല 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വ്യവസായ മേഖല 8.6 ശതമാനം വളര്‍ച്ചയും കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന പ്രാഥമിക മേഖല 2.9 ശതമാനം വളര്‍ച്ചയും നേടി. നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന ഗ്രോസ് ഫിക്‌സഡ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ 11.9 ശതമാനം ആയി ഉയര്‍ന്നത് വിപണിയിലെ സാമ്പത്തിക കരുത്ത് കാണിക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *