മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ദില്ലി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രതിഷേധം.ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി സന്ദർശിച്ച പള്ളിയാണിത്. അതോടൊപ്പം മണിപ്പൂർ കലാപം കൈകാര്യം ചെയ്യുന്നതില്‍ സർക്കാരിനുണ്ടായ വീഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരസ്യ വിമർശനവുമായി സംസ്ഥാനത്തെ ബിജെപി എംഎൽഎ പൗലിയൻലാൽ ഹാക്കിപ്പ്. മേയ് ആദ്യം ആരംഭിച്ച കലാപത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രി എടുത്ത കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ദില്ലി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രതിഷേധം
